കാക്കേ, കാക്കേ, കൂടെവിടെ?
“കാക്കേ, കാക്കേ, കൂടെവിടെ?
കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ?
കുഞ്ഞിനു തീറ്റ കൊടുക്കാഞ്ഞാൽ
കുഞ്ഞു കിടന്നു കരഞ്ഞീടും”
“കുഞ്ഞേ, കുഞ്ഞേ, നീതരുമോ
നിന്നുടെകയ്യിലെ നെയ്യപ്പം?”
“ഇല്ല, തരില്ലീ നെയ്യപ്പം...
അയ്യോ! കാക്കേ, പറ്റിച്ചോ!”