ആനന്ദാമൃതസാരം, അരൂപം
അശേഷജഗത്പരിപൂർണ്ണവും ആയേ,
താൻ അന്തവും ആദിയും ഇല്ലാത
ചരാചരഭൂതനിധാന സ്വരൂപം,
മാനം കൊണ്ടറിവാൻ അരുതായ് അരു
മാമറയിന്മുതലായ് ഒരുനാളും
ദീനം വാരാതോരു പരാപര
ദിവാത്മാനം വന്ദിക്കുന്നേൻ ൧

വന്ദിച്ചേൻ ഗണനായകനാകിയ
വാനോർകോനോടു വാണിയെ മനസാ;
ചിന്തിച്ചേൻ ഗുരു ശർവ പദാംബുജ
ചിന്താമണി; പുനരിതിനരുളാലേ,
മന്ദപ്രജ്ഞന്മാർക്കറിവാനായ്
മനുകുലതിലകനുടെ വൃത്താന്തം ഇത്
അന്ധൻ ഞാൻ കേവലം എങ്കിലും ഒട്ട്
ആയ പ്രകാരം ചൊല്ക തുനിഞ്ഞേൻ ൨

"https://ml.wikisource.org/w/index.php?title=കണ്ണശ്ശരാമായണം&oldid=209006" എന്ന താളിൽനിന്ന് ശേഖരിച്ചത്