പുന്നാഗവരാളി-മുറിയടന്ത

കരുണാവാരിധിയാകും
യേശുദേവൻ താൻ തന്നേ
അരുളി തൻ ശിഷ്യരോടു
പ്രാർത്ഥന ചെയ്-വിനെന്നു

മറുപടി യാചനയ്ക്കു
തരുമേ താൻ സൂക്ഷ്മമായി
വെറുത്തീടാതെ കൈക്കോള്ളും
തന്നോടണയുന്നോരെ

രാജമുമ്പിൽ യാചന
ചെയ്-വാനായ് വന്നീ ടുമ്പോൾ
രാജമഹിമക്കൊത്ത
വൻ കാര്യം ചോദിച്ചു കൊൾ

എൻ ചുമടിങ്കൽ നാഥാ
ഞാനിതാ തുടങ്ങുന്നു
വൻ ചുമടാം പാപത്തെ
നീക്കി രക്ഷിക്ക ദേവാ

പാപിക്കായ് നീ ചിന്തിയ
രക്തമെന്നിൽ തളിച്ചു
പാപക്കറയെ മുറ്റും
നീക്കി ശുദ്ധമാക്കെന്നെ

എന്നുള്ളത്തെ നിൻ സ്വന്ത-
മാക്കി വിശ്രമം തന്നു
എതിരില്ലാതങ്ങു നാഥാ
വാണുകൊൾ കർത്താവേ നീ

പരദേശിയായ് ഞാനിങ്ങു
പാർക്കുന്ന നേരത്തു നിൻ
പരമസ്നേഹമിനിക്കു
ആമോദം നൽകീടട്ടെ!

വഴികാട്ടി കാവലുമെൻ
സ്നേഹിതനുമായ് എന്റെ
വഴിയിന്നന്ത്യം വരെ നീ
നടത്തിടെണമേ ദേവാ!

"https://ml.wikisource.org/w/index.php?title=കരുണാവാരിധിയാകും&oldid=147182" എന്ന താളിൽനിന്ന് ശേഖരിച്ചത്