കൃപയേറും കർത്താവിലെൻ വിശ്വാസം
കൃപയേറും കർത്താവിലെൻ രചന: |
പല്ലവി
കൃപ കൃപയൊന്നെന്നാശ്രയം (ഹല്ലെലുയ്യാ!)
കൃപ കൃപയൊന്നെന്നാനന്ദമായ്
വൈരികൾ വന്നാലും എതിരുയർന്നാലും
കൃപമതിയെന്നാളും
ചരണങ്ങൾ
കൃപയേറും കർത്താവിലെൻ വിശ്വാസം
അതിനാൽ ഹൃദിയെന്തു നല്ലാശ്വാസം
ദുരിതങ്ങൾ നിറയുമീ ഭൂവാസം
കൃപയാൽ മനോഹരമായ്
ബലഹീനതയിൽ നല്ല ബലമേകും
മരുഭൂമിയിലാനന്ദത്തണലാകും
ഇരുൾ പാതയിലനുദിനമൊളി നൽകും
കൃപയൊന്നെന്നാശ്രയമായ്
എന്റെ താഴ്ചയിലവനെന്നെയോർത്തല്ലോ
ഘോരവൈരിയിൻ ബലമവൻ തകർത്തല്ലോ
തന്റെ കൈകളിലവനെന്നെ ചേർത്തല്ലോ
സ്തോത്രഗീതം പാടിടും ഞാൻ
പ്രതികൂലങ്ങളനവധി വന്നാലും
അനുകൂലമെനിക്കവനെന്നാളും
തിരുജീവനെത്തന്നവനിനിമേലും
കൃപയാൽ നടത്തുമെന്നെ.