കർത്തൃകാഹളം യുഗാന്ത്യകാലത്തിൽ

 
(ട്യൂൺ: When the trumpet of the Lord)

കർത്തൃകാഹളം യുഗാന്ത്യ കാലത്തിൽ ധ്വനിക്കുമ്പോൾ
നിത്യമാം പ്രഭാത ശോഭിതത്തിൻ നാൾ
പാർത്തലേ രക്ഷപ്പെട്ടോ-രക്കരെ കൂടി ആകാശേ
പേർ വിളിക്കും നേരം കാണും എൻ പേരും

പേർ വിളിക്കും നേരം കാണും! പേർ വിളിക്കും നേരം കാണും!
പേർ വിളിക്കും നേരം കാണും! പേർ വിളിക്കും നേരം കാണും എൻ പേരും!

ക്രിസ്തനിൽ നിദ്ര കൊണ്ടോരീ ശോഭിത പ്രഭാതത്തിൽ
കൃസ്ത ശോഭ ധരിപ്പാനുയിർത്തു തൻ
ഭക്തർ ഭവനേ ആകാശമപ്പുറം കൂടീടുമ്പോൾ
പേർ വിളിക്കും നേരം കാണും എൻ പേരും!

കർത്തൻ പേർക്കു രാപ്പകൽ അദ്ധ്വാനം ഞാൻ ചെയ്തിങ്ങനെ
വാർത്ത ഞാൻ ചൊല്ലീടട്ടെ തൻ സ്നേഹത്തിൻ
പാർത്തലത്തിൽ എന്റെ വേല തീർത്തീ- ജ്ജീവിതാന്ത്യത്തിൽ
പേർ വിളിക്കും നേരം കാണും എൻ പേരും!