എൻ ക്രിസ്തൻയോദ്ധാവാകുവാൻ
(ട്യൂൺ: Am I a soldier of the cross)
എൻ ക്രിസ്തൻ യോദ്ധാവാകുവാൻ ചേർന്നേൻ തൻ സൈന്യത്തിൽ
തൻ ദിവ്യ വിളി കേട്ടു ഞാൻ ദൈവാത്മ ശക്തിയാൽ
നല്ല പോർ പൊരുതും ഞാൻ എൻ ക്രിസ്തൻ നാമത്തിൽ
വാടാ കിരീടം പ്രാപിപ്പാൻ തൻ നിത്യ രാജ്യത്തിൽ
തൻ ക്രൂശു ചുമന്നീടുവാൻ ഇല്ലൊരു ലജ്ജയും
എൻ പേർക്കു കഷ്ടപ്പെട്ടു താൻ എന്നെന്നും ഓർത്തിടും
പിശാചിനോടു ലോകവും ചേർന്നീടും വഞ്ചിപ്പാൻ
"വേണ്ടാ നിൻ ചപ്പും കുപ്പയും" എന്നുരച്ചീടും ഞാൻ
ഓർ മുൾക്കിരീടം അല്ലയോ എൻ നാഥൻ ലക്ഷണം
തൻ യോദ്ധാവാഗ്രഹിക്കുമോ ഈ ലോകാഡംബരം
ഞാൻ കണ്ടു വലിയ സൈന്യമായ് വിശ്വാസവീരരെ
പിഞ്ചെല്ലും ഞാനും നിശ്ചയം ഈ ദൈവ ധീരരെ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകhttp://www.hymnal.net/en/hymn/h/468 ൽ ഈ കീർത്തനത്തിന്റെ മിഡി പതിപ്പ്]