ഗണപതി ഭഗവാനെ ഭജേഹം തുണയേകിടുവോനെ
ഗണപതി ഭഗവാനെ ഭജേഹം തുണയേകിടുവോനെ

ഫണിഗണമണിയും ശിവനുടെ സുതനെ
ശരണം നീയെ കരിവര വദന (ഗണപതി..)

വിനയമോടാദിയിൽ ഓർക്കും ദേവാ
വിനകളൊഴിക്കും വിഘ്നേശ്വരനെ
മലമകളുടെ മതി മോഹന മകനെ
മയിൽ വാഹനനുടെ മഹിതാഗ്രജനെ (ഗണപതി..)

ആനന ഭംഗിയിൽ ഏകദന്തമെഴും
ആനയായിടും ലംബോധരനെ
ആദരവോടെ അവിലും മലരും
ഗുളവും മധുവും കഴിവതു കരുതാം (ഗണപതി..)

കരഘോഷമോടും കരുതി വസിക്കാം
കരുണയിൽ വരണെ കാമിത വരദാ
മോഹനരൂപാ മൂഷികവാഹന
പാഹി പഹിമാം ഭജന പ്രിയനെ (ഗണപതി..)

                - നീലംപേരൂർ കുട്ടപ്പപണിക്കർ

"https://ml.wikisource.org/w/index.php?title=ഗണപതി_ഭഗവാനെ&oldid=55830" എന്ന താളിൽനിന്ന് ശേഖരിച്ചത്