ഋഗ്വേദസൂക്തം ൧.൫ തിരുത്തുക

(ഋഷി മധു ച്ഛന്ദസ്,ദേവത ഇന്ദ്രൻ, ഛന്ദസ്സ് ഗായത്രി )

സംസ്കൃതം മൂലം

ദേവനാഗരി ലിപിയിൽ

സംസ്കൃതം മൂലം

മലയാളം ലിപിയിൽ

മലയാളത്തിൽ
आ त्वेता निषीदतेन्द्रमभि प्र गायत ।

सखाय स्तोमवाहसः ॥१॥

ആ ത്വേതാ നി ഷിദതേന്ദ്രമഭി പ്ര ഗായത ।

സഖായ സ്തോമവാഹസഃ ॥൧॥

ഹേ, ഇന്ദ്രനെ സ്തുതിക്കുന്ന മിത്രങ്ങളേ! ഇവിടെ വന്നിരിക്കുകയും

ഇന്ദ്രൻറെ ഗുണഗണങ്ങളെ പാടിപ്പുകഴ്ത്തുകയും ചെയ്യുവിൻ.

पुरूतमं पुरूणामीशानं वार्याणाम् ।

इन्द्रं सोमे सचा सुते ॥२॥

പുരൂതമം പരൂണാമീശാനം വാര്യാണാം ।

ഇന്ദ്രം സോമേ സചാ സുതേ ॥൨॥

എല്ലാവരും ഒന്നായിച്ചേർന്ന് സോമരസം തയ്യാറാക്കുകയും

ഇന്ദ്രനെ സ്തുതിക്കുകയും ചെയ്യുവിൻ.

स घा नो योग आ भुवत्स राये स पुरंध्याम् ।

गमद्वाजेभिरा स नः ॥३॥

സ ഘാ നോ യോഗ ആ ഭുവത്സരായേ സ പുരംധ്യാം ।

ഗമദ്വാജേഭിരാ സ നഃ ॥൨॥

ആ ഇന്ദ്രൻ ആവശ്യത്തിനുള്ള ധനവും സൽബുദ്ധിയും നമുക്കു

നൽകുകയും തൻറെ വിഭിന്നങ്ങളായ ശക്തികളോടു കൂടി നമ്മെ സഹായിക്കുകയും ചെയ്യട്ടെ.

यस्य संस्थे न वृण्वते हरी समत्सु शत्रवः ।

तस्मा इन्द्राय गायत ॥४॥

യസ്യ സംസ്ഥേ ന വൃണവതേ ഹരി സമത്സു ശത്രവഃ ।

തസ്മാ ഇന്ദ്രായ ഗായത ॥൪॥

ആരുടെ അശ്വബദ്ധമായ രഥത്തിനുമുമ്പിൽ ശത്രുക്കൾക്കുറച്ചുനിൽക്കുവാൻ

കഴിയാതിരിക്കുന്നുവോ, ആ ഇന്ദ്രൻറെ ഗീതം ഗാനം ചെയ്യുവിൻ.

सुतपाव्ने सुता इमे शुचयो यन्ति वीतये ।

सोमासो दध्याशिरः ॥५॥

സുതപാവ്നേ സുതാ ഇമേ ശുചയോ യന്തി വിതയേ ।

സാമാസോ ദധ്യാശിരഃ ॥൫॥

ഈ ശോധിതമായ സോമരസം, സോമപാനിയായ

ഇന്ദ്രന് പാനം ചെയ്യുന്നതിനുവേണ്ടി സ്വതേ ലഭ്യമായിട്ടുള്ളതാണ്.

त्वं सुतस्य पीतये सद्यो वृद्धो अजायथाः ।

इन्द्र ज्यैष्ठ्याय सुक्रतो ॥६॥

ത്വം സുതസ്യ പിതയേ സദ്യോ വൃദ്ധോ അജായഥാഃ ।

ഇന്ദ്ര ജ്യൈഷ്ഠ്യായ സുക്രതോ ॥൬॥

ഹേ ഉത്തമക്രതുവായ ഇന്ദ്രാ! നീ സോമപാനം വഴി

ഉന്നതനായിത്തീരുന്നതിന് സദാ തൽപ്പരനായിരിക്കുന്നു.

आ त्वा विशन्त्वाशवः सोमास इन्द्र गिर्वणः ।

शं ते सन्तु प्रचेतसे ॥७॥

ആ ത്വാ വിശന്ത്വാശവഃ സോമാസ ഇന്ദ്ര ഗിർവണഃ ।

ശം തേ സന്തു പ്രചേതസേ ॥൭॥

ഹേ, സ്തുത്വാ! ഈ സോമരസം നിൻറെ ശരീരത്തിൽ രമിക്കട്ടെ,

നിനക്ക് പ്രസന്നത പ്രദാനം ചെയ്യട്ടെ. ജ്ഞാനികൾ നിനക്ക് സുഖദായകരാകട്ടെ.

त्वां स्तोमा अवीवृधन्त्वामुक्था शतक्रतो ।

त्वां वर्धन्तु नो गिरः ॥८॥

ത്വാം സ്തോമാ അവീവൃധന്ത്വാമുക്ഥാ ശതക്രതോ ।

ത്വാം വർധന്തു നോ ഗിരഃ ॥൮॥

ഹേ, ശതകർമ്മാവായ ഇന്ദ്രാ! നീ സ്തോമത്താലും

മുക്ഥത്താലുമെന്നതുപോലെ എൻറെ സ്തോത്രമയങ്ങളായ ഈ വാണികളിൽക്കൂടി പ്രതിഷ്‌ടം പ്രാപിച്ച് വളരൂ.

अक्षितोतिः सनेदिमं वाजमिन्द्रः सहस्रिणम् ।

यस्मिन् विश्वानि पौंस्या ॥९॥

അക്ഷിതോതിഃ സനോദിമം വാജമിന്ദ്രഃ സഹസ്രിണം ।

യസ്മിൻ വിശ്വാനി പൌംസ്യാ ॥൯॥

യാതൊരുത്തൻറെ സാമർത്ഥ്യത്തിൽ ഒരിക്കലും കുറവുണ്ടാകാതിരിക്കുന്നുവോ,

യാതൊരുത്തനിൽ എല്ലാ ശക്തികളുടെയും സമാവേശമുണ്ടായിരിക്കുന്നുവോ, ആ ഇന്ദ്രൻ ആയിരങ്ങളെ പരിപാലിക്കുവാനുള്ള സാമർത്ഥ്യം നമുക്കു പ്രദാനം ചെയ്യട്ടെ.

मा नो मर्ता अभि द्रुहन्तनूनामिन्द्र गिर्वणः ।

ईशानो यवया वधम् ॥१०॥

മാ നോ മർതാ അഭി ദ്രുഹന്തനൂനാമിന്ദ്ര ഗിർവണഃ ।

ഇശാനോ യവയാ വദം॥൧0॥

ഹേ, സ്തുത്യനായ ഇന്ദ്രാ! ഞങ്ങളുടെ ശരീരങ്ങൾ യാതൊരു

ശത്രുക്കളും ഹിംസിക്കാതിരിക്കട്ടെ. ആർക്കും ഞങ്ങളെ ഹിംസിക്കുവാൻ സാധിക്കാതിരിക്കട്ടെ. നീ എല്ലാ പ്രകാരത്തിലും സമർത്ഥനാണ്.

"https://ml.wikisource.org/w/index.php?title=ഋഗ്വേദം/മണ്ഡലം_1/സൂക്തം_5&oldid=154739" എന്ന താളിൽനിന്ന് ശേഖരിച്ചത്