കൃപ കൃപ കൃപയുടെ പൈതൽ ഞാൻ
"മരണം ജയിച്ച വീരാ" എന്ന രീതി
"സമയമാം രഥത്തിൽ" എന്ന രീതി
"ദൈവത്തിന്റെ ഏക പുത്രൻ" എന്ന രീതി
"Come Thou fount of every blessings"
1.കൃപ കൃപ കൃപ തന്നെ കൃപയുടെ പൈതൽ ഞാൻ
കൃപയാലെൻ ഹൃദയത്തെ കവർന്നു രക്ഷാകരൻ
2.പ്രതികൂലങ്ങളെ നീക്കി അതിമോദം ഹൃദയേ
സതതം തന്നീടുന്നെന്നിൽ കൃപയാലത്യുന്നതൻ
3.നിത്യനായ രക്ഷകന്റെ രക്തത്താൽ മാം കഴുകി
പുത്രനാക്കി നിത്യജീവൻ മാത്ര തോറും തരുന്നു
4.ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! ദൈവമാം ത്രീയേകന്നു
ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! ഹല്ലേലുയ്യാ! വന്ദനം.