ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 189 ]
ഇളെക്കുക, ച്ചു iḷekkuγa T. M. C. ഇളി (√ ഇ
ള) 1. v. n. To slacken, subside, abate കോപം,
ദീനം; എന്നാൽ എല്ലാ വീക്കവും ഇളെക്കും
a med. കൊഴുത്ത ദേഹം ഇളെച്ചു പോകുന്നു KR.
to dwindle. നിരൂപിപ്പാൻ ഇളെക്കേണ്ട, കേൾ
പാൻ ചൊല്ലുവാൻ ഇളെക്കരുത് Mud. be not
remiss, tired with. കിഞ്ചന നേരം ഇളെച്ചീടാ
തെ ചഞ്ചലമായൂതുന്ന തോൽതുരുത്തി KeiN.
2. v. a. to remit, make to rest. ദാഹം ഇളെച്ചു
Mud 1. quenched it, also: bore it, ഉറക്കിളെ
ക്കുക to keep down the sleep, as in vigils.
യത്നം ഇളെച്ചാൻ slackened Bhr. കടം ഇളെച്ചു
കൊടുക്ക to remit. കുറവു പറയുന്നതും ഇളെച്ചു
RC13. forgave. 3. നൂൽ ഇളെക്ക to wind up
thread (T. ഇഴെക്ക).

VN. ഇളച്ചൽ weariness, ഇളപ്പാറുക to rest V1.
[ഇളവു q. v.

ഇഴ i l̤a T. M. C. (ഇഴു to draw) A single thread
നൂലിഴ, long hair ഒർ ഇഴമുടി TP. — plat of
grass or straw, the line of a wound V1. ഇഴ
ക്കോൽ knitting needle.
ഇഴപ്പണി trellis work.
ഇഴയുക, ഞ്ഞു 1. to trail, creep, crawl രക്ത
ത്തിൽ വീണിഴയും കൊടിക്കൂറ Bhr. ഇഴഞ്ഞു
തുടങ്ങിനാർ കല്ലിലും മുള്ളിലും പൂഴിയിലും
CG. infants. താൎക്ഷ്യൻ സംഭ്രമിച്ചിഴഞ്ഞു
Bhg 8. വചസ്സുകൾ ഇഴഞ്ഞു പോകുന്നതുമില്ല
KR. he does not drawl. 2. to draw together,
rub as two branches V1.
ഇഴജാതി reptiles (ഇരിയുന്നു).

ഇഴെക്ക, ച്ചു T. M. C. 1. To drag, pull കാല
ൻ കെട്ടി ഇഴെക്കുന്നു VC. തലമുടി പിടിച്ചിഴെച്ചു
കാനനത്തിലാക്കി Si Pu4. ൧൦൦൦ കാതം എടുത്ത്
അരക്കാതം ഇഴെക്കൊല്ല (prov.) make difficult-
ies about. 2. to patch, mend = ഇഴെച്ചു കൂട്ടു

ക, as clothes, planks. ഇഴെച്ചു മുറുക്ക to brace.
3. രോമം ഇഴെച്ചു നില്ക്ക V2. (= കൊൾമയിർ
horripilation).

VN. ഇഴച്ചൽ creeping.
VN. ഇഴപ്പ് propelling force of current etc.
CV. ഗോക്കളെകൊണ്ടു ചാട് ഇഴെപ്പിച്ചു = വ
ലിപ്പിച്ചു PT1.

ഇഴക്കം iḻakkam T.M. (ഇഴക്ക to lose) Loss in
ഒപ്പിഴക്കം inadvertance.
ഇഴൽ V1. remissness, defect.

ഇഴിക, ഞ്ഞു i l̤iγa T. M. C. To descend = കിഴി
യുക. കുട എടുത്തീഞ്ഞപ്പോൾ (jud.) ഉലകി
ഴിഞ്ഞു = അവതരിച്ചു KU.
a.v. ഇഴിക്ക, ച്ചു To lower, ചരക്ക് ഇ.
Pay. to land, ഇഴിച്ചു വെച്ചു took down a pot
from fire etc.

ഇഴുക, കി i l̤uγa (T. ഇഴുചു = എഴുതു) 1. To
daub, rub. മൈപൂച്ചാലിഴുകി RC145. കുചമ
തിൽ ഇഴുകും കുങ്കമം Nal2. കൊങ്കയിൽ ഇഴുകി
ടും കളഭം Bhr. 2. to soil = ഇഴുങ്ങുക; എന്തി
നിങ്ങിഴുകിയ വസനം ധരിക്കുന്നു Nal. 3. = ഇ
ഴിക to fall, sink. കണു്ണുനീർ തിണ്ണം ഇഴത്തുട
ങ്ങി CG.

ഇഴുക i l̤uγa the longer planks of a cot (loc.)

ഇഴുക്ക, ത്തു i l̤ukka T. M. C. ൟരു, ൟളു Te.
ഇഗ്ഗു — To draw, take off clothes, see ഇഴ, ഇ
ഴെക്ക.

ഇഴുങ്ങുക i l̤uṇṇuγa ഇഴുക 2. വസ്ത്രം ഇഴുങ്ങി
പോയി (മുഷിഞ്ഞു) Be soiled.

ഇഴുക്കുക, ക്കി, 1. v.a. of ഇഴുക To solder B.,
make dirty No. ഇഴുക്കു,, vu. ഈക്കു dirty clothes.
2. മുസലം ഇഴുക്കികളഞ്ഞു UR. avoided, warded
off (?).
ഇഴുക്കം rubbing, polish B.

ൟ ī

ൟ ī 1.T.M.C. Te. = ഇ This. ൟയാൾ this per-
son. ൟയോളവും നേരം KU. still. 2. T. =
ൟച്ച fly in ൟയാമ്പാററ moth. 3. interj.
of pain. ൟ എന്നു ചൊല്ലുന്നോർ ഇല്ലയാരും

CG — met. of disgust. ആരെക്കൊണ്ടു ൟ എ
ന്നു പറയിച്ചില്ല vu.

ൟക്കു = ഇഴുക്കു q. v.
ൟക്കുക = ഇഴിക്കുക.

[ 190 ]
ൟക്ഷണം īkšaṇm S.(ൟക്ഷ) Seeing, eye.
ൟക്ഷണികൻ seer, fortuneteller (ദൈവ
ജ്ഞൻ).

ൟക്ഷിതം seen (po.) part.

ൟങ്ങ īṅṅa T. M. (ഇഞ്ച So. ചീങ്ങ) Mimosa
Inga, Intsia, the bark of which is
used in bathing (also അത്തു) ൟങ്ങപ്പശകൊണ്ടു തേ
ച്ചു Sil.

ൟങ്ങുക = ഇഴുങ്ങുക. ഉടുത്ത ഉടുപുട ൟങ്ങീ
[ട്ടു TP. being soiled.

ൟച്ച īčča (T. ൟ, Te. ൟഗ) Fly. കാട്ടീച്ച gad-
fly. നങ്ങീച്ച No. = കണ്ണീച്ച. ബ്രഹ്മാവാദിയായി
ഈച്ചയിറുമ്പോളം GnP.
ൟച്ചത്തോൽ the fibres of a reed, brought
back from feasts in jungle temples.
ൟച്ചമരം No. a jungle-tree (the capsules of
which when bursting are said to discharge
flies. — ൟ. പൊട്ടിട്ടുണ്ടായിരിക്കും. prov.
accounting for swarms of flies).

ൟടു īḍu̥ 5. (VN. of ഇടുക) Placing, hence പിന്നീ
ടു. 1. stability, durability, strong, close texture.
ൟടുള്ളതേ വാങ്ങാവു KU. (opp. കേടുള്ളതു).
2. pawn, equivalent. ൟടുക്കീടു പന്നിയെ കൊ
ടുത്തു So. barter. 3. what is equal, matches.
4. So. bank, natural or artificial.
Cpds. ൟടടുക്ക (3. 1) two parties to close. നാ
യന്മാർ വന്നീടടുത്തു TP.
ൟടറ്റ (മണികൾ KR.) incomparable.
ൟടാരുക (1) to be solid, strong, fine. ൟടാർ
പടക്കോപ്പു RC. വീടുകൾ ൟടാൎന്നു തീൎക്ക,
ൟടാൎന്ന ശോധന po. ൟടാൎന്നു നിന്നുള്ള
ലീല CG. capital story.
ൟടിടുക (3) to fight as with fists, elbows,
[etc. V1.
ൟടുകൊടുക്ക (2) to pawn, compensate.
ൟടുകോരുക (4) to throw up a bank.
ൟടുചെല്ലുന്നു (1) to be durable as പുടവ V1.
ൟടുനില്ക്ക (1) to be durable, (2) stand security B.
ൟടുമാടു (4) a bank B.
ൟടുമുട്ടു (1.3) resistance, meeting of equal
forces, encounter. തമ്മിൽ ൟ'ട്ടായി പോ
യി they fell out. ൟ'ട്ടായിട്ടു വെടിവെച്ചു
(as last resource). ൟ'ട്ടാക്കുക to drive into
a corner. തമ്മലിൽ കണ്ട് ൟടുമുട്ടി TP.
they closed.

ൟടുവെപ്പു treasury of state in Cochin.

ൟടെത്തുക (1) to last.
ൟടെഴും 1. = ൟടാൎന്ന f.i. കേടകന്നീടെഴും
പൈതൽ CG. 2. comparable. ജനകപുരം
ഈടെഴും കല്യാണം Nal.
ൟടേറുക 1. to last. 2. to be happy.
ൟടേറ്റം (everlasting bliss T.) ഇപ്പാട്ടു
പാടിക്കളിക്കുന്നോൎക്കും ൟ. വാഴുംനെടുമം
ഗലം (or: for ever) Ram.

ൟടുക, ടി īḍuγa (T. ൟണ്ടുക to join fr. ഇ
ൺ) aux V. 1. v. n. To be അല്ലലീടി ഓടിനാർ
Rc. = ഉണ്ടായി, പൂണ്ടു. മന്നവൎക്കീടിനൊരാസനം
CG. = ഉള്ള, ചന്ദനമീടിനകുന്നു CG. = ചന്ദനക്കു
ന്നു. 2. v. a. to act. താളത്തിൽ ഈടിക്കളിച്ചു തു
ടങ്ങി CG. to do ചെയ്തീടിനാൻ = ചെയ്താൻ (po.)
ൟട്ടം T. M. collection (= ഇണ്ട) ൟ. കൂട്ടുക to
heap up conically. ശ്ലേഷ്മം വൎദ്ധിച്ചാൽ വാ
യു അതിനെ നാഭിയുടെ ഇടത്തേ താൻ വ
ലത്തു താൻ ൟട്ടം കൂട്ടുമ്പോൾ Nid. accumu-
late.

ൟട്ടി īṭṭi 5. (Tdbh. യഷ്ടി?) Staff of spear —
a pike. ഭിണ്ഡിപാലങ്ങൾ ൟട്ടികൾ SitVij.
(comp. ഇട്ടി; ൟളി).

ൟഡിതം īḍiδam S. (ൟഡ, ൟൾ) Praised, po.

ൟണം īṇam 1. = ഇന്ദ്രിയം vu.—2. So. A singing
noise, also ൟണക്കം. 3. regularity B. (=
ഇണ?).

ൟതി īδi S. Public calamity (6, അതിവൃഷ്ടി
അനാവൃഷ്ടി മൂഷികം ശലഭം ശൂകം ദുശ്ശാസനം).

ൟതു īδu= വീതം in നൂറീതു etc. at the rate
of 100.

I. ൟത്ത ītta So. ൟന്തൽ (ൟന്തു T. Te.ൟ
ചൽ C. Tu.) Phoenix dactilifera.

ൟത്തപ്പഴം date GP. ൟത്തപ്പഴം പഴുക്കുമ്പോൾ
[prov.
ൟന്തപ്പഴം V1. =ൟത്തപ്പഴം.
ൟന്തപ്പന B. a species of date-palm.
ചിറ്റീന്ത Boswellia thurifera (മുര S.)
ൟന്തൽ = ൟത്ത, kinds:
ചിറ്റീന്തൽ Phoenix farinifera. ചി'ലിന്റെ
[പച്ചക്കായി‍ GP.
കാട്ടീന്തൽ Elate sylvestris Rh.
ൟന്തു (Tu. ഇന്ദ്) a Cycas (Todda Pana of
Rh.) ൟന്തങ്ങാമധുരം GP. ൟന്തിൻപട്ട its

[ 191 ]
branch or leaf. ൟന്തിൻപൊടി flour made
from its fruit, food of the poor.

kinds: കാട്ടീന്തു, മലയീന്തു.

II. ൟത്ത So. Spittle, also ഇത്ത (= കേഴൽ V1.)
[ൟത്തചാടും Nid.

ൟത്തു īttu C. ൟചു, ഇരസു S. ൟഷം? prh.
ഇഴുത്തു) The pole or shaft of a plough No. =
തണ്ടെിക, ഏർകാൽ.

ൟദൃശം īďr̥šam S. (ഇദ + ദൃശ) Such (po.)

ൟനാമാനി īnāmāni (ഇനാം? ഹീനം?) Mean,
low.

ൟനാം ചാത്തി, ൟനാം പക്കി, ൟനാം പൂച്ചി
ൟനാം പേച്ചി So. an evil spirit.

ൟന്ത etc. see ൟത്ത.

ൟപ്സ īpsa S. (desid. of ആപ) Desire.
ഈപ്സിതം part. desired.

ൟമാൻ īmān Ar. Faith, credit അവന്റെ ഈ.
[കഴിഞ്ഞുപോയി Mpl.

ൟമ്പുക īmbuγa (see ഇറമ്പുക T. ഇഴുമു
sweetness C. ൟണ്ടു drink) To suck, lick, sip.
(f.i. മാങ്ങ, മുല, വിരൽ etc.). പലർ ഈമ്പും അ
ണ്ടി തനിക്കെങ്കിൽ prov. anything very at-
tractive.
ഈമ്പി = ലോഭി miser.
CV. ഈമ്പിക്ക.

ൟയം īyam T. M. (Tdbh. സീസം) Lead = കാ
രീയം, വെള്ളീയം being pewter. കാരീയം വെ
ള്ളീയം എന്നിത്തരം KR. കറുത്ത ൟയം കണ്ണിന്നു
നന്നു, വെളുത്തീയം വിരേചനകരം GP.
ൟയ്യക്കോൽ lead pencil.

ൟയാമ്പാറ്റ īyāmpāťťa (ൟ 2.) Moth,
winged termite; also grasshopper.
ൟയൽ (T. ൟചൽ) winged termite, ൟയൽ
കുലം PT2.

ൟയിടേ iyiḍē (see ഇട 3) Quite lately.

ൟര īra 1. So. = അടിച്ചപാറ 2. Cyperus Iria Rh.

ൟരം T. M. 1. Dirt, moisture, also ൟറം.
2. So. urinary passage ൟരപ്പാടു.
ൟരങ്കൊല്ലി, ൟരാങ്കൊല്ലി T. M. washerman.
ൟരിക്ക to grow damp V2.
ൟരവെങ്കായം T. Palg. (B. small red onions) &
ൟരുള്ളി T. Palg. (B. onion) = നീരുള്ളി No.
allium cepa.

ൟരൽ īral T. M. (Tdbh. യകൃൽ) Liver.

ൟരിതം īriδam S. (ൟർ Emitted, as word, po.

I. ൟർ īr T. M. C. Te. Two = ഇരു. ൟരഞ്ഞൂറും
Bhr. 1000, ൟരംണ്ടു by twos, ൟരായിരം
2000, ൟരാറു 6, ൟരാൾ 2 persons' depth,
ൟരിഴയുള്ള ശീല double threaded etc. ൟര
ടിയായളന്ന Anj.

II. ൟർ Splitting, sawing T. M.
ൟൎവാൾ saw =
[ൟൎച്ചവാൾ.

ൟരുക 1. to saw, split, p. ൟൎന്നു f. i. ൟൎന്ന
മരത്തിന്റെ കണ്ടി CS. അൎദ്ധമീൎന്നിരിക്കുന്ന
ദാരു PT1. half sawn. ൟരുന്ന വാൾ കൊ
ണ്ടു മെയ്യിലങ്ങീരുമ്പോൾ CG. in hell. 2. p.
ൟരി (C.ൟൎചു to comb out nits) to comb
hair V1. വക്കു to card MC. നാർ to comb
cocoanut fibres — CV. ൟരിക്ക.
VN. ൟൎച്ച sawing ൟൎച്ച തുടൎന്നു PT.
ൟൎച്ചക്കാരൻ sawyer, ൟ'ക്കാരും മഴുക്കാരും
[TR.
ൟൎച്ചപൊടി sawdust.
ൟൎച്ചവാൾ saw.

III. ൟ ർ T. M. C. Te. (also ൟളു C. Te. & ശീർ
C.) Nit ൟർ എടുത്തെങ്കിൽപേൻ കൂലിയോ prov.
ൟൎക്കൊല്ലി, ൟൎവലി, പേനീർവലി a small
comb.

ൟൎക്കിൽ īrkhil T. M. (T. ൟൎക്കു, വീൎക്കു straw
for picking teeth, Te. ൟരികലു bits) also
ൟക്കിൽ, ൟൎക്കൾ, ൟൾ No. ൟളക്കോൾ So.
Stalk of cocoanut leaf, mid-rib of any palm
leaf, used നാവുവടിപ്പാൻ. മൂത്രദ്വാരത്തിൽ ൟ.
കടത്തുക a torture. ൟ. കൂൎപ്പിച്ചീച്ചയെ കഴു
വേറ്റി Sil.
ൟൎക്കിലി = മാച്ചിൽ, broom (loc.)

ൟൎമ്മം īrmam 1. S. (അരുസ്സ) Wound.
2. M. & ൟൎമ്മൻ (ൟരം) damp cloth ൟൎമ്മം
മാറ്റാതെ പോരുന്നു TP. without changing
the cloth in which she bathed ൟൎമ്മനോട്
അടുത്തു പോക (in ശേഷക്രിയ) — also ൟ
ൎമ്മൻ മുണ്ടു.

ൟൎഷ്യ īršya S. (ഇരസ്യ to be angry, L. ira) Envy,
malice. അവന്ന് എന്നോടുള്ള ൟൎഷ്യ, ഞങ്ങളുടെ
നേരെ അവൎക്കുള്ള ൟൎഷ്യത MR.
ൟൎഷ്യെപ്പെടുക to envy.

ൟറം īr̀am (T. M. ൟരം) 1. Moisture, damp-
ness. 2. dirty as clothes ൟറമാക്ക to soil
(comp. ൟക്കു). 3. = ൟറൻ wet cloth, ൟ.
മാറുക to change it after bathing.

[ 192 ]
ൟറൻ wet cloth നനഞ്ഞവന്നും ഈറനില്ലതു
നിഞ്ഞവനു ദു:ഖം ഇല്ല prov. (V1.ൟറാൻ)
=ൟൎമ്മൻ.

ൟറമ്പന Caryota urens (or marshy date tree,
Elate palud.
രംറമ്പനി a cold fit, ശീതജ്വരം.

ൟറു īr̀u (T. end, fr. ഇറു) 1. So.ൟറ Anger,
fury, from ചീറുക or ൟൎഷ്യ (which in V1.
is written ൟറിച്ച a M.) ൟറുകാട്ടുക to be
spiteful, in rage V1.
2. splitting pain (v. n.
ഇറുക 2). 3. ruin V1.
ൟറുക,ൟറിപ്പോക to be angry.
VN.ൟറൽ f. i. šūrpanakha ചെന്നീറലോ
ടെത്തിപ്പിടിച്ചു KR3.
ൟറിക്ക 1. to rage, be in a huff V2. 2. rice,
plantations etc. to grow weakly V1.
CV. ൟറിപ്പിക്ക to provoke V2.
ൟറെക്ക So. (fr.ൟറ) to be angry.
ൟറ്റം 1. No. displeasure. 2. So. womb of
animals.

ൟറ്റ ītẗa 1. (ഇറുക്കു, C. ൟരു to pull =
ഇഴുക്ക) Stinginess. 2. a miser.
ൟറ്റകോരൻ the avaricious Kōran.
ൟറ്റൻ, ൟറ്റമായൻ miser, also പണ
ക്കാരൻ
ൟറ്റയൻ എന്നു prov.
3. So. a reed,ൟറ്റക്കാടു a jungle of such,
also ൟറ്റയഴി —ൟറ്റക്കുഴൽ a reed used
as pipe.
den V. ൟറ്റിക്ക to keep tenaciously, lay up.
ൟറ്റിച്ചു നേടും ധനം Anj. ൟ'ച്ചും ഇറു
ക്കിച്ചും (മുതൽ) ഉണ്ടാക്ക prov.

ൟറ്റം ītẗam (from ൟനുക T. C. Te. to bring
forth) The womb of animals.
ൟറ്റപ്പുല So. =ൟറ്റുപുല B.
ൟറ്റപ്പുലി പോലെ വരുന്നത' എന്തു (Cochin,
MC.) like a tiger with young (see foll.)

ൟറ്റു T. M. 1. Bringing forth ൟറ്റിന്നു
വേണ്ടുന്ന പെണു്ണുങ്ങൾ SG. 2. the infant, young
of animals.

ൟറ്റിനം (2) RC. herd of young animals കു
[ളിരീറ്റിനം (elephants).

ൟറ്റില്ലം (1) the hut built near the house
for lying in അമ്പുകൾ കൊണ്ടവൻ ഈ. ഉ
ണ്ടാക്കി SG. also ൟറ്റുഗൃഹം പുക്കു. ൟ
റ്റുശാലയിൽ പുക്കു id. (So. ൟറ്റുപുര).

ൟറ്റുകാരി So. nurse to a woman in childbed.

ൟറ്റുനോവു (1) pains of childbirth, hence
ൟറ്റുവിളി, ൟറ്റുവേദന.
ൟറ്റുപാമ്പു = മുട്ടയിൽ പൊരുന്നിരിക്കുന്ന പാ
മ്പ്; ൟറ്റുപുലി = പെറ്റുകിടക്കുന്ന പു.
(comp.ൟറ്റം) (to exemplify ferociousness).
ൟറ്റുപുല uncleanness after childbirth ൟ'
യിൽ അങ്കം ഇല്ല TP. (a Nāyer law).
ൟറ്റുമന്ത്രം ഓതുകവേണം SG.
ൟറ്റുവാതിൽ os uteri (& ൟറ്റ —).
ൟറ്റെടുക്ക 1. So. to be in labour B. 2. mid-
wifery, the work of വേറ്റി
KU. ൟറ്റെ
ടുപ്പാൻ ഇരട്ട പെറ്റു prov. (said of phy-
sicians infected with the disease of their
patient).
ൟറ്റെടുക്കുന്നവൾ No. =ൟറ്റുകാരി.

ൟല īla = ഇല്ല often in po. & vu.

ൟശൻ īšaǹ S. (ൟശ to possess, rule) 1.
Lord. 2. God; Siva. 3. able ആർ കടപ്പാൻ
ഈശനായി CCh.
ൟശക്കോൺ Gan. 1. =ൟശാനമൂല NE. 2.
an angle (opp. നിരൃതിക്കോൺ) in geome-
try. Gan.
ൟശാനൻ (part.) ruler —ൟശാനമൂല the
NE. point, guarded by Siva.
ൟശിത, ൟശിത്വം supremacy, f. i. സുരേശ
ത്വം the rule over the Gods.
ൟശിതാവ് ruler (po.)

ൟശ്വരൻ 1. Potent, ഇഛ്ശിച്ചതെല്ലാം വ
രുത്തുവാൻ ൟശ്വരൻ Nal2. (able = ആൾ).
2. Lord, God; often interj. ൟശ്വരൻ എന്നേ
ചൊല്ലവല്ലു CG. I can but say: it's God's doing.
കാണായിപ്പെട്ടുള്ള ൟ'ന്മാർ the Brahmans.
Often of idols ൟ'ന്മാരെ കണ്ടാൽ KU. when
visiting temples. 3. esp. Siva = മഹേശ്വ
രൻ; ൟശ്വരന്മാരെ പ്രതിഷ്ഠിച്ചു KU. built
and restored temples.
hence: ൟശ്വരകടാക്ഷത്താൽ ജയിച്ചു TR. by
[God's favour.
ൟശ്വരപരീക്ഷ ചെയ്യേണം PT1. get evidence
from God, ordeal.
ൟശ്വരപ്രതിഷ്ഠകഴിക്ക TR. consecration of
new idols.
ൟശ്വരപ്രാൎത്ഥന prayer. എന്നു സാധുക്കൾ
ൟ. ചെയ്തുകൊണ്ടിരിക്കുന്നു TR.

[ 193 ]
ൟശ്വരമുല്ല (So. ൟശ്വരമൂലി) Helicteres
Isora. Rh. (= കരളേകം).

ൟശ്വരസേവ divine (or Siva's) worship മ
തിലകത്തുനിന്നു കത്തി കൊടുപ്പിക്കയും മറ്റും
ചില ൟ'യും കഴിപ്പിക്ക TR.
ൟശ്വരസങ്കല്പത്താൽ, ൟശ്വരാനുഗ്രഹംകൊ
ണ്ടു, ൟശ്വരാജ്ഞയാൽ TR. by God's blessing
or order, providentially.
ൟശ്വരാൎപ്പണം see അൎപ്പണം.
ൟശ്വരി Goddess, Kāḷi ൟശ്വരിമാരായ ദേ
വതമാർ CG.
ൟശ്വരോപാസനം worship of God.

ൟഷൽ īšal S. 1. Very little. ൟഷൽ ൟ
ഷൽ by little & little, ൟഷദുഷ്ണം lukewarm,
ൟഷദ്ദോഷം peccadillo. — അഹോരാത്രങ്ങൾ
ക്ക് ൟ'ഭേദം Bhg. days & nights nearly equal.
ൟഷല്ക്കാരൻ V1. stingy. 2. M. doubt, dis-
pleasure (comp. ഇഴൽ) ൟഷൽ എന്നിയെ
Matsy. ൟ. വിനാ VivR. എന്നതിന്നീഷൽ
ഇല്ല KR 5.
denV. ആരും ഒന്നീഷലിച്ചീടായ്വിൻ ഏതുമേ
[Bhg. don't doubt.

ൟഹ īha S. Longing, in നിരീഹൻ.
part. ൟഹിതം attempted, wished.

ൟള īḷa S. 1. = ൟഡ Praise. 2. T. So M.
phlegm.
part. ൟളിതം praised.

ൟളി īḷi S. 1. A Turkish sword (C. a sickle)
2. a cudgel; burnisher (loc.)

ഈളിനാരകവുമ്മിഴനാരകം KR 4.

ൟളിച്ചു പോക (ൟൾ = ൟൎക്കിൽ) f. i. തെ
ങ്ങ് etc. To shoot up & be slender No.

ൟഴക്കോൽ īl̤akkōl So. (= S. ൟഷ) Shaft
of plough V1. also ൟഴിക cartpole.

ൟഴം īl̤am T. M. (Tdbh. of Pāli Sīhaḷa = Sim-
haḷa, ചിങ്ങളം) Ceylon. ൟഴംകണ്ടവർ ഇല്ലം
കാണുക ഇല്ല prov.
ൟഴവൻ, f. ൟഴവത്തി (old ൟഴോത്തി) N. pr.
a caste immigrated from Ceylon, whence
they are said to have introduced the cocoa-
nut tree (= തീവർ, ചേകവർ) KU.
ൟഴക്കരിമ്പു a red sugarcane.
ൟഴത്തെങ്ങ് a cocoanut tree with orange-
coloured fruits.
ൟഴച്ചേമ്പു (vu. ഈഴേമ്പു V1.) a large yam.
ൟഴപ്പെരുമാൾ V1. a sovereign said to have
come from Ceylon.

I. ൟഴ്ക്കുക, ക്കി īl̤kuγa = ഇഴുക്കുക 1. To put
off clothes വീഴ്ക്കുക. 2. to soil clothes ൟക്കു.

II. ൟഴ്ക്കുക, ഴ്ത്തു = ഇഴുക്ക C. M. To drag, തല
മുടിപിടിച്ചു വലിച്ചതും ൟഴ്ത്തതും, ൟഴ്ത്തു സഭ
യിങ്കൽ Bhr.

ഉ U

Found in Tdbh's before ര, ല, as രൂപം ഉരുവം,
ലോകം ഉലകു, also റൂമി, ഉറുമി. Initial ഉ is some-
times lost, as ഉവാവു, വാവു; ഉലാവുക, ലാവുക.
Before Cerebrals & Liquids, which are follow-
ed by അ, it glides into ഒ, as പുടവ poḍava,
ഉറപ്പു or̀appu̥.

ഉ aT. aC. Tu. A demonstrative √, correlative
with അ & ഇ (1. the middle between two.
2. what is above. 3. that, yonder). Perhaps
surviving in the adj. part. fut. തൊഴുവതു, ആ
വൂതു, ചെയ്‌വൂതു & in the poet. forms of the finite
Verb വന്നുതേ came, ചെയ്യിന്നുതാകിൽ RC.
Hence ഉം.

ഉകമരം uγamaram (Dillenia speciosa) Careya
arborea, പീലു.

മലയുക = S. ആക്ഷാടം old dict. Aleurites molu-
[ccana Rh.

ഉകം uγam. aM. T. = യുഗം World V1.

ഉകാരം uγāram 1. The letter ഉ. 2. = ഊ, ഹു
interj. കരുത്തിന്നുകാരം ഗുരുത്വം crying hu,
(prov.)

ഉകിർ uγir T. Te. C. Tu. Nail, the flesh near
[the nail V1.

ഉക്ക ukka H. Ar. hu഻kka. A pipe.

ഉക്കം ukkam T. M. (√ ഉ = നടു) 1. Middle,
hip. ഉക്കത്തെടുക്ക SG. to carry a child. ഉക്കത്തു
പുണു്ണുള്ളവനു prov. 2. side ആരാന്റെ ഉക്കത്തു
പാൎക്ക sit under one's jutting roof.