എപ്പോഴും ഞാൻ സന്തോഷിക്കും എൻ യേശു എന്റെ ഗാനം

1. എപ്പോഴും ഞാൻ സന്തോഷിക്കും എൻ യേശു എന്റെ ഗാനം
   എല്ലാടവും ആഘോഷിക്കും എൻ രക്ഷകന്റെ ദാനം
                      പല്ലവി
         യേശുവേ നീ സ്വർഗ്ഗത്തിൽ എന്റെ നാമം എഴുതി
         ആരും എടുക്കാത്ത ഈ ഭാഗ്യമെൻ സന്തോഷം!

2. നിൻ രാജ്യത്തിനൊരന്യനായ്‌ ഭൂമിയിൽ ഞാൻ ഉഴന്നു.
   നീ വന്നതാലെ ധന്യനായ്‌ പ്രവേശനം നീ തന്നു-

3. മഹത്വമുള്ള രക്ഷകാ നീ തന്നെ സ്വർഗ്ഗ വാതിൽ
   സ്വർഗീയ ഗീതങ്ങൾ ഇതാ ധ്വനിക്കുന്നെന്റെ കാതിൽ-

4. എൻ നാമം മായ്ച്ചു കളവാൻ പിശാചിനാൽ അസാദ്ധ്യം
   എൻ യേശു ശക്തൻ കാക്കും താൻ തൻ രക്തത്തിൻ സമ്പാദ്യം-

5. മൃത്യുവിൻ നാൾ സമീപിച്ചാൽ ഇങ്ങില്ല ക്ലേശം താപം
   എൻ ജീവൻ ക്രിസ്തൻ ആകയാൽ മരിക്കയാലും ലാഭം-

6. തൻ ന്യായതീർപ്പ് കേൾക്കുമ്പോൾ അനേകർ ഭ്രമിച്ചീടും
   എനിക്കോ യേശു രാജൻ ചൊൽ നിത്യാനന്ദം നൽകീടും-

7. സന്തോഷമേ സന്തോഷമേ എൻ ദൈവത്തിനു സ്‌തോത്രം
   എൻ ജീവനാമെൻ യേശുവേ നീയും സ്തുതിക്കു പാത്രം!-

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

http://www.youtube.com/watch?v=Hk3AxloR-_M&feature=related