കൃപാരക്ഷണ്യം നല്കുകേ
കൃപാരക്ഷണ്യം നൽകുകേ
കടാക്ഷിച്ചെന്നെ ചേർക്കുകേ
അല്ലെങ്കിൽ നാശമാകുമേ
എൻ യേശു നാഥനേ
എൻ യേശു നാഥനേ
എന്നെ കൈക്കൊള്ളുകേ,
എൻ പേർക്കു യാഗം ആയോനേ
എന്നെ കൈക്കൊള്ളുകേ
1
മാ പാപി ഞാൻ, അയോഗ്യനാം
എൻ പേർക്കു ചോര വാർത്തോനേ,
മഹാശക്താ എൻ രക്ഷയാം
എൻ യേശു നാഥനേ .......(എൻ യേശു നാഥനേ..)
2
എൻ ഭക്തി തീർച്ചയും സദാ
നിസ്സാരമായിപ്പോകുന്നേ;
നിൻ നാമം മൂലം രക്ഷ താ,
എൻ യേശു നാഥനേ .....(എൻ യേശു നാഥനേ..)
3
നിൻ പാദത്തിങ്കൽ വീഴുന്നേൻ
നിൻ പ്രീയം പോലെ ചെയ്ക നീ
രക്ഷണ്യ പൂർത്തിക്കായ് വന്നേൻ
എൻ യേശു നാഥനേ .....(എൻ യേശു നാഥനേ..)