എന്നെനിക്കെൻ ദുഖം തീരുമോ
എന്നെനിക്കെൻ ദുഖം തീരുമോ രചന: |
എന്നെനിക്കെൻ ദുഖം തീരുമോ, പൊന്നു കാന്താ! നിൻ
സന്നിധിയിലെന്നു വന്നു ചേരും ഞാൻ
അനുപല്ലവി
നിനക്കിൽ ഭൂവിലെ സമസ്തം മായയും ആത്മ-
ക്ളേശവുമെന്നു ശലോമോൻ
നിനച്ച വാസ്തവമറിഞ്ഞീ സാധു ഞാൻ പരമസീ-
യോന്നോടിപ്പോകുന്നു.
ചരണങ്ങൾ
കോഴി തന്റെ കുഞ്ഞു കോഴിയെ-എൻ കാന്തനെ
തൻ കീഴിൽ വെച്ചു വളർത്തും മോദമായി
ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്ത പോരുമതിന്നായ്
വഴിക്കുനിന്നാൽ വിളിച്ചു കൂവുന്നതിന്റെ ചിറകിൽ
സുഖിച്ചു വസിക്കുവാൻ
തനിച്ചു നടപ്പാൻ ത്രാണി പോരാത്ത കുഞ്ഞി-
നെ താൻ വനത്തിൽ വിടുമോ വാനരൻ പ്രിയാ
അണച്ചു പറ്റി വസിപ്പാൻ മാർവുമതിന്നുവേ-
ണ്ട സമസ്ത വഴിയും തനിക്കു ലഭിച്ച കഴിവ് പോലെ കൊടുത്തു പോറ്റു-
ന്നതിന്റെ തള്ളയും
പറക്കശീലം വരുത്താൻ മക്കളെ കഴുകൻ തൻ പുര
മറിച്ചു വീണ്ടും കനിവുകൊണ്ടതിൽ
പറന്നു താഴെ പതിച്ചെന്തോന്നി പിടെച്ചു-
വീഴാൻ തുടങ്ങുന്നേരം
പറന്നു താണിട്ടതിനെ ചിറകിൽ വഹിച്ചു
വീണ്ടും നടത്തും തള്ളയും
ഉലകിന്നർത്ഥം ബഹുലം നായകാ! നിൻ കരം തന്നിൽ
ഉലകിലുള്ള വഴികൾ സമസ്തവും
അലയും തിരയ്ക്ക് തുല്യം മർത്യർ കാറ്റിൽ
വിറയ്ക്കും മരത്തിനൊപ്പം
വലയുന്നോരോ ഗതിയിൽ മനുജരഖിലം
ക്രോധകലശം മൂലവും
വരവു നോക്കിക്കാത്തു നായകാ- തവ പൊൻ മുഖത്തിലെ
കരുണയുള്ള കാന്തി വിലസുവാൻ
വരുന്ന നേരമറിഞ്ഞു കൂടാത്തതിന്നു വാഞ്ഛ മനസ്സിൽ പൂണ്ടു
കുരുകിൽ പോലിങ്ങുണർന്നു കൂട്ടിൽ തനിച്ചു
കാലം കഴിക്കുന്നെങ്ങളും
ഉണർന്നു വെട്ടം തെളിച്ച കൂട്ടമായി കന്യകാവൃ-
തരണഞ്ഞു വാനിൽ പൂകും നേരത്തിൽ
തുണച്ചീസാധുവിൻ ക്ളേശം ഹനിച്ചിട്ടെനിക്കും
കൂടാപ്പരമ മാർവ്വിൽ
അണഞ്ഞു വാഴാൻ ഭാഗ്യം തരണേ ആരുമായു-
ള്ളെൻ പോന്നു കാന്തനേ!