കുഞ്ഞാട്ടിൻ രക്തത്തിൽ ഉണ്ടെനിക്കായ്

 
കുഞ്ഞാട്ടിൻ രക്തത്തിൽ ഉണ്ടെനിക്കായ് ശുദ്ധിയിപ്പോൾ ശുദ്ധിയിപ്പോൾ
എണ്ണമില്ലാത്ത എൻ പാപത്തിനായ്- ശുദ്ധിയിപ്പോൾ ശുദ്ധി
ജീവിച്ച ജീവിതം ആശുദ്ധമേ - നന്മകൾ ഇല്ലതിൽ വീഴ്ചകളെ
എങ്കിലും നിന്നിൽ എൻ രക്ഷകനെ ശുദ്ധി- ശുദ്ധി.

ഞാൻ കണ്ണുനീർവാർത്ത പാപത്തിനായ് ശുദ്ധി- ശുദ്ധി.
രക്തത്തിൽ എല്ലാം ഇതാ നീങ്ങിപ്പോയ് ശുദ്ധി- ശുദ്ധി.
നാഥാ നിൻ പാദേ ദുഃഖത്താൽ വീണു ഞാൻ
തള്ളാതെ എന്നെയും കൈക്കൊണ്ടു താൻ
നിന്തിരു വാഗ്ദത്തം ആശ്രയിച്ചേൻ ശുദ്ധി- ശുദ്ധി.

പാപ ശരീരത്തിൻ നീക്കത്തിനായ് ശുദ്ധി- ശുദ്ധി.
ഞാനെന്ന ഭാവവും ക്രൂശിങ്കലായ് ശുദ്ധി- ശുദ്ധി.
തൻ മൃതി ക്രൂശിന്മേൽ പാപത്തിനായ്
ഞാൻ എണ്ണൂന്നെന്നെയും നിർജ്ജീവനായ്
ജീവിക്കുവാൻ ഇനി ദൈവത്തിനായ് ശുദ്ധി- ശുദ്ധി.

ബാധിച്ച സംശയം തീർന്നെനിക്കായ് ശുദ്ധി- ശുദ്ധി.
നാശത്തിൻ പേടിയും ഇല്ലായ്മയായ് ശുദ്ധി- ശുദ്ധി.
യേശുവേ നീയെൻ നീതീകരണം എൻ പരിപൂർണ്ണ ശുദ്ധീകരണം
നീ നാൾക്കു നാൾ എൻ സ്ഥിരീകരണം ശുദ്ധി- ശുദ്ധി.

മാനുഷ ഭയം എല്ലാം നീങ്ങുവാൻ ശുദ്ധി- ശുദ്ധി.
സാക്ഷിയിൻ ലജ്ജയില്ലാതിരിപ്പാൻ ശുദ്ധി- ശുദ്ധി.
ശക്തൻ നീ ആക്കണം നിന് കൃപയാൽ ഭക്തനായ് കാക്കണം ഈ ലോകത്തിൽ
പാടും ഞാൻ സാത്താൻ വശീകരിക്കിൽ ശുദ്ധി- ശുദ്ധി.