കർത്താവിനെ നാം സ്തുതിക്ക

രചന:വി. നാഗൽ

 
1.കർത്താവിനെ നാം സ്തുതിക്ക
   ഹേ ദൈവ മക്കളെ
   സന്തോഷ ത്തിൽ നാം അർപ്പിക്ക
   സ്തോത്രത്തിൻ ബലിയെ-

നാം സ്തോത്രം സ്തോത്രം സ്തോത്രംകഴിക്ക
സ്തോത്രം സ്തോത്രം നാം സ്തോത്രം കഴിക്ക

2. വിശുദ്ധസ്നേഹ ബന്ധത്താൽ
   ഒരേ ശരീരമായ്
   നാം ചേർക്കപ്പെട്ടതാകയാൽ
   ചേരുവിൻ സ്തുതിക്കായ്
3. പിതാവു ഏകജാതനെ
   നമുക്കു തന്നല്ലോ
   ഹാ! സ്നേഹത്തിൻ അഗാധമെ
   നിന്നെ ആരായാമോ
4. നാം പ്രിയപ്പെട്ട മക്കളായ്
   വിളിച്ചപേക്ഷിപ്പാൻ
   തൻ അത്മാവെ അച്ചാരമായ്
   നമുക്കു നൽകി താൻ
5. ഓർ ഏദൻ തോട്ടം പോലിതാ
   തൻ വചനങ്ങൾ ആം
   വിശിഷ്ടഫലം സർവ്വദാ
  ഇഷ്ടം പോൽ ഭക്ഷിക്കാം
6. ഈ ലോകത്തിൻ ചിന്താകുലം
   ദൈവാശ്രിതർക്കില്ല
   തൻ പൈതങ്ങളിൻ ആവശ്യം
   താൻ കരുതും സദാ
7. കർത്താവിൻ നാമം നിമിത്തം
   അനേക കഷ്ടങ്ങളും
   നേരിടുമ്പൊഴും ധന്യർ നാം
   ഇല്ലൊരു നഷ്ടവും
8. ഈ വിതക്കുന്ന കാലം നാം
   ചിലപ്പോൾ കരയും
   പിതാവോ കണ്ണുനീരെല്ലാം
   തുടച്ചുകളയും
9. തൻ നിത്യ രാജ്യം നൽകുവാൻ
   പിതാവിന്നിഷ്ടമായ്
   തൻ മുഖത്തിൻ മുമ്പാകെ താൻ
   നിർത്തും തൻ സ്തുതിക്കായ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഈ കീർത്തനം ”I feel like singing all the time”എന്ന അംഗലേയ കീർത്തനത്തിന്റെ രാഗത്തിൽ ആണു രചിച്ചിട്ടുള്ളതു [[1]]