എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ

 
(ട്യൂൺ: Onward christian soldiers" )
(റ്റ്യൂൺ: ക്രിസ്ത്യ സൈന്യമേ വാ)

1. എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ
   നിത്യം ധരിക്കേണം കർത്തൻ ശക്തിയെ
   മനസ്സിങ്കൽ ഭാരം-ക്ഷീണം മയക്കം
   വ്യാപിച്ചീടും നേരം ദുഷ്ടൻ തക്കമാം.
          
               പല്ലവി
എന്നും ഉണരേണം ക്രിസ്തൻ ഭക്തനേ
നിത്യം ധരിക്കേണം കർത്തൻ ശക്തിയെ

2. സാത്താൻ സിംഹം പോലെ വന്നു ഗർജ്ജിക്കും
   ലോകയിമ്പമോടു നിന്നോടണയും
   ദൈവദൂതൻ വേഷം അതും ധരിപ്പാൻ
   ലജ്ജയില്ലശേഷം നിന്നെ വഞ്ചിപ്പാൻ

3. എന്നും ഉണരേണം നല്ല ദാസനായ്
   നിത്യം ശ്രദ്ധിക്കേണം കർത്തൻ ആജ്ഞക്കായ്
   തിരുമുമ്പിൽ നിന്നും പ്രാർത്ഥിച്ചീടുവാൻ
   തിരുഹിതം ഗ്രഹിച്ചുട-നനുസരിപ്പാൻ

4. എന്നും ഉണരേണം ലോകേ അന്യനായ്
    അര കെട്ടിടേണം സ്വർഗ്ഗയാത്രയ്ക്കായ്
    വചനത്തിൻ ദീപം ജ്വലിച്ചീടട്ടെ
    രക്ഷയിൻ സംഗീതം ധ്വനിച്ചീടട്ടെ-

5. എന്നും ഉണരേണം രാത്രി വേഗത്തിൽ
   അവസാനിച്ചീടും ക്രിസ്തൻ വരവിൽ
   ഉഷസ്സു നിൻ കൺകൾ കാണുന്നില്ലയോ?
   നിൽപ്പാൻ കർത്തൻ മുമ്പിൽ നീ ഒരുങ്ങിയോ?-