എൻ യേശു എൻ പ്രിയൻ
"My Jesus I love Thee"
1.എൻ യേശു എൻ പ്രിയൻ എനിക്കുള്ളോൻ നീ
നിൻ പേർക്കു വെടിയുന്നു പാപോല്ലാസം
എൻ കാരുണ്യവീണ്ടെടുപ്പു രക്ഷ നീ
എപ്പോൾ സ്നേഹിച്ചോ (ഞാൻ) (3)
ആയതിപ്പോൾ തന്നെ
2.ഞാൻ സ്നേഹിക്കുന്നു നീ മുൻ സ്നേഹിച്ചെന്നെ
എൻ മോചനം വാങ്ങി നീ കാൽവറിയിൽ
ഞാൻ സ്നേഹിക്കുന്നു മുൾമുടിഏറ്റതാൽ
എപ്പോൾ സ്നേഹിച്ചോ (ഞാൻ) (3)
ആയതിപ്പോൾ തന്നെ
3.ഞാൻ സ്നേഹിക്കും ജീവമരണങ്ങളിൽ
ഞാൻ ജീവിക്കും നാൾ എന്നും വാഴ് ത്തും നിന്നെ
എൻ ഗാനം അന്ത്യവായു പോകുമ്പോഴും
എപ്പോൾ സ്നേഹിച്ചോ (ഞാൻ) (3)
ആയതിപ്പോൾ തന്നെ
4.അനന്തപ്രമോദമോടെ സ്വർഗ്ഗത്തിൽ
വണങ്ങിക്കൊണ്ടാടും നിന്നെ എന്നേക്കും
ഞാൻ പാടീടും മിന്നും മുടി വച്ചങ്ങു
എപ്പോൾ സ്നേഹിച്ചോ (ഞാൻ) (3)
ആയതിപ്പോൾ തന്നെ