ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 220 ]
ഉഴമക്കാരൻ V2. farmer. Also ഉഴയവൻ

VyM.cultivator(opp. ഉടയവൻ landlord).

ഉഴവാക to be ploughed.

ഉഴവാക്ക, ഒഴാക്ക to prepare land for sowing.
വിത്തിടും ചാൽ ഉഴവാക്കി വിതെപ്പിച്ചു MR.

2. a piece of ground assigned for temporary
use(പറമ്പു 3 years, കണ്ടം 1 year). The owner
reserves to himself the right of planting the
4 ഉഭയം, leaving the ഉഴവുകാരൻ to make

the best of it by sowing grains & അന്നുണ്ണിഫ

ലങ്ങൾ. The owner's share is called ഉഴവാ
രം & consists in 1/8 of the rice crop (എട്ടൊന്നു)
& some select fruits (തോട്ടക്കുല).

ഉഴുന്നു ul̤unnu (T. ഉഴുന്തു C. Te. Tu. ഉൎദ്ദു) Pha-
seolus radiatus, kidney bean, used for പപ്പ
ടം. ഉഴുന്നു വിളയിട്ടു MR. ഉഴുന്നുപയർ GP. —
കാട്ടുഴുന്നു Phas. maximus, Rh. med. root GP.

ഉഴെക്ക see ഉഴയുക.

ഊകാരം ūγāram S. The sound & letter ഊ
(കരുത്തിന്നൂകാരം ഗുരുത്വം prov. see ഉകാരം)
in S. interj. [ൻ. see ഊഴ്.

ഊക്കാരൻ ūkkāraǹ No. കുറി വെപ്പിക്കുന്നവ

ഊക്കു ūkku̥ T. M. (T. Tu. C. height, fr. √ ഉ)
= ഉങ്കു 1. Strength, exertion ഊക്കറിയാതെ തു
ളളിയാൽ prov. ഊക്കോടുമണ്ടുന്നു, ഊക്കേറും രാ
ക്ഷസൻ AR. ഊക്കുളള മന്നൻ Bhr. യാദവന്മാ
രിൽ തന്നൂക്കിനെ കാട്ടി CG. used his force
against the Y. ഊക്കു പൊഴിഞ്ഞൊരു വിസ്മയം
CG. ഒരൂക്കിന്നു, മൂന്നൂക്കിന്നു മൂഴക്കു ചന്ദനം ഉ
രസി TP. 2. iron point of a top V1.

ഊക്കം id. വെടിയുടെ ഊക്കുകൊണ്ടു കോട്ട ഉ
ടഞ്ഞു Ti.

ഊക്കൻ strong ബന്ധുക്കളേക്കാൾ ഊ. CG.
Kāma. ഊക്കർ പഴിയാതവാറു RC. so as
not to be blamed by the brave.

ഊക്ക, ത്തു ūkka (T. C. ഉകുക്ക S. ഉക്ഷ) 1. To
spill, shed ഇറങ്ങി കളിച്ചൂത്തു Bhg. an elephant.
Chiefly of blood in battle പുനലൂത്തു RC. അവ
യവങ്ങൾ അറ്റൂക്കുന്ന ചോര ഒലിക്കുന്നു Bhr.
2. to perform the morning libation, vu. ഊക്കഴി
ക്ക; from Inf. ഊക്ക as ബ്രാഹ്മണന്റെകുളിയും ഊ
ക്കയും കഴിപ്പിച്ചു KU. കാലേകുളിച്ചൂത്തു KN. സ
ന്ധ്യ എന്നോൎത്തവൻ ഊപ്പാൻ ജലം കോരി, ഊപ്പ
തിന്നായ്ക്കൊണ്ടുകോരി Bhr. — met. of the breeze
പൊയ്കയിൽ ആമ്പൽ തൻ പൂമ്പൊടി ഊത്തു CG.
to vomit ഓക്കാനിച്ചോടി ഊക്കത്തുടങ്ങിനാർ
ഉണ്ട ചോറും CG.

Ū

ഊചിവാൻ ūǰivāǹ S. (വച്) = ഉക്തവാൻ
Having said PT. [നീയും ഒരൂച്ചല്ലോ (song).

ഊച്ച് ūčču̥ No. = ഇണ, ചങ്ങാതി — ഞാനും

ഊഞ്ചൽ ūńǰal T. M. Te. ഊഞ്ഞാൽ V2. (= ഉഴി
ഞ്ഞാൽ) A swing, ഊഞ്ചൽ കട്ടിൽ swinging cot.

ഊഞ്ഞാവളളി Acacia digitata Rh.

ഊഞ്ചൽ ആടുക to swing, old ഊയൽ (T. ഊ
ചൽ) ആഴിയും വാനും ഊഴിയും ഊയലാടും
വഴി ഇളകുന്നു ചിറകു RC. with Acc. അട
ല്ക്കളം ഊ'ടും അകമ്പനൻ RC.

ഊടു ūḍu T. M. (ഉടു = ഉൾ) 1. Inside. ഊടറി
ഞ്ഞേ ഓല വായിക്കാവു V1. the drift ഊടായി പ
റക, നോക്ക, കേൾക്ക to communicate a secret,
watch, listen curiously. ഊടായി, ഊടിൻ വഴി
യായി having a previous understanding.
2. place between, through. അങ്ങൂടു by that way,
there; മുച്ചൂടും all over. 3. time, turn. രണ്ടൂടു
t wice. [യും പാവും.

Hence: ഊട T. M. the woof, cross thread ഊട
ഊടേ adv. 1. inside. ഊടേ ശരം കൊണ്ടു KR.

എന്നൂടേയും ൟഷൽ പശ്ചാത്താപം ഉണ്ടാ
യി Bhg. in my heart. ഊടേ തിരഞ്ഞു Bhr.
to seek closely (or all over). ബോധം എന്നി
യേ ധനം ഊടേ പറിക്ക VCh. secretly.
2. through. ആകാശമാൎഗ്ഗത്തൂടെ KU. through
the air. ഊടേപോക to pass through the
house. കാടൂടേ പായാം prov. ൨ മാൎഗ്ഗത്തിൽ ഊ
ടേയും ചോര വന്നു Nid. ഊടേവിയൎക്ക AR. all
over, thoroughly. അംഗങ്ങളൂടെ ഇവ കഴി

[ 221 ]
ക്കാം നമുക്കെല്ലാം Bhr. we can pass these

rings over our bodies, or the bodies through
them. 3. time രണ്ടുമൂന്നൂടേ Bhr. പലവൂ
ടേ V2. ഊടേ ഊടേ കണ്ടിട്ടും Bhr. again &

ഊടറിവു real, thorough knowledge. [again.

ഊടാടുക to pass through, as wind, waves; be
loose, flabby. ആടൂടാടും കാടാകാ അരചൻ
ഊ. നാടാകാ prov. അവന്റെ വീട്ടിൽ ഊടാ
ടാത്തവൻ unacquainted with him.

കാറ്റൂട — a draught; to be airy. [insight.

VN. ഊടാട്ടം passing through, frequenting,

ഊടാണി B. loose nail.

ഊടായി (loc.) = ആയുധക്കത്തി.

ഊടുനടക്ക to pierce, ബാണങ്ങൾ RC.

ഊടുപാടു 1. through അൎബുദം കവിളുടെ നടുവേ
തുളഞ്ഞിരിക്കും. ഊടുപാടു കാണാം a med.
2. all over ആന നീളത്തിമിൎത്തൂടുപാടോ
രോദിശി Bhg. സ൪വ്വാംഗം ഊ. ഒരുപോലെ
uniformly stout. 3. knowledge, practice.

ഊടുപാത So. & Palg. ഊടുവഴി M. (ഊടുപോ
ക്കു) cross path, intricate bypath.

ഊട്ടു ūṭṭu̥ T. M. C. (ഊൺ) 1. Giving rice, esp.
to Brahmans ഊ. കേട്ട പട്ടർ prov. ഊട്ടിന്നു
പുറപ്പെട്ട കൂട്ടം Si Pu. ഊട്ടു ശ്രമിച്ചു കഴിക്ക
Mud. a high officer's duty. ഇല്ലങ്ങൾ തോറും
നടന്ന് ഊട്ടിലും ഉണ്ടു വസിക്ക Bhr. live on
charity. 2. welding iron, degree of ignition
required for steel; metaph. അവൻ നല്ല ഊ
ട്ടിൽ തീൎന്നു born most auspiciously.

ഊട്ടുകാർ cooks.

ഊട്ടുപുര place where Brahmans are fed for
3 days etc. പട്ടന്മാർ ഊ. നോക്കി കയറും TP.

ഊട്ടുബ്രഹ്മസ്വം fund set apart for that charity.

ഊട്ടുക, ട്ടി T. M. 1. to feed, feast Gods & Brah-
mans; with Dat. ഏറിയൊരാൾക്കും ഊട്ടി TP.
2. to temper iron V1. = മുക്കുക; 3. No. to
steel tools ആയുധങ്ങളെ ഊട്ടുവിൻ ChVr.
for war.

CV. ഊട്ടിക്കുന്നവൻ the feast giver; ഊട്ടിപ്പാൻ
വരിക feast at first menstruation.

VN. ഊൺ ‍(ഉണ്ണുക) food, boiled rice, meal.
ഊണും ഉറക്കും ഒഴിക്ക to leave off; met.
വാൾക്കൂണാക്കുക Bhr. (= ഇര).

കൂടിയൂൺ a feast of Brahmans when closing

investigation into a breach of caste ദോ
ഷം ഒഴിച്ചുകൊൾവാൻ കൂ. KN.

ചോറൂണടിയന്തരം first meal of an infant (jud.)

ഊണ്കാരൻ, ഊണി great eater, ഊണികൾക്കു
രണം എന്നു കേട്ടാൽ Bhr.

ഊഢം ūḍham S. (part. വഹ്) 1. Carried. In
adv. ഊഢമോദം, ഊഢഖേദം AR. joyfully,
mournfully. ഊഢാഭം ചേൎന്നുറങ്ങും CG. ഊഢാ
പമാനമായ വചനം Bhr. a reproach.

2. married, ഊഢ a wife.

ഊതൽ ūδal (C. Te. ഊത = ഊന്നു) Wooden
posts in a hedge for the passage of men ഊ
തൽ കടക്ക prov.

ഊതി ūδi S. (√ അവ്) Enjoyment, exertion, സ
പ്തമസ്കന്ധം തന്നിൽ ഊതികൾ ചൊല്ലപ്പെട്ടു Bhg7.

ഊതുക, തി ūδuγa 5. (Te. Tu. also ഊരു) 1.
To blow as fire, wind instrument ഊതും കുഴൽ
flute, മന്ത്രം ഊ., മന്ത്രിച്ചൂ., ജപിച്ചൂതുക to blow
away diseases, hiss (വിഷത്തിന്നൂതുക etc.)
(superst.)— ഊതിക്കഴിക്ക to refine, as തങ്കം Nal.
ഊതി കഴിക്കുമ്മുമ്പേയുളള മാറ്റു CS. (= ശോധി
ക്ക); also ഉരുക്കുവെളളിയും പത്താക്കും ഊതുന്ന
തിന്നു ചെലവു TR. to melt bullion. മീൻ ഊതുക
(with നച്ചുകുഴൽ by blowing pellets & small
arrows). 2. to puff, be puffed up, swell.

ഊതുകട്ടി T. = മാറ്റുളള വെളളി silver of the
purest kind (Rs. 30 are said to contain
Rs. 29 ഊ.)

ഊതന്റെ ദീനം a swelling of children's bodies.
CV. ഊതിക്ക (മന്ത്രിച്ചൂതിക്ക etc.)

VN. ഊത്തു 1. blowing ഊത്തുകുഴൽ pipe, tube
(നച്ചുകുഴൽ), blowpipe. ഊത്തിന്നു വായി.
2. hissing. ഊത്തിന്നു വായ്പിടിയൻ hunting
name of snakes. 3. swelling greatness
ഊ. കെട്ടുപോയി he is dishonored. ഊത്തു
വയറൻ potbelly.

ഊത്താമ്പിടുക്കു bladder & = ചൂത്തു. [So. 2. filth.

ഊത്ത ūtta T.M. 1. Fishing season (see ഊൻ)
ഊത്തൽ a small fish V1.

ഊധസ്സ് ūdhassu̥ S. (G. 'oūthar) Udder ഊ
ധസ്സിന്നുൽപ്ലുതമായി KR.

[ 222 ]
ഊനം ūnam S. 1. Insufficient ഗുരുഭക്തി ഊ

നമായി പോയി Anj. 2. want, defect ഊന
ങ്ങൾ വന്നാൽ ഉപായങ്ങൾ‍ വേണം prov. ഊ
നം എന്നിയെ വരാം PT. without fail. കാൎയ്യ
ത്തിന്ന് ഊ. കൂടാതെ TR. without injury to
the cause. നിങ്ങൾക്കു ഒർ ഊ. വരികയില്ല shall
not suffer by it. കോട്ടകൾ‍ ഊനമായ്വന്നു AR.
defences crumbling under the siege. സേനാ
ബലങ്ങൾ‍ ഊനമായി ഭവിക്ക Sk. destroyed.

3. flaw as in timber, cloth, etc.

ഊനച്ചൂടു B. offensive language.

ഊനത maim, hurt, blemish, also ഊനമാനം.
ഊ. തീൎക്ക No. = കേടുതീൎക്ക.
ഊനൻ maimed, lame.

ഊനപ്പെടുക to be hurt, ഞാൻ‍ ലീലാപറഞ്ഞ
തിന്ന് ഊനപ്പെട്ടു കേഴാമോ CG. wounded
by a joke. [TR. blinded her.

ഊനം വരുത്തുക to hurt, destroy. കണ്ണ് ഊ. ത്തി

ഊനവിംശതി (L. undeviginti) 19. (po.)

ഊനിക്ക ūnikka = ഉന്നിക്ക 3. To arise, shoot,
appear ചാണക്യനും ചന്ദ്രഗുപ്തനും തങ്ങളിൽ‍
ഊനിച്ചിതു വൈരം Mud.

ഊൻ ūǹ (T. Te. all kind of flesh) 1. Gums
ഊനിന്നു പുറത്തുള്ള പല്ലു prov. ഊൻ‍ കുത്തുക
toothache. ഊന്മേൽ‍ മുളെച്ച കുരു പോലെ CG.
like a gumboil. 2. proud flesh B., roots of
nails T. M.

ഊന്നുക ūǹǹuγa Te. M. (T. ഊന്റു Tu. C. ഊ
രു) √ ഉറു. 1. To be fixed, firm വേരൂന്നി
ഇരിക്ക well rooted. ഊന്നി നോക്കുക, കേൾക്ക
= ഉറ്റു V2. കിഴങ്ങൂന്നിവെക്ക to plant bulbs, രാ
മനിൽ‍ മനമൂന്നും KR. love him alone. 2. to
lean, rest, rely upon ഊന്നികൊൾക; കഴുക്കോൽ‍
ഊന്നി കുത്തുക (boatmen), വടിയുമായി ഊന്നിപി
ടിച്ചു, തള്ളവിരൽ‍ ഊന്നി പോക walk on tiptoe.
മന്നിൽ‍ ഊന്നിന പാദങ്ങൾ CG. ഊന്നി നടക്ക
to walk with a stick, or carefully. — Vishnu's
തിരുമാൎവ്വിൽ‍ ഊന്നും നിരാമയെ RC. Sīta. ഊ
ന്നി വായിക്ക, വാക്ക് ഊന്നുക to spell through,
read laboriously. ഊന്നി നിരൂപന V1. contem-
plation. തൻ‍ പാദങ്ങളെ ഉൾക്കാണ്പിൽ‍ ഊന്നി
നിന്നു CG. meditated.

Inf. ഊന്ന കുത്തുക, വരെക്ക etc. to press hard

with a style etc. = ഊന്നി. [buildings).

VN. ഊന്നൽ prop, stay. ഊ. കൊടുക്ക (to trees,

CV. ഊന്നിക്ക f. i. അതിന്മേൽ‍ കാൽവിരൽ‍ ഊ
ന്നിച്ചു CG. put firmly.

ഊന്നു support, prop. തലെക്ക് ഊന്നും കൊടുത്തു
Bhr. ഊന്നു കുലെക്കയില്ല prov. ഉലകുക്കൂന്നാം,
ഉലകങ്ങൾ‍ മൂന്നിന്നും ഊന്നായിനൊരമലൻ
RC. (Rāma) ഇതൊന്നും ഊന്നാക്കരുതു RC.

ഊന്നുകാരൻ B. boatman.

ഊന്നുകാൽ, — കുറ്റി a fixed post, stake.

ഊന്നുകോൽ staff, stilts, crutches.

ഊപ്പു ūppu̥ (T. ഊ = ഊൻ) Flesh, the 18 pieces
into which sportsmen divide their game പതി
നെട്ടൂപ്പു huntg. കൈയൂപ്പു, കാലൂ., മുന്നൂ., പിന്നൂ.
foreleg, hindleg, etc. ഊപ്പടങ്ങേ പിടിച്ചു seized
by the chest, disarmed. [children) So.

ഊപ്പിടി കാട്ടുക V1. to frighten, threaten (as

ഊപ്പ B. a very small fish; ഊപ്പത്തിരി B. a
trifle.

ഊമൻ ūmaǹ T. M. C. 1. Dumb, stupid =
പൊട്ടൻ. ഊമരിൽ‍ കൊഞ്ഞൻ‍ സൎവ്വജ്ഞൻ prov.
— also ഊമ, which is likewise fem., as ഊമ
ച്ചി. 2. (= കൂമൻ, മൂകൻ) owl. 3. ഊമൻ‍ മ
ലർ parched rice, ഊ. വിഷ്ടംഭകൃൽ GP.

ഊമരി = ഉമരി.

ഊമ്പുക ūmbuγa = ഈമ്പുക To suck, eat
അവളുടെ ഉയിർ‍ ഊമ്പിക്കൊണ്ടു ജീവനം ഉണ്ടു
Bhr. — loc. coitus.

ഊമ്പൽ a certain pollen or dust on fading
flowers, ഊ. ഉറഞ്ഞിട്ടു കൂമ്പി മയങ്ങുന്ന ആ
മ്പൽ CG. ആമ്പലേ നീ എന്തിന്നൂമ്പലുറഞ്ഞു
തുടങ്ങി contract at daybreak?

ഊയൽ ūyal = ഊഞ്ചൽ RC.

ഊയി ūyi interj. of pain വെടികൊണ്ട് ഊയി
എന്നു പറഞ്ഞു MR. ഊയി അറവൂല TP.

ഊയികാരം, ഊയാരം loud noise, confused
voices = കൂറ്റാരം.

ഊര ūra (S. ഊരു ?) Hinder part of thigh,
buttocks, ham. ഊപ്പും ഊരയും കിട്ടും (huntg.)
ഇല്ലത്തെ പുഷ്ടി ഉണ്ണിയുടെ ഊരകൊണ്ട് അറി
യാം prov. ശൌചിക്കാഞ്ഞാൽ‍ ഊരനാറുകേ ഉള്ളു.

[ 223 ]
ഊര കുത്തി വീഴുക V2. animals to fall on their

haunches.

ഊരകൊളുത്തു V1. joint of thighbone.

ഊരയാടിപക്ഷി = കുതുക്കുലുക്കി lapwing.

ഊരം ūram ഊരൻ, ഊരകം (loosening?
√ ഊരുക) 1. Several Malvaceae, So. ഊ
ൎപ്പം, esp. Urenasinuata Rh. ചെറുവൂരം Melochia
chorifolia, കാട്ടൂരം Sida cordifolia, വട്ടൂരം Sida
rhomboidea; വെള്ളൂരൻ Sida populifolia, കാട്ടു
വെ. Hibiscus vitifolius. 2. വെള്ളൂരം V2. a
fish, carapaõ. [(fr. ഊരുക).

ഊരഴി ūral̤i Loose rails, ഊരാണി B. loose nail

ഊരി 1. see നീരൂരി. 2. S. = അംഗീ consent
(ഊരീകരിക്ക). [ചാരുപാദങ്ങളും Nal.

ഊരു ūru S. Thigh, loins ഊരുകാണ്ഡങ്ങളും.
ഊരവ്യൻ, ഊരുജൻ the Vaišya, born of
Brahman's thigh.

ഊരുപ്രയോഗം sodomy.

ഊരുസ്തംഭം lamenèss, ഊരുത്തമ്പം a med.

I. ഊരുക, ൎന്നു ūruγa T. a M. To creep as
snake V1. ride. നാഗങ്ങളിൽ ഊൎന്നും പരന്നും
പോന്നതു RC. Vishnu. ഊരുന്ന ജന്തുക്കൾ Vednt.
reptiles. ഊരിപ്പ (T. ഊൎപന) reptiles V1.

II. ഊരുക, രി 1. T. M. To glide down, slip,
crawl ഉന്തിക്കയറ്റിയാൽ ഊരിപോരും prov.
ഊരി വീഴുന്ന ചിലമ്പു KR. ചെരിപ്പൂരിപോകും
drop off. 2. (T. C. ഉരു) to draw off or out,
unsheathe വാൾ ഉറയൂരി AR. ശരമൂരി പിടിച്ചു
AR. ഗ്രന്ഥം പിടിച്ചൂരി KU. to take the leaves
out of the string. മോതിരം വിരല്ക്കൂരിയിട്ടു TP.
slipped on. വേവുന്ന പുരെക്ക ഊരുന്ന കഴു
ക്കോൽ ആദായം prov. 3.(= ഉര, ഉരി) to strip
off, flay, polish, വള ഊരി എടുക്ക, വടി ഊരുന്ന
ചിപ്പുളി (= ഉഴിയുക). മരം പറിച്ചിലയൂരി ആ
യുധമാക്കി Bhr.

VN. ഊരൽ — also friction (= ഉര).

ഊൎച്ചമരം B. Palg. a sort of rake drawn by
oxen. ഊൎച്ച പിടിക്ക to level the ricefield.
ഊൎച്ചപ്പലക a similar implement.

ഊൎച്ചാംവഴി narrow path through jungle.

ഊരൂൽ ūrūl (prh. fr. ഊരം) A med. leaf
ഊരൂൽ മുറിവു തട്ടീട്ടുള്ളാൎത്തന്മാൎക്കു ഗുണം GP 61.
(or = ഊരുകിൽ if rubbed?)

ഊർ ūr 5. (√ ഊന്നു or ഊരുക) 1. Village, town,

also = ഗ്രാമം (in കണ്ണനൂർ, ചിറ്റൂർ, etc.)
2. parish (= തറ) ഊരും ഗ്രാമവും state & church.
ഊരതു മുട്ടുങ്കൽ (in title-deeds) of the parish M.
ഊർ അറിഞ്ഞവനേ ഓല വായിക്കാവു prov.

ഊരാളർ patrons or founders of temples (ത
ന്ത്രി), proprietors or managers of fanes (4 –
8), representatives of village ദേവസ്വം
ഊരാളൻ MR. ഊരാൾ വിട്ട മുക്കാൽ വട്ടത്തു
prov. ഊരാളർ ദേവസ്വം a temple belonging
to a village (Coch.)

ഊരാണ്മ, ഊരായ്മ their office, മതിലകത്തു ഊ.
പറഞ്ഞു കൊൾവാൻ TR. duty of a Brahman
Tangal, ദേവസ്വത്തിലേക്ക് ഊരായ്മക്കാരർ
൮ നമ്പൂതിരിമാർ ആകുന്നു TR. പള്ളിയുടെ
ഊരായ്മ V1. ownership of a church.

ഊരാളി, f. ഊരാളിച്ചി TP. 1. lower Sūdra caste
(ഏരുമാൻ, കല്ലേരിനായർ No.) their work
മണ്പണി, കല്പണി. ഊരാളിക്കു വഴിതിരിച്ച
തു പോലെ prov. 2. a forest tribe W.
3. = ഊരടി predial slaves W.

ഊരിലേ പരിഷ lower class of Brahmans in
രാവണനാടു, who serve Subrahmanya KU.
(see മൂസ്സതു).

ഊൎക്കുരികിൽ sparrow.

ഊൎപ്പന്നി tame pig.

ഊൎപ്പള്ളി privileged building for the hunters
of a parish (ഊ'യിൽ പന്നിവെട്ടുന്നു MR.)
to divide their game. ഈ തറവാട്ടിൽ ഊ.
സ്ഥാനാവകാശം ഉണ്ടു hereditary guardian-
ship of the same. നിങ്ങളെ ഊൎപള്ളിപ്പന്നി
വീണാൽ കൊന്നുള്ള നായൎക്കു മൎയ്യാദ എന്താൻ
TP. in your hunting district.

ഊൎജ്ജിതം ūrǰ͘ iδam S. (ഊൎജ് = G. 'orgaō)
Vigorous ഊൎജ്ജിതരൂപൻ CG.

ഊൎണ്ണം ūrṇam S. (√ വർ) Wool.
ഊൎണ്ണനാഭം also ഊൎണ്ണനാഭി Bhg. spider.

ഊൎദ്ധ്വം ūrd̄hvam S. (വൃധ്) 1. High, tending
upwards, as ഊൎദ്ധ്വഗതി; ഊൎദ്ധ്വസങ്കടം Nal.
മനോരഥം ഊ'മാക്കിച്ചമെക്ക Sil. too high
(= പൊക്കം). 2. met. beyond reach, success-

[ 224 ]
less ഊൎദ്ധ്വമായി മണ്ടിപ്പോരും PT. ഊൎദ്ധ്വമാ

യിപ്പോയി So. = വെറുതേ. [head BrhmP.

ഊൎദ്ധപുണ്ഡ്രം perpendicular mark on fore-

ഊൎദ്ധ്വവായു,— ശ്വാസം last breath, f. i. ഊൎദ്ധ്വ
ശ്വാ. വീൎത്തുടൻ ഊൎദ്ധ്വലോകം ഗമിക്ക KR.
also ഊൎദ്ധ്വം വലിക്ക PT. to expire. ഊ
ൎദ്ധനം (sic.) വന്നു വീൎക്കും നേരം Stuti.

ഊൎദ്ധ്വലോകം heaven. ഊ'ക പ്രാപ്തി etc. going
to heaven.

ഊൎപ്പു ūrpu̥ (ഊർ or ഊപ്പു, ഉറുപ്പു?) Claim, right
ഊ. കൊടുക്കേണ്ടവൻ the chief person at a
marriage, hunt.

ഊൎമ്മി ūrmi S. (വർ to roll) Wave നീർ മേലേ
മേന്മേലുള്ളൂൎമ്മികൾ പാഞ്ഞു CG. —
ഊൎമ്മിക fingerring.

ഊറുക, റി ūr̀uγa 1. T. M. C. Te. ഉറവു, To
spring, ooze വായ് ഊറുക the mouth to water
= ഉറക്ക 2. (C. Te. Tu. ഊൎവു) to sink into,
penetrate മാലേയച്ചാറൂറും മാറു, പാടീരച്ചാറൂറും
കൊങ്ക CG. 3. (√ ഉറു) to sink to the bottom,
subside, settle ചുവട്ടിൽ ഊറി കിടക്കുന്നു, വെ
ള്ളം ഊറി ഇരിക്കട്ടേ V1. let it settle.

ഊറ tanning matter ഊറെക്കിടുക (No. കൂറെ
ക്കിടുക) & ഊറ ഇ. to tan.

ഊറൽ sediment, lees, dregs, precipitate പത്തൂ
റൽ 10 consecutive starches, as of പാൽ
മുതക്കു etc. med.

ഊറല്ക്കാടി, ഊറക്കാടി 1. M. അരി കഴുകിയ വെ
ള്ളത്തിലേ ഊറൽ = കാടി 1. q. v. (കാച്ചി കീഴ്
ജാ തിക്കാർ കുടിക്കും). 2. So. = കോട So.,
ചുക്ക Palg., ചുക്കാനം No.

ഊറു, ഊറ്റു sediment etc.

ഊറാമ്പുലി tarantula B. [tressed.

ഊറു കെട്ടു പോയി he is unsettled, dis-

ഊറ്റുവെള്ളം = കാടിവെള്ളം.

v. a. ഊറ്റുക to pour out carefully, strain,
filter. ചോറൂ. to take the water from the
cooked rice.

ഊറ്റി ഉണ്ടാക്ക to make starch, arrowroot, etc.;

ഊറ്റി എടുക്ക to take butter out of buttermilk,
oil from the water in which oilseeds were

boiled. മാംസം പുഴുങ്ങി ഊറ്റീട്ട് എടുക്കുന്ന

നൈവസ Nid.

ഊറ്റം ūťťam T.M. (ഊന്റു = ഊന്നു) 1. Strength,
power കാറ്റിന്റെ ഊ. V2. gust of wind ഊ'
മായ ഘോഷം KR. loud, — പിണക്കം hard
struggle,— നൊമ്പലം SG.,— ശീതം KR. ഊറ്റ
രോഗം Anj. ഊ'മുള്ളോരു പെരിങ്കാറ്റു KR.
ഊറ്റമായി പിശകി VCh. ഊ'ത്തിൽ ശബ്ദിച്ചു;
also adv. ഊറ്റം വെയിക്ക Anj. to eat plenty.
ഊറ്റം പിടിച്ചും കടിച്ചും Bhr. ഊറ്റത്തിലുള്ളൊ
രു യുദ്ധകോലാഹലം SiPu. ഊറ്റം പറക to
boast, threaten. കുറയ അടിയൂറ്റം ഉണ്ടു TR.
they feel themselves stronger, firmer. ഊറ്റം
പെരുത്ത, ഊ. പെറ്റ, ഊ'മെഴും RC. mighty.
Hence: ഊറ്റനാം ഹനുമാൻ KR5. mighty.

ഊറ്റക്കാരൻ id. ഊറ്റക്കാരാം ഭീഷ്മാദികൾ Cr.
Arj. ഊറ്റക്കാർ PT. the noble & wise, ഊ
റ്റക്കാരത്തി a clever lady.

ഊറ്റത്വം (loc. ഊറ്റാണം) great power, speci-
fic attribute of a Paradēvata.

ഊവൽ ūval & ഊഴൽ ഇടുക To whistle (loc.)

ഊശൻ ūṧaǹ (prh. ഊചി = സൂചി) 1. One who
has a sparing beard. 2. simpleton.

ഊശയാക്കിക്കളക So. = നിസ്സാരനാക്ക, നാണി
പ്പിക്ക.

ഊശാന്താടി short beard, as കോലാട്ടിന്നു MC.
ഊശാന്താടിക്കാർ loc. the French.

ഊഷം ūšam, ഊഷരം S. (ഉഷ്) Saline soil
ഊഷരസേചനേ വാപിക്ക Anj. = ഉവൎന്നിലത്തു
വിതെക്ക a foolish attempt.

ഊഷരക്ഷേത്രം VilvP. a kind of temples to
which higher efficacy is ascribed than to
ബീജക്ഷേത്രം.

ഊഷത്വം see ഊഴൻ.

ഊഷ്മാവ് ūšmāvu̥& ഊഷ്മ S. (ഉഷ്) 1. Heat
ഊഷ്മെക്കു നീക്കം വരുത്തൊല്ലാ Bhg. 2. ഊ
ഷ്മാക്കൾ the sibilants (gram.) ശ, ഷ, സ, ഹ.

Hence: ഭീമന്റെ ചിത്തം ഊഷ്മമായ് വന്നു CG.

ഊഷ്മതകൊണ്ടു CG.

ഊഷ്മളൻ ardent നളൻ ഊ. Nal.

[ 225 ]
ഊഹം ūham S. (√ 1. to push. 2. to observe)

Guess, conjecture. ഒർ ഊ. പോലെ പറയുന്നു
MR. I merely suggest.

ഊഹന തോന്നുക V1. to suspect.

denV. ഊഹിക്ക to guess, infer. [able.

ഊഹിതം part. guessed; ഊഹ്യം Mud. guess-

CV. അതുകൊണ്ട — എന്നൂഹിപ്പിച്ചാൾ VetC. by
that sign she indicated, led to infer.

ഊള ūḷa 1. T. M. C. (ഓളി, ചൂള) TO howl ഊള
യിടുക. 2. T. So. rottenness, mucus. 3. bristle
= ഊശൻ. [wind.
ഊളൻ T. So. jackal, ഊളങ്കാറ്റു cold blowing

? യോനി മേല്പട ഊളെക്കും Nid 43. to bend?

ഊളി എടുക്ക V1. = ഓളി howl of dog, jack-
al, chatter of monkey. കഴുത്തൂളി എടുത്തു
വെച്ചു മൂന്നു വിളിക്ക (huntg.) — പുഴയിൽ ആ
ണ് ഊളിയിട്ടു V1. No. swam under water
(= കൂളി; നീൎക്കോലി പോക, മുക്കുള ഇടുക).

ഊഴ് ūḻ (T. = ഉഴുവൽ destiny, old usage; C. Tu.
Te. service) ഊഴ്ക്കാരൻ Undertaker of a lottery.
— ഊഴ പറമ്പായി കിടക്കുന്നു MR. (= തരിശു).

ഊഴം 1. experience ഈ പണിക്ക് അവന് ഊഴം
ഉണ്ടു V1. 2. turn of duty, ഊഴമിട്ടു വരാം PT.
by turns. 3. term. ശശത്തീന്നൂഴം വന്നു PT.

his turn came. കുറിവെപ്പിക്കുന്ന ഊഴം. ഊഴം

മാറുക to change turns. ഈ ഊഴത്തിൽ നാ
ണിഭം പിരിഞ്ഞു വരുന്നില്ല TR. (= ഗഡു). ഒ
രൂഴത്തിൽ കൊല്ലാം Mud. once. എത്ര ഊഴം
how often, രണ്ടൂഴം V1. (= വട്ടം, കുറി).

ഊഴം കുത്തുക, ഊഴത്തരി No. see കൂഴം.

ഊഴൻ in So. M. chiefly servant of kings
(doomed slave? fool?) ഊഴരായി ചെന്നു മാ
താവിൻ ഗൎഭത്തിൽ നൂഴൊല്ലാ നാം CG.

ഊഷത്വം (= ഊഴത്വം) folly, shame. നീവിയെ
തന്നെയും ഊ. ആകാതെ താങ്ങി CG.

ഊഴൽ V1. dirt as of a plate (T. filth).

ഊഴലിടുക = ഊവൽ to whistle.

ഊഴി (T. lifetime; ഉഴി place) T. M. 1. earth
ആഴിചൂഴും ഊഴിയിങ്കൽ KU. മണ്ണിന്നായൂഴി
കുഴിച്ച നേരം നിധി ലഭിച്ചു AR. ഊഴികുലു
ങ്ങി ആഴി കലങ്ങി Bhr. ഊഴീശശാങ്ക Si Pu 3.
O thou moonlike man! = ഭൂമിക്കു ചന്ദ്രപ്രാ
യൻ. 2. world ഊഴി ഏഴിലും നിറെന്ത RC.
3. = ഉഴി 2 rafters of മുള & കഴുങ്ങ് placed
between the stronger ones (loc.) ഊഴിയും
വാരിയും പിടിച്ചു.

ഊഴിയം T. So M. Tu. C.(Te. ഊഡിയം) service.
ഊഴിയക്കാരൻ T. So M. Palg. = വേലക്കാരൻ.

ഋ In S. Tdbh. replaced by ഇരു, ഇരി as വിരു
ത്തി, കിരിയം (വൃത്തി, ഗൃഹം); or dropped ഇട
പം, ചങ്ങല (ഋഷഭം, ശൃംഖല). In M. മതൃത്തു,
നൃത്തി for മധുരിത്തു, നിറുത്തി; അമറേത്തു =
അമൃതു; കുളുത്ത CG. = കുളുൎത്ത.

ഋക്കു r̥kku̥, ഋച് S. Verse (√ അൎച്.)
ഋഗ്വേദം the 1st Vēda.

ഋക്ഷം r̥kšam S. (G. 'rktos) 1. Bear, Ursa
minor. 2. constellation in general ജന്മൎക്ഷദി
നം Bhg.

ഋജൂ r̥ǰu S. Straight, whence ആൎജ്ജവം; ഋജൂ
ദേഹം Bhr. ഗുരുശുശ്രൂഷയും ഋജൂത്വം എന്നി
വ KR. uprightness. [ഋണം ചുടാ prov.

ഋണം r̥ṇam S. (L. reus) Debt പിണം ചുട്ടാലും

ഋണദാതാവ് creditor.

ഋണമോചനം payment of debts.

ഋതം r̥δam S. (L. ratus) Right, truth. ചെയ്യേ
ണം മുറിവാങ്ങി വെട്ടവൻ ഋതം VyM. = സത്യം
to swear.

ഋതു S. 1. season, esp. of 2 months ഋതു രാ
ജൻ spring, സർ വ്വൎത്തു in all seasons AR.
2. menstruation. ഋതുവായ പെണ്ണു a girl of
age. അവൾ ഋതുധൎമ്മം പ്രാപിച്ചു Bhr.

ഋതുപകൎച്ച influence of the different seasons
on one's health.

ഋതേ besides, except. തമൃതേ Bhg. without him.

ഋത്വിക് (√ ഇജ) pl. hon. ഋത്വിക്കൾ KR. &
ഋത്വിക്കുകൾ Bhg. family-priest.