എൻ സങ്കടങ്ങൾ സകലവും

രചന:എം.ഇ. ചെറിയാൻ

പല്ലവി

എൻ സങ്കടങ്ങൾ സകലവും തീർന്നുപോയി
സം‍ഹാരദൂതനെന്നെ കടന്നുപോയി (2)

ചരണങ്ങൾ

 
കുഞ്ഞാടിൻറെ വിലയേറിയ നിണത്തിൽ
മറഞ്ഞു ഞാൻ രക്ഷിക്കപ്പെട്ടാക്ഷണത്തിൽ (2)

ഫറവോനു ഞാനിനി അടിമയല്ല
പരമസീയോനിൽ ഞാനന്യനല്ല (2)
                           
മാറായെ മധുരമാക്കി തീർക്കുമവൻ
പാറയെ പിളർന്നു ദാഹം പോക്കുമവൻ (2)
                           
മനോഹരമായ കനാൻ ദേശമേ
അതേ എനിക്കഴിയാത്തൊരവകാശമേ (2)
                          
ആനന്ദമേ പരമാനന്ദമേ
കനാൻ ജീവിതമെനിക്കാനന്ദമേ (2)
                           
എൻറെ ബലവും എൻറെ സം‍ഗീതവും
എൻ രക്ഷയും യേശുവത്രേ ഹല്ലേലുയ്യാ (2)

"https://ml.wikisource.org/w/index.php?title=എൻ_സങ്കടങ്ങൾ_സകലവും&oldid=211836" എന്ന താളിൽനിന്ന് ശേഖരിച്ചത്