ഒരു സമസ്യാപൂരണം
ഒരു സമസ്യാപൂരണം (മുക്തകം) രചന: (1898) |
കൊല്ലത്തുനിന്നും വിളയത്തു കൃഷ്ണനാശാന്റെ പത്രാധിപത്യത്തിൽ പ്രചരിച്ച വിദ്യാവിലാസിനി മാസികയിലാണ് ശ്രീനാരായണഗുരുവിന്റെയും കുമാരനാശാന്റെയും ആദ്യകാലകവിതകൾ പ്രസിദ്ധീകരിച്ചത്. സ്വാമികളും ആശാനും മാത്രം പങ്കെടുത്ത ഒരു സമസ്യാപൂരണവും വിദ്യാവിലാസിനിയിൽ (1073 മേടം, പു: 1, ല: 8) വന്നു. ഉപദേശമോർക്കിലിതുപോലെയാം എന്നതാണ് സമസ്യ. ഗുരുദേവന്റെ പൂരണം ഇതാണ്. |
- കാലദേശകനകങ്ങൾ വിസ്മൃതി കരസ്ഥമാക്കുമതുപോലെയ-
- പ്പാലെടുത്തു പരുകും ഖഗം ബകമെതിർത്തു ശുക്തിയതുപോലെ താൻ
- വേല ചെയ്തുലയിൽ വച്ചുരുക്കിയൊരിരുമ്പിലൊറ്റിയ ജലം വിയ-
- ജ്ജ്വാലയിൽ പണമറിഞ്ഞു കൊള്ളുമുപദേശമോർക്കിലിതുപോലെയാം.