കാറണിരാവിലെൻ കസ്തൂരിമാനിനെ
നാടോടികൾ എന്ന ചലച്ചിത്രത്തിലെ ഗാനങ്ങളിൽ നിന്ന്
കാറണിരാവിലെൻ കസ്തൂരിമാനിനെ
കാട്ടിൽ സഖി കാണാതെയായ് തേടുന്നു ഞാൻ (2)
കറുകപ്പുല്ലേകി ഞാൻ കൈയ്യാൽ വളർത്തി ഞാൻ
തേനേകി ഞാൻ തിനയേകി ഞാൻ പൊന്മാനിനായ് (2)
മലർവള്ളിക്കുടിലുകളിൽ തിരഞ്ഞുവല്ലോ
മരതകവനങ്ങളിൽ നടന്നുവല്ലോ (2)
മമസഖിയെവിടെ മാനവളെവിടെ (2)
പറയൂ പറയൂ മലരേ തളിരേ
കാറണിരാവിലെൻ കസ്തൂരിമാനിനെ
കാട്ടിൽ സഖി കാണാതെയായ് തേടുന്നു ഞാൻ
മണിയുടെ കിണികിണി സ്വരമുണ്ടല്ലോ
മാറത്തു മാണിക്യക്കലയുണ്ടല്ലോ (2)
എന്നുയിരെവിടെ കണ്മണിയെവിടെ (2)
കനികൾ നീട്ടി ഇനിയും തേടാം
കാറണിരാവിലെൻ കസ്തൂരിമാനിനെ
കാട്ടിൽ സഖി കാണാതെയായ് തേടുന്നു ഞാൻ