എന്റെ ജീവകാലത്തെ-ഞാൻ പ്രതിഷ്ഠ ചെയ്യട്ടെ;
എന്നും നിൻ മഹത്വത്തെ-ഞാനും ഘോഷിച്ചീടട്ടെ.
                                    1
എന്റെ കൈ നിൻ സ്നേഹത്താൽ-എന്നും അദ്ധ്വാനിക്കട്ടെ;
നിന്റെ പേർക്കുത്സാഹത്താൽ-കാൽകൾ ഭംഗി നേടട്ടെ.
                                    2
നിന്റെ സ്തോത്രം മാത്രമേ-എന്റെ ഗീതം ആകട്ടെ;
നിന്റെ വാക്കു മാത്രമേ-ഞാൻ സംസാരിച്ചീടട്ടെ.
                                    3
എന്റെ പൊന്നും വെള്ളിയും-എല്ലാം നിന്റെതാകട്ടെ;
എന്റെ ബുദ്ധി പ്രാപ്തിയും-നിൻ യത്നങ്ങൾ ആകട്ടെ.
                                    4
എന്റെ ഇഷ്ടം സർവ്വദാ-നിന്റെ ഇഷ്ടം ആകേണം;
എന്റെ നെഞ്ചിൽ നീ സദാ-രാജൻ ആയി വാഴേണം.
                                    5
എന്റെ സ്നേഹം സർവ്വവും-നിന്നിൽ ആയി തീരട്ടെ;
ഞാൻ അശേഷം നിത്യവും-നിന്റെ സ്വന്തം ആകട്ടെ.

"https://ml.wikisource.org/w/index.php?title=എന്റെ_ജീവകാലത്തെ-ഞാൻ&oldid=150432" എന്ന താളിൽനിന്ന് ശേഖരിച്ചത്