കണ്ടനാർകേളൻ (തോറ്റംപാട്ടു്)
കണ്ടനാർകേളൻ തോറ്റം പാട്ട് |
വരവിളി
തിരുത്തുക
വരികവരിക വേണം കണ്ടനാർകേളൻ ദൈവം
ചേരയൻ കണ്ടറ് തമ്മപ്പൻ
ചേരയൻ പൊന്നണിനായർ തമ്മരവിയമ്മയും
അകമലവാഴുന്ന പുറവേട്ടുവരും
പുറമലവാഴുന്ന പുറവേട്ടുവരും
പുടമലവാഴുന്ന കണ്ടച്ചനമ്പിയാരും
ഉധിരശാമുണ്ഡിയാരെ മധുവനവും
കണ്ടടക്കിക്കൊണ്ടു വരുവൊരു
കണ്ടനാർകേളൻ ദൈവം
അന്നേ നാളാലേ ഇന്നേയോഗത്താലേ
ഇവിടവന്നു ചിറ്റാരി മാടത്തിന്മേൽ
ആടിക്കൂടി അരിപ്രസാദങ്ങളെ സാധിപ്പാൻ
വരിക വരികവേണം കണ്ടനാർകേളൻ ദൈവം.
സ്തുതി
തിരുത്തുകപും പുനം ചുട്ടകരിം പുനത്തിൽ
കാട്ടിൽ കരികരം മുകളിലേറി
കാട്ടിൽ കരുവേല മൂർഖൻ വന്ന്
മാർവ്വിൽ കടിച്ചു വിഷം ചൊരിഞ്ഞു
അഗ്നിയിൽ വീണിട്ടുഴലുന്നേരം
മറ്റാരുമില്ല സഖിയെനിക്ക്
കണ്ടുടൻ മേലേടത്തമ്മയപ്പോൾ
വാഴ്ക വളർക നീ കണ്ടൻകേള
അഞ്ചടി
തിരുത്തുകഅല്ലീ മലർ മകൾ മങ്ക തന്നിൽ
അല്ലീമലരുടെ പൂവനത്തിൽ
ആദിയായ് നൽമലരിട്ടും തൊഴാം
കൊല്ലവൻ നല്ലചുകപ്പിലിട്ട
തോഴിമാർ മിക്ക തരവൻചേല
ചെംതൊണ്ടി വായും ചുകന്ന പല്ലും
ചോപ്പുള്ള മേനിക്ക് കുപ്പായവും
കുപ്പായം പൂണ്ടു കുതിരയേറി
കുമ്പളവൻചേല ഞെറിഞ്ഞുടുത്തു
കാടരെപ്പോലെ ശരവും വില്ലും
വേടരെപ്പോലെ തുളുച്ചുരിക
നായിമ്മാരെപ്പോലെ ചുറ്റും കെട്ടും
വേദിയരെപ്പോലെ പൂണുനൂലും
നാടതിലൊക്കെ നടന്നിതോതാൻ
ആദിവിനോദേന കണ്ടൻ കേളാ
കണ്ട്‌റ് പുരാനും കനിവുറ്റ മങ്കയും
കളിച്ചു കാനനം തന്നിൽ
കരിയുരുവമായ് വേഷം പകർന്നനാൾ
ഇതമൊത്ത തെക്കിനിയൻ മാടത്തിൽ കീഴിൽ
ഇരുപത്തോരായിരം തേങ്ങ കൂട്ടി
മുക്കാലും മൂവന്തി നേരമാവുമ്പോൾ
മുക്കണ്ണൻ തേങ്ങ കൊണ്ടേർ തുടങ്ങി
തട്ടൊത്ത സ്ഥാനം നൽകോട്ടപ്പാറയൻപും
ചരതമായിട്ടുള്ള കണ്ടൻ കേളൻ ദൈവം തുണക്ക.
തോറ്റം 1
തിരുത്തുകമന്ത്രവിതാനത്തുള്ളോ
രുന്നതിപതി ദൈവങ്ങളെ
നിങ്ങളിവിടവന്നരംഗതിൽ കേൾക്ക
മന്ത്രശാല മാടം നാട്ടി
മാറ്റുമേൽ വിതാനം തൂക്കി
ചന്ദ്രവീതിയിലൂടെ
ധരണിതന്മേൽ വന്നു
പുകൾ പൊങ്ങും ദൈവങ്ങളേ
തോറ്റം 2
തിരുത്തുകനായും താനും വലയകമേ
നല്ലകത്തി കണ്ണാടിയമ്പും
തുരതുര തുണ്ണം ചേരി
തുമരിപ്പുഴയൻപിനോടു
മാനും മെരുവവും
ചെറുത്തു വെച്ചെയ്തുകൊല്ലും
വായകുന്നത്തരശനെന്നും
വയത്തൂര് കാലിയാരും
കാവൽവേട്ട പിഴയാതെ
ശേഷിരിയും തൊടുകുറിയും
ചുവന്നെഴുതുന്ന മണാളനാരപ്പോലെ
ഒപ്പിച്ചോരോമന നിറത്തിലാടി-
ത്തുള്ളി തിറതരുവോ രമോമ-
ലഴകിയ മധുകുടി ദൈവങ്ങളേ.
സ്തുതി - 1
തിരുത്തുകആദി ചെറുത്തണ്ടർ വാഴുന്ന കാലത്ത്
അൻപിനാൽ വന്നൊരു ചെട്ടിയവിടേക്ക്
കീർത്തിയിൽ നല്ല പെള്ളക്കി ഇല്ലത്തു
നിശ്ചയമായുറപ്പിച്ചാൻ കാലിയാനവിടെയും
കാലിയും മേച്ചു വനത്തിൽ നടക്കുമ്പോൾ
ആലിൻ തണൽ കണ്ടിട്ടിരുന്നാന പൊൻമകൻ
ആക്കം പെരുതായി അടിച്ചകാറ്റിന്ന്
ആൽകൊമ്പു പൊട്ടി മരിച്ചാനല്ലോ മകൻ
ആജ്ഞയുന്നിട്ടവർ പാടി നല്ലമായ്ക്കുന്നിൽ മേവും
ആത്മപാരിൽ പുകഴ്പെറ്റ കണ്ടനാർ-
കേളൻ ദൈവമെന്നു തൊഴുന്നേൻ.
സ്തുതി - 2
തിരുത്തുകഅത്തിപോൽമുഖനും സരസ്വതി
ജനാർദ്ദനൻ മമ പുരോഹിതൻ
പൂർത്തിയായിട്ടില്ല.