ഊശേനി ആദിതാളം
എൻ ജീവൻ ഞാൻ നിനക്കു തന്നു
എൻ രക്തവും ചൊരിഞ്ഞു പാപീ
നിന്നെ വീണ്ടുകൊള്ളുവാനായ്
നീയെന്നും ജീവിച്ചീടുവാൻ
എൻ ജീവൻ ഞാൻ നിനക്കു തന്നു
എന്തു തന്നു നീയെനിക്കു?

ദീർഘകാലം കഴിച്ചു പാപീ
ദുരിതമോടെ ഞാൻ നിനക്കായ്
നിത്യമോദം നീ അറിവാൻ
നിത്യതയിൽ നീ സുഖിപ്പാൻ
ദീർഘകാലം ഞാൻ കഴിച്ചു
എന്തെനിക്കായ് നീ സഹിച്ചു?

താതനുടെ വെണ്മ വീടു
തേജസ്സേറും സിംഹാസനം
വെടിഞ്ഞു ഞാൻ ഭൂ-മണ്ണിനായ്
വലഞ്ഞലഞ്ഞു പാടു നേടാൻ
നിനക്കയ്യോ ഞാൻ വെടിഞ്ഞിതെല്ലാം
എനിക്കായ് നീ വെടിഞ്ഞതെന്തു?

പാടനേകം പെട്ടയ്യോ ഞാൻ
പറഞ്ഞൊടുങ്ങാ വണ്ണമുള്ള
കഠിനമെന്റെ വേദനൻ നിൻ
കൊടിയശിക്ഷ ഒഴിച്ചീടുവാൻ
പാടനേകം ഞാൻ സഹിച്ചു
എന്തെനിക്കായ് നീ സഹിക്കും?

കൊണ്ടുവന്നു ഞാൻ നിനക്കു
സ്വർഗ്ഗമാം തന്നിൽ നിന്നു
സൗജന്യമാം പൂർണ്ണ രക്ഷ
മോചനമെൻ സ്നേഹമതു
കൊണ്ടുവന്നു പെരിയ വരം
എന്തെനിക്കായ് കൊണ്ടുവരും?