എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ
എന്നോടുള്ള നിൻ സർവ്വനന്മകൾക്കായി ഞാൻ
എന്തുചെയ്യേണ്ടു നിനക്കേശുപരാ!—ഇപ്പോൾ
നന്ദി കൊണ്ടെന്റെയുള്ളം നന്നെ നിറയുന്നെ
സന്നാഹമോടെ സ്തുതി പാടീടുന്നേൻ—ദേവാ
പാപത്തിൽ നിന്നു എന്നെ കോരിയെടുപ്പാനായ്
ശാപശിക്ഷകളേറ്റ ദേവാത്മജാ!—മഹാ
എന്നെ അൻപോടു ദിനംതോറും നടത്തുന്ന
പൊന്നിടയനനന്തം വന്ദനമെ—എന്റെ
അന്ത്യംവരെയും എന്നെ കാവൽ ചെയ്തീടുവാൻ
അന്തികെയുള്ള മഹൽ ശക്തി നീയേ—നാഥാ!
താതൻ സന്നിധിയിലെൻ-പേർക്കു സദാ പക്ഷ—
വാദം ചെയ്യുന്ന മമ ജീവനാഥാ!—പക്ഷ
കുറ്റംകൂടാതെയെന്നെ തേജസ്സിൻ മുമ്പാകെ
മുറ്റും നിറുത്താൻ കഴിവുള്ളവനെ—എന്നെ
മന്നിടത്തിലടിയൻ ജീവിക്കും നാളെന്നും
വന്ദനം ചെയ്യും തിരുനാമത്തിനു—ദേവാ!