എക്കാലത്തിലും ക്രിസ്തു

രചന:എം.ഇ. ചെറിയാൻ
      പല്ലവി

എക്കാലത്തിലും ക്രിസ്തു മാറുകില്ല
എക്കാരണത്താലും എന്നെ കൈവിടില്ല

       ചരണങ്ങൾ 

 
ആരെ ഞാൻ വിശ്വസിക്കുന്നുവെന്ന്-
അറിയുന്നവനെന്നന്ത്യം വരെ
എന്നുപനിധിയെ സൂക്ഷിച്ചിടുവാൻ
തന്നുടെ കരങ്ങൾ കഴിവുള്ളതാം;-

ഇന്നലേമിന്നുമെന്നേക്കുമവൻ
അനന്യൻ തൻ കൃപ തീരുകില്ല
മന്നിൽ വന്നവൻ വിണ്ണിലുളളവൻ
വന്നിടുമിനിയും മന്നവനായ്;-

നിത്യവും കാത്തിടാമെന്ന നല്ല
വാഗ്ദത്തം തന്ന സർവ്വേശ്വരനാം
അത്യുന്നതന്റെ മറവിൽ വസിക്കും
ഭക്തജനങ്ങൾ ഭാഗ്യമുളേളാർ;-

കളങ്കമെന്നിയെ ഞാനൊരിക്കൽ
പളുങ്കുനദിയിൻ കരെയിരുന്നു
പാടിസ്തുതിക്കും പരമനാമം
കോടി കോടി യുഗങ്ങളെല്ലാം;-