കേശവീയം
രചന:കെ.സി. കേശവപിള്ള
പത്താം സർഗം


പത്താം സർഗം
 

ദരിയുടെ വാതിലിൽ മേവിയ
പുരവാസ്തവ്യർക്കദിച്ച പരിതാപം
മുരമഥനൻ വരുവാനു-
ള്ളൊരു താമസമോടുകൂടി വർദ്ധിച്ച . 1



'ഇന്നു വരും ശ്രീമാധവ'-
നെന്നുല്കലികാകുലം നിനച്ചു സദാ
വാസരമീരാറവരൊരു
വത്സരമായിക്കഴിച്ചു കദനമൊടെ. 2



"തന്നെയണിഞ്ഞു നടന്നൊരു
മന്നനവൻതന്നെയെന്നപോലെ മണി-
തന്നെത്തിരവതിനുന്നിയ
മന്നവർമണിതന്നെയും ഹരിക്കുകയോ ? 3
      

സുതനാകുന്ന ക്യതാന്തനു
സഹകരണം വേണ്ടപോലെ ചെയ്‌വതിനായ്
സുഷമാവഹമാമിമ്മണി
സവിതാവുചമച്ചയച്ചുവോ പാരിൽ. 4



താനേ നഗരിയിലെത്തി-
ത്താപമുദിപ്പിച്ചിടുന്നതിൽ ഭേദം
നാഥനെയന്വേഷിപ്പാൻ
നാമിഹ ഗുഹയിൽ ഗമിക്കയല്ലല്ലീ ? 5



ഹരിയൊടു വേർപെട്ടിനി നാം
പുരവരമതിലേയ്ക്കു പോയിടുന്നതിലും
വരമായുള്ളതു പാർത്താൽ
മരണം താനില്ലതിന്നു സന്ദേഹം .” 6



ഗീരുകളിവ ചിലർ ചൊന്നതു
ദാരുകനഥ കേട്ടു ചൊല്ലിനാനേവം:-
"ചേരുകയില്ലിതു സാ മ്പ്രത-
മോരുക നാഥൻപറഞ്ഞ വാക്കിനെ നാം. 7

ദരിയിതിനുള്ളിൽ പോകാൻ
ഹരിയനുവാദം തരാതിരിക്കുമ്പോൾ
അരിയൊരു സാഹസമായ് ത്താൻ
വരുമതു ചെയതീടിലെന്നു മമ പക്ഷം.

അതിനാലതിനായ് ത്തുനിയാ-
തധുനാ നാം ചെന്നു സത്വരം പൂരിയിൽ
കഥകളശേഷം വഴിപോൽ
കഥനം ചെയ്യണമതാണു യുക്തതരം.

മധുരിപൂവിൻ മാഹാത്മ്യം
മനതളിരിൽ ചേർത്തിടുന്ന ധൈര്യത്തെ
അവനുടെ വരവിൻതാമസ-
മനുവേലം ഹന്ത !ശിഥിലമാക്കുന്നു.”

ഏവം സാരഥിയുടെ മൊഴി-
യേവരുമൊരുപോലെ സമ്മതിച്ചിടവേ
വേവും മനമോടവർ ഹരി
മേവും നഗരത്തിലേയ്ക്കു നടകൊണ്ടാർ.

വഴിയിലെ വസ്തുസമൂഹം
മിഴികളിൽ നിഴലിച്ചുവെങ്കിലും ചിത്രം
അവരുടെ മനതാരിൽ പുന-
രവയുടെ തത്ത്വം പതിഞ്ഞതില്ലൊട്ടും.
'വരനെ വെടിഞ്ഞവരിവരെ-
ന്നരികിലണഞ്ഞീടുവേണ്ട'യെന്നേവം
കരുതിയകന്നീടുന്നോ
പുരിയെന്നുളവായവർക്കു സന്ദേഹം.

ഒരുവിധമവരഥ വേഗാൽ
പുരവരപരിസരമണഞ്ഞനേരത്തിൽ
മുരഹരവിരഹം കണ്ടി-
ട്ടുരുതരപരിതാപമാർന്നിതെല്ലാരും.
                                                    
പരിജനമുടനേചെന്നി-
ച്ചരിതം ഗൽഗദസമേതമോതിടവേ
ഉരുസംഭ്രമമെഴുനേററി-
ട്ടുരഗാംശഭവൻ വെളിക്കു നടകൊണ്ടാൻ.

ഹരിയില്ലാതെ വരുന്നോ-
രനുചരുടെ നേത്രവാരിപൂരത്താൽ
ഹലിയുടെ ഹൃദയേ പെട്ടെ-
ന്നരിയൊരു ദഹനൻ ജ്വലിച്ചു ഹന്ത! തദാ.

"എന്തെന്തെന്നുടെ സഹജ-
ന്നെന്തുളവായെന്നു ചൊല്ലുവിൻ ശീഘ്രം"
എന്നേവം ബലമൊഴി കേ-
ട്ടൊന്നൊഴിയാതവർ പറഞ്ഞു ഹരിവൃത്തം.

അവരുടെ വചനാശനിയേ-
ററതിസന്താപം കലർന്ന ബലദേലൻ
ഒരുവിധമകമേ ചെന്നി-
ട്ടുരുതരചിന്താമയാബ് ധിയിൽ മുഴുകി.

ദേവകിരുഗ് മിണി മുതലാം
ദേവികൾ വസുദേവമുഖ്യരും സഹസാ
ദേവനെയോർത്തു കരഞ്ഞഥ
ജീവനെവെടിയുന്നതിന്നൊരുമ്പെട്ടാർ.

"ഒരു മണി കാരണമായി-
ട്ടൊരുമ വെടിഞ്ഞോരവൻ മഹാദുഷ് ടൻ
വരുമഴൽ കരുതീടാതെ-
ന്തരുമയിലപരാധമോതിനാനല്ലോ.

നരരായോർക്കു ഗമിപ്പാ-
നരുതാതുള്ളോരു ഗഹ്വരംതന്നിൽ
ഹരിയെ നടത്തിയതസ് മ-
ദ്ദുരിതവിശേഷത്തിനുള്ള പരിപാകം.

നൃപനാകും താൻ സ്വജനം
കൊടിയതപസ്സാൽ ഗ്രഹിച്ച ദിവ്യമണി
മോഷ് ടിച്ചെന്നു ജനാവലി
പറയുവതെങ്ങനെ സഹിക്കുമെൻ തനയൻ?

ദാശൻ പിശിതാം ശത്താൽ
സാശൻ പിശിതാന്തതരം ഗ്രഹിപ്പതുപോൽ
ദിനമണിയൊരു മണിയാലി-
ദ്ധരണീമണിയെഗ്രഹിച്ചുവോ? കഷ് ടം!

ദുർല്ലഭമാകും ഗുണഗണ-
മെല്ലമൊരുവന്നു ചേർന്നുവന്നീടിൽ
ഇല്ലവനായുസ്സെന്നൊരു
ചൊല്ലിനു പഴുതില്ല തെല്ലുമെന്നായോ?

അഴകധികമെഴും വസ്തുവി-
നരുള നിലനില് പു ദീർഘമായ് ദൈവം;
അതി മഞ് ജുളമാം മഴവി-
ല്ലരനിമിഷംകൊണ്ടു മാഞ്ഞുപോമല്ലോ.

പെററവളെന്നാലും മമ
പേരിയലും ബാലലീല നുകരാനും
പററീലയ്യോ! ഭാഗ്യം;
പാപജനത്തിന്നു താപമേ ഭോഗ്യം.

എന്നാലവനെൻസന്നിധി-
തന്നിലണഞ്ഞതുമുതൽക്കിതേവരയും
എന്മാനസമവഗീത-
ബ്രഹ്മാനന്ദം സുഖിച്ചുതാൻ വാണു.


കുഴിയുണ്ടാകും കുന്നിനു
നിഴലുണ്ടാകും വിളക്കിനവ്വണ്ണം
മഴയുണ്ടാകും വെയിലി-
ന്നഴലുണ്ടാകും സുഖത്തിനും പിറകേ.

മകനേ ! നിന്നെ വെടിഞ്ഞിഹ
ഭുവനേ മരുവേണ്ട മാത്രപോലും മേ!
അരികിൽ വസിപ്പാനനുമതി
തരിക, വരുന്നുണ്ടു ഞാനിതാ പിറകേ.

മന്നിൽ വിളങ്ങുക മേലാൽ
മാനമോടേ നീയധർമമേ! നിത്യം,
85
നിന്നുടെ നിർഭാഗ്യത്വം
നിഖിലവുമിപോൾ നിരസ്തമായല്ലോ.” 30

ഈവിധമൊരുദിശി ദേവകി-
യാവിലതരയായി വീണുകേണീടവേ
പാവനി രുഗ്മിണിയുടെ വിളി-
യേവം കേൾക്കായി മറ്റു ഭാഗത്തിൽ. 31

മുന്നം ദുർഗാവസതിയിൽ-
നിന്നും വന്നീടുമെന്നെ രഥമേറ്റി
നിന്നെ വെടിഞ്ഞീടുകയി-
ലെന്നുരചെയ്തുതു മറന്നുവോ? നാഥാ! 32

എന്നെ വിഭോ നീ വെടിയുകി-
ലെന്നുടെ ജീവനെ വെടിഞിടും ഞാനും
എന്നെന്നുടെ മൊഴി ഭൂസുര-
നന്നു പറഞ്ഞതുമഹോ! മറന്നോ നീ? 33

മമ മുഖഭാവം മാറിയ -
മാത്രയിലന്നാൾ ഭവൽകരാംബുജവും
സഹജൻതൻഗ്രീവയിൽനി- 34
ന്നഹഹ !വിഭോ! മാറിയില്ലയോ മുടിയിൽ?

നിജമാമനിമിഷഭാവം
നിതരാം സഫലീഭവിച്ചിതെന്നേവം
അമരികളാനന്ദിപ്പതി-
നമരാശ്രയ ! നീയണഞ്ഞുവോ വിണ്ണിൽ? 35


അഥവാ ഗുഹയതിലൂടെ-
പ്പാതാളത്തിൽ പ്രവി‍‍ഷ്ടനായ ഭവാൻ
പവനാശനവനിതാജന-
വശനായധുനാ ഘനാഭ! മരുവുന്നോ? 36


മധുരിമഗരിമാവിയലും
മധുരിപുവിൻമെയ്യൊടൊത്തുചേർന്നു മുദാ
മഹിതസുഖം മരുവീടും
മനമേ! നീയെന്തിനിന്നു മാഴ് കുന്നു? 37


ദഹനന്നത്ര വിദൂരം
ദഹനത്തിന്നിടകൊടുപ്പതോർക്കുമ്പോൾ
അണുപരിമാണം മനമെ -
ന്നരുളും കാണാദവാദമയഥാർത്ഥം! 38

എന്നിൽ പ്രേമവിശേഷം
ചിന്നും മാതാവിനും പിതാവിന്നും
എന്നുടെ കഥയിതു കേൾക്കായ്-
വന്നിടുമമ്മാത്രയെത്ര ദുസ്സഹമാം! 39

സോദരനിതു കേട്ടീടുകിൽ
മോദരസംതാൻ വളർന്നിടും നൂനം;
ഹാ! ദുരഹങ്കാരിജനം
മേദൂരമാം പിടിവിടാ കപിക്കു സമം. 40

ശിശുപാല ! ഭവാൻ മേലിൽ
ശീതളതരമാനസം വസിച്ചാലും
അശുഭമശേഷം തവ തീ -
ന്നാനന്ദത്തിനു കാലമായല്ലോ. 41

മാനി ഭവാനുടെ മഹിമകൾ
ഹാനി വരാതിഹ വിളങ്ങുവതു മേന്മെൽ
വാനിലിരുന്നുതികുതുകാൽ
ഞാനിനി നിഖിലം നിരിക്ഷണം ചെയ് വേൻ. 42

അന്നു ഗിരീന്ദ്രസുതേ! ഞാൻ
വന്നടിവന്ദിച്ചിരന്ന വരമുടനേ
തന്നോരുനീയെൻ ഖിന്നത-
യിന്നറിയുന്നില്ലയെന്നു വന്നിടുമോ? 43

വിധികുണ്ഡികയിലെ വെളുളം
ദയിതകപർദ്ദത്തിൽനിന്നൊഴിച്ചീടാൻ
കഴിയാത്തവൾ നീയെന്നുടെ-
തലയിലെ വിധിലിപിയൊഴിപ്പതേതുവിധം?” 44

മധുരിപുവിനെയോർത്തെരിയും
മനമൊടു മണ്ണിൽ കിടന്നുരുണ്ടേവം
മുറവിളി കൂട്ടി
കാലാമയമുളവാമെ-
ന്നാലോചിക്കുന്നതെത്ര ദയനീയം!


അഗ്നിയെ ഹന്ത ! വിഴുങ്ങീ-
ട്ടാർത്തികൾ നന്ദാദികൾക്കു തീർ‍ത്തൊരവൻ
അഗ്നിമുഖന്മാർക്കെല്ലാ-
മഗ്രേസരനെന്നതാരറിഞ്ഞീടാ!

വരുമുടനെ വനജാക്ഷൻ;
തരുമാനന്ദം നമുക്കു നവമായി;
നിരുപമനവനൊടെതിർപ്പാ-
നരുതരുതൊരു ശത്രുവിന്നുമൊരുപൊഴുതും.

എങ്കിലുമിങ്ങനെയിങ്ങൊരു
സങ്കടമുളവാകയാൽ ഗമിച്ചിഹ നാം
ശങ്കരസുകൃതത്തിൻ പദ-
പങ്കജയുഗളം ഭജിച്ചു വാഴേണം.”

നിസ്സീമമായ കദനാംബുധിയിങ്കലേറ്റം
നീന്തിത്തളർന്ന പൂരവാസിജനാന്തരംഗം
രാമോക്തിയാം പവനനാലിതി നീതമായ് ശ്രീ 64
ദുർഗാപദപ്ലവമണഞ്ഞു സമാശ്വസിച്ചു.

രേവതീശവസുദേവമുഖ്യരവരേവരും മഹതിദേവകീ-
ദേവി രുഗ്മിണി തുടങ്ങിയുളള വനിതാജനങ്ങളുമനന്തരം
കാളിതന്റെ രുചി കാളിടുന്ന നിലയത്തിലെത്തിയ-
വൾതൻകടാ-
ക്ഷളികൾക്കരിയ കേളി കാനനതയാ ഗ്രഹിച്ചു
മരുവീടിനാർ.
  

  "പൗരവിലാപം "
എന്ന പത്താംസർഗം സമാപ്തം.

"https://ml.wikisource.org/w/index.php?title=കേശവീയം/പത്താം_സർഗം&oldid=81132" എന്ന താളിൽനിന്ന് ശേഖരിച്ചത്