നാടോടികൾ എന്ന കവിതാസമാഹാരത്തിൽ നിന്ന്

ഒന്നാമൻ കുന്നിലിന്നലെ മണിമാരൻ വന്നല്ലോ(2)
കരിമ്പിന്റെ വില്ലില്ലാ കൈയ്യിൽ പൂവമ്പില്ലാ (2)

(ഒന്നാമൻ. . . )

ചുരുൾമുടിയുണ്ടേ.... ലലലലല
കരിമിഴി കണ്ടേ... ലലലലല
ചന്ദനത്തടിയൂടെ ചന്തവുമുണ്ടേ
ഉണ്ടല്ലോ കണ്ടല്ലോ ഉണ്ടല്ലൊ കണ്ടല്ലോ
ചന്ദനത്തടിയുടെ ചന്തവുമുണ്ടേ
എന്തിനേറെയെൻ കരൾ കവർന്നല്ലോ

(ഒന്നാമൻ. ..)

മാരനെങ്ങു പോയ് ചാരനെങ്ങു പോയ്
വീരനെങ്ങു പോയ് വിരുതനെങ്ങു പോയ്
മായാജാലമില്ലല്ലോ മന്ത്രവാദമില്ലല്ലോ
മന്ദഹാസമതിനെന്തൊരു മധുരം (2)

(ഒന്നാമൻ...)

ഇന്നലെ വന്നവൻ പൊന്നിന്റെ തോണിയിൽ
വന്നെടി തത്തേ... വന്നെടിതത്തേ
മുറ്റത്തെ മുല്ലേന്ന് മുന്നാഴി മൊട്ടുകൾ
നുള്ളെടി മുത്തേ... നുള്ളെടി മുത്തേ
താമരച്ചോലക്കടവിൽ ചെന്നൊന്നു
മുങ്ങെടി പെണ്ണേ... മുങ്ങെടി പെണ്ണേ
പീലിത്തിരുമുടി മാടിച്ചമഞ്ഞിട്ടു
പോരടി പെണ്ണേ... പോരെടീ പെണ്ണേ
പോരെടീ പെണ്ണേ.. പോരെടീ പെണ്ണേ

"https://ml.wikisource.org/w/index.php?title=ഒന്നാമൻ_കുന്നിലിന്നലെ&oldid=218959" എന്ന താളിൽനിന്ന് ശേഖരിച്ചത്