എൻ ക്രിസ്ത്യ യോദ്ധാവാകുവാൻ
എൻ ക്രിസ്ത്യ യോദ്ധാവാകുവാൻ രചന: |
എൻ ക്രിസ്തൻ യോദ്ധാവാകുവാൻ ചേർന്നേൻ തൻ സൈന്യത്തിൽ
തൻ ദിവ്യ വിളി കേട്ടു ഞാൻ ദൈവാത്മശക്തിയാൽ
പല്ലവി
നല്ല പോർ പൊരുതും ഞാൻ
എൻ ക്രിസ്തൻ നാമത്തിൽ
വാടാ കിരീടം പ്രാപിപ്പാൻ
തൻ നിത്യ രാജ്യത്തിൽ
തൻ ക്രൂശു ചുമന്നീടുവാൻ ഇല്ലൊരു ലജ്ജയും
എൻ പേർക്കു കഷ്ടപ്പെട്ടു താൻ എന്നെന്നും ഓർത്തിടും
പല്ലവി
പിശാചിനോട് ലോകവും ചേർന്നീടും വഞ്ചിപ്പാൻ
വേണ്ടാ നിൻ ചപ്പും കുപ്പയും എന്നുരച്ചീടും ഞാൻ
പല്ലവി
ഓർ മുൾക്കിരീടം ആല്ലയോ എൻ നാഥൻ ലക്ഷണം?
തൻ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംഭരം?
പല്ലവി
ഞാൻ കണ്ടു വലിയ സൈന്യമായ് വിശ്വാസ വീരരെ
പിൻ ചെല്ലും ഞാനും നിശ്ചയം ഈ ദൈവ ധീരരെ
പല്ലവി
കുഞ്ഞാട്ടിൻ തിരു രക്തത്താൽ എനിക്കും ജയിക്കാം
തൻ സർവ്വായുധവര്ഗ്ഗത്താൽ എല്ലാം സമാപിക്കാം
പല്ലവി
വല്ലൊരു മുറിവേൽക്കുകിൽ നശിക്കയില്ല ഞാൻ
തൻ ശത്രുവിന്റെ കൈകളിൽ ഏല്പിക്കയില്ല താൻ
പല്ലവി
എൻ ജീവനെയും വയ്ക്കുവാൻ എൻ നാഥൻ കൽപ്പിക്കിൽ
സന്തോഷത്തോടോരുങ്ങും ഞാൻ തൻ ക്രൂശിൻ ശക്തിയാൽ
പല്ലവി
വിശ്വാസത്തിന്റെ നായകാ ഈ നിന്റെ യോദ്ധാവേ
വിശ്വസ്തനായി കാക്കുക നൽ അന്ത്യത്തോളമേ.
പല്ലവി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഈ കീർത്തനം ”ഏം ഐ എ സൊൾജ്യർ ഓഫ് ദ ക്രോസ്സ്”എന്ന അംഗലേയ ഗാനത്തിന്റെ രാഗത്തിൽ ആണു രചിച്ചിട്ടുള്ളതു [[1]]