എനിക്കായ് ചിന്തി നിൻ രക്തം
എനിക്കായ് ചിന്തി നിൻ രക്തം
ഇല്ലിതല്ലാതൊരു ന്യായം
ഇപ്പോഴും നിൻ വിളി ഓർത്തു
ദേവാട്ടിൻ കുട്ടി, വരുന്നേൻ!
വിവിധ സംശയങ്ങളാൽ
വിചാരപോരാട്ടങ്ങളാൽ
വിപത്തിൽ അകപ്പെട്ടു ഞാൻ
ദേവാട്ടിൻ കുട്ടി, വരുന്നേൻ!
ദാരിദ്ര്യാരിഷ്ടൻ കുരുടൻ
ധന സൌഖ്യങ്ങൾ കാഴ്ചയും
ദാനമായ് നിങ്കൽ ലഭിപ്പാൻ
ദേവാട്ടിൻ കുട്ടി, വരുന്നേൻ!
എന്നെ നീ കൈ കൊണ്ടീടുമേ
എൻ പിഴ പോക്കി രക്ഷിക്കും
എന്നല്ലോ നിൻ വാഗ്ദത്തവും
ദേവാട്ടിൻ കുട്ടി, വരുന്നേൻ!
ആഗോചരമാം നിൻ സ്നേഹം
അഗാധ പ്രയാസം തീർത്തു
അയ്യോ നിന്റെ നിന്റേതാവാൻ
ദേവാട്ടിൻ കുട്ടി, വരുന്നേൻ!
ആ സ്വൈര സ്നേഹത്തിൻ നീളം
ആഴം ഉയരം വീതിയും
അരാതറിഞ്ഞങ്ങോർക്കുവാൻ
ദേവാട്ടിൻ കുട്ടി, വരുന്നേൻ!