എൻ ആത്മാവു സ്നേഹിക്കുന്നെൻ

 
(ട്യൂൺ: My Jesus I love Thee or എൻ യേശു എൻ പ്രിയൻ എനിക്കുള്ളോൻ നീ or നിൻ സ്നേഹം എൻ പങ്കു)

എൻ ആത്മാവു സ്നേഹിക്കുന്നെൻ യേശുവെ
മറ്റെല്ലാം പോയ്‌പോയാലും നീ മാത്രമേ
എൻ ഉള്ളത്തിൻ ഇമ്പം ഇന്നും എന്നുമേ
ഞാൻ സ്നേഹിച്ചെന്നാകിൽ (3) ഇപ്പോൾ യേശുവെ

നിന്നോടുള്ളീ സ്നേഹം ഒരാശ്ചര്യമോ?
മുൻ സ്നേഹിച്ചതേശുവേ നീയല്ലയോ?
എൻ പേർക്കു സ്വരക്തം ചോരിഞ്ഞവനേ
ഞാൻ സ്നേഹിച്ചെന്നാകിൽ (3) ഇപ്പോൾ യേശുവെ

നിൻ നെറ്റി മുൾ മുടിക്കും കൈ ആണിക്കും
വിരോധിച്ചിട്ടില്ല നീ ഈ എനിക്കും
സമ്പാദിപ്പാൻ സൗജന്യമാം രക്ഷയെ
ഞാൻ സ്നേഹിച്ചെന്നാകിൽ (3) ഇപ്പോൾ യേശുവെ

ഇപ്പോൾ നീ പിതാവിന്റെ മഹത്വത്തിൽ
പ്രവേശിച്ചു വേഗമാ മേഘങ്ങളിൽ
ഇറങ്ങീട്ടു നിന്നോടു ചേർക്കും എന്നെ
ഞാൻ സ്നേഹിച്ചെന്നാകിൽ (3) ഇപ്പോൾ യേശുവെ

നീ നൽകുന്നാശ്വാവും സർവ്വവും ഞാൻ
നിൻ നാമമഹത്വത്തിന്ന്യായ് കഴിപ്പാൻ
സ്നേഹാഗ്നിയിൽ എന്നെ നിറക്കേണമേ
ഞാൻ സ്നേഹിച്ചെന്നാകിൽ (3) ഇപ്പോൾ യേശുവെ

ഞാൻ സ്നേഹിക്കും നിന്നെ ഞാൻ ജീവിക്കും നാൾ
വേർപെടുത്താമോ നമ്മെ മൃത്യു നിൻ വാൾ?
നിൻ ജയം അതെവിടെ മരണമേ?
ഞാൻ സ്നേഹിച്ചെന്നാകിൽ (3) ഇപ്പോൾ യേശുവെ

നിൻ ദാനമാം സ്വർഗ്ഗമഹത്വത്തിലും
നിൻ മുഖം ഞാൻ നോക്കിക്കണ്ടുല്ലസിക്കും
നീ ജീവകിരീടം നൽകും സമയേ
ഞാൻ സ്നേഹിച്ചെന്നാകിൽ (3) ഇപ്പോൾ യേശുവെ