എന്നിലുദിക്കെണമെ ക്രിസ്തേശുവേ

 
(ട്യൂൺ: പ്രാത്ഥന കേൾക്കേണമേ or ആശിഷം നല്കണമേ മശിഹായേ )
                പല്ലവി
എന്നിലുദിക്കേണമേ - ക്രിസ്തേശുവേ
എൻ നീതിയിൻ സൂര്യനേ
      
              ചരണങ്ങൾ

എൻ ദേഹം ദേഹിയും നിങ്കലേക്കുണർന്നു
നിൻ സ്നേഹജ്വാലയിൽ ഞാൻ എരിഞ്ഞീടാൻ
എന്മേൽ ശോഭിക്കണമേ

ജീവപ്രകാശമേ എൻ ജീവ ശക്തിയെ
ദൈവത്തിൻ തേജസ്സിനാൽ മിന്നീടുന്നോർ
ഉദയ നക്ഷത്രമേ

മേഘങ്ങളിൻ പിൻപിൽ നീ മറയാതിന്നു
ഏകമായ് കാക്കണമേ എൻ മാനസം
നിന്മേലുള്ളോർ നോട്ടത്തിൽ

നിന്നുടെ സൌന്ദര്യം പ്രതിബിംബിക്കുവാൻ
ഇന്നും കളങ്കം വിനാ നീ സൂക്ഷിച്ചാൽ
എൻ ആനന്ദം പൂർണ്ണമാം

മരണത്തിൻ നിഴലാം താഴ് വരയിലും നീ
ശരണം ആകന്നതാൽ ഈ വിശ്വാസിക്കു
ഒന്നുമില്ലാ പേടിപ്പാൻ

എൻ ആത്മസുന്ദരൻ എൻ ആത്മ മാധുര്യൻ
എൻ ആത്മ വാഞ്ചിതനും ഇന്നും എന്നും
ദൈവകുമാരകനേ നീ-

സകല ഭൂഗോളവും മൂടിടും രാത്രിയെ
പകലായി മാറ്റണമെ നിൻ ശോഭയാൽ
എല്ലാം പ്രകാശിക്കുവാൻ.