1
കുഞ്ഞാടാം ക്രിസ്തേശുവിൻ
രക്തത്തിൻ കീഴ് സങ്കേതം മമ
കഷ്ടദുഖങ്ങളകറ്റി വീ-
ണ്ടഹോ- ദൈവ
കോപമാകെ നീക്കി എന്നെ
ചേ-ർത്തഹോ!
                            2
യേശുവിൻ മരണമാം
ചെങ്കടലിൽ മുങ്ങുകമൂലം
യേശു ജീവനോടടിയനേ-
കമായ്-പാപ
നാശജീവൻ ചെങ്കടലിൽ
താ-ണുപോയ്
                            3
എന്നകമേ വാഴുന്നു ശ്രീയേ ശുവിന്നു-
യിർപ്പു ജീവൻ
തന്നിലെൻ ജീവൻ പുതുക്കമാ-
യല്ലോ-മഹാ
ഉന്നതനോടു സംബന്ധം
ചേ-ർന്നല്ലോ

                            4
ദൈവസാന്നിദ്ധ്യമല്ലൊ എൻ മുന്നിൽ
പ്രശോഭിച്ചീടുടുന്നു
ദൈവപരിശുദ്ധത സാമീ-
പ്യമായ്- ഹോ! എൻ
ദൈവ സംസർഗ്ഗവിഘ്നവും
നീങ്ങിപ്പോയ്

                            5
പരിശുദ്ധനന്തരംഗവാസിയായ്
ഭരിച്ചീടുന്നു
പരിശുദ്ധജീവൻ മുതിർന്നീ-
ടുന്നു- എന്നിൽ
പരിശുദ്ധാലയം
ഉയർന്നീ-ടുന്നു

                            6
മഹത്വധാരിയമേശു തൻ
വിശു-ദ്ധാവിയാലെന്നിൽ
മഹൽ ശക്തി പകർന്നു ക-
ടാക്ഷിച്ചു- ദൈവ
ബഹുമതിയായതും
പ്രകാ-ശിച്ചു.
                            7
കർത്ത നിൻ സ്വപ്രതിമയായ്
എന്നെ മറുരൂപമാക്കി
കാത്തു തേജസ്കരിക്കേണം
നാൾ-ക്കുനാൾ-മാർവ്വിൽ
ചേർത്തു സ്വർഗ്ഗരൂപിയാക്കി
മേൽക്കു-മേൽ