ക്ഷീരസാഗര ശയനാ
ത്യാഗരാജസ്വാമികൾ ദേവഗാന്ധാരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ക്ഷീരസാഗരശയന
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | ക്ഷീരസാഗരശയന നന്നു ചിന്തലപെട്ടവലെനാ രാമ |
ക്ഷീരസാഗരത്തിൽ ശയിക്കുന്ന രാമ എന്നെ നീ എന്നും കഷ്ടപ്പാടിൽ നിർത്തുന്നതെന്തിനാണ്? |
അനുപല്ലവി | വാരണരാജുനു ബ്രോവനു വേഗമേ വച്ചിനദി വിന്നാനുരാ രാമ |
രാമാ! കരഞ്ഞുവിളിച്ചപ്പോഴേക്കും ഗജരാജനെ രക്ഷിക്കാനായി അങ്ങ് ഓടിയെത്തിയതായി ഞാൻ കേട്ടിട്ടുണ്ട് |
ചരണം | നാരീമണികി ചീരലിച്ചിനദി നാഡേ നേ വിന്നാനുരാ ധീരുഡൌ രാമദാസുനി ബന്ധമു ദീർചിനദി വിന്നാനുരാ നീരജാക്ഷികൈ നീരധി ദാടിന നീ കീർത്തിനി വിന്നാനുരാ താരകനാമ ത്യാഗരാജനുത ദയതോനേലുകോരാ രാമ |
സ്ത്രീരത്നമായ ദ്രൗപദിക്ക് അങ്ങ് പണ്ട് സാരി നൽകിയതായി ഞാൻ കേട്ടിട്ടുണ്ട് ധീരനായ രാമദാസന്റെ തടവറവാസം അങ്ങ് അവസാനിപ്പിച്ചതായും ഞാൻ കേട്ടിട്ടുണ്ട് മീനാക്ഷിയായ സീതയുടെ ആവശ്യാർത്ഥം അങ്ങ് കടൽകടന്നതായും ഞാൻ കേട്ടിട്ടുണ്ട് ഇത്രയും കരുണാമയനായ അങ്ങേക്ക് ത്യാഗരാജന്റെ കഷ്ടപ്പാട് തീർക്കാനും ദയവുണ്ടാവില്ലേ? |