ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 245 ]
ഐരി eiri Hayrick, പുല്ലൈരി No. (തുരുമ്പു

So.) straw stack.

ഐർ eir = അയിർ Iron ore.

ഐല eila = അയില A fish.

ഐവർ eivar T. M. C. Tu. (II. ഐ) Five per-
sons ഐവർ പരദേവത KU. എന്റെ അകത്തു
ണ്ടിത് ഐവർ Anj. (5 sins).

ഐശം eiṧam S. (ംരംശ) Lordly, belonging
to Siva. ഐശമാം തേജസ്സ് Bhg.
ഐശാനം (ൟശാനം) adj. N. eastern.
ഐശ്വൎയ്യം 1. = ൟശ്വരത്വം 2. glory, super-
natural power, എട്ടൈശ്വൎയ്യവും (അണിമ,

മഹിമ, ഗരിമ, ലഘിമ, ൟശിത്വം, വശിത്വം

പ്രാപ്തി, പ്രാകാമ്യം or പ്രാകാശ്യം KR. അ
ണിമാദ്യഷ്ടൈശ്വൎയ്യസിദ്ധി KeiN. 3. gran-
deur, wealth.

ഐശ്വൎയ്യവാൻ chiefly wealthy.

ഐശീകം eiṧīγam S. (ഇഷീക) ഐ. അസ്ത്രം
Reed-arrow AR. Bhr.

ഐഹികം eihiγam S. (ഇഹ) Of this world,
of this life (opp. പാരത്രികം) ഐ. മോഹിച്ചു
VCh. ഐ. തന്നിൽ സുഖിച്ചു Anj.

ഐളവിളി eiḷaviḷi S. (ഇള) Cubēra ഐളാ
ൎത്ഥം നിൎമ്മിതമായപുരം ഐളിവിള്യൎത്ഥം (sic.)
Bhr 1.

ഒ is sometimes changed into ഉ (as തൊടു, തുടങ്ങു,
തുടരുക) and vice versa; now & then = വ, as
ഒല്ലാ, വല്ലാ.

ഒ o interj. Oh!

ഒക്കു okku̥ B. Palg. Hip, loins; = ഉക്കം.

I. ഒക്കുക, ത്തു okkuγa 5. (whence ഒന്നു, ഒരു)
1. To be the same, one; be like, tally, ജന്തു
ക്കൾ എല്ലാം ഒക്കും ഒന്നും കൊല്ലരുതു Bhr. സം
ഗതിക്കൊത്തതു പോലെ പറക Nal. in keeping
with the circumstances. 2. to be together.
അവർ ഒന്നൊത്തു കൂടി CG. നാം ഒത്തു നില്ക്കേ
ണം ready for help. ഒത്തു സന്തോഷിച്ചു Mud.
3. to please നിണക്കൊത്തേടത്തു Bhg. where
you like. പറഞ്ഞത് എനിക്ക് ഒത്തില്ല did not
seem acceptable. 4. to agree. തങ്ങളിൽ പ
റഞ്ഞൊത്തു came to an agreement, covenanted.
മന്ത്രിയും പതിയുമായി ഉളെളാത്തു Mud. 5. to
be fulfilled, ശാപം ഒട്ടൊത്തു വന്നു Bhr. ചൊ
ന്നത് ഒക്കയും എനിക്ക് ഒത്തു KR. came to pass.
6. v. a. to compare, promise വെണ്ണയെന്നൊത്തി
ട്ടു കുന്നിനെ വായിലാക്കൊല്ല CG. mistaking it
for butter. — തരുവാൻമുടിച്ചതും ഒത്തേൻ Pay. I
grant it at last. ഒത്തുകൊളളുക to admit. പ
ണം ഒത്തു promised money. പെൺ ഒക്ക to
dispose of a daughter in marriage V1.
VN. ഒക്കൽ espousals V2.

O

Inf. ഒക്ക (Te. one) 1. together; എന്റെ ഒക്കേ
ഉളളവർ, എന്റെ ഒക്കയുളളതിറ്റാൽ often
ഒക്കക്കൂടേ, ഒക്കപ്പാടേ, ഒക്കത്തക്ക ഒരുത്ത
ൻ TR. one of my people. മടിശ്ശീലയുടെ ഒ
ക്ക കൊടുത്തു വിട്ടകത്തു 2. all, ഒക്കയും,
ഒക്കവേ, ഒക്കവേയും the whole. ആർ ഒക്ക
ഉണ്ടായിരുന്നു MR. ഓരോന്നൊക്കയും ചെയ്തു
applied every imaginable means. — Often
adv. ഒക്കയും ഗുണമായിട്ടു ശ്രമിക്കാം he
would do all for me. ഇനി ഒക്കയും TR.
moreover in every thing etc. — Sometimes
rather meaningless. ചില വസ്തുക്കൾ ഒക്ക
TR. certain property. ചിലത് ഒക്കയും (=
അല്പം ഒരു).

ഒക്കറായ്ക, — യ്മ No. = ഒവ്വായ്മ discord.

ഒക്കാണം V1. promised gift, also ഒക്കാളം, ഒ
ക്കാളിക്ക (old). [right.

ഒത്ത adj. part, equal, consistent, agreeable,

ഒത്തകണക്കു a closed, correct account.

ഒത്തകൈ a practised hand for measuring
correctly.

ഒത്തപകുതി equal share.

ഒത്തപറ common measure (doc.)

ഒത്തപോലെ, ഒത്തവണ്ണം according to. എല്ലാം
നിണക്ക് ഒത്തവണ്ണം വരാ Mud. according
to your wish.

[ 246 ]
ഒത്തശീട്ടു a corresponding paper, receipt, writ

of compliance.

ഒത്താശ C. T. help V1.

ഒത്തിരിക്ക to be in one line, consistent, correct.

ഒത്തുനോക്കുക to compare, examine, contrast,
correct.

ഒത്തൊരുമ union.

fut. part. ഒപ്പവർ, ഒപ്പർ equals V1. ഒപ്പൊരു
കൈകൊണ്ടു ചാല മുളം മുപ്പതു വേ
ണം CG. (see ഒത്തകൈ).

ഒപ്പം VN. 1. Equality, harmony ഒപ്പം വരായ്ക
Prahl. to remain behind, unlike ഒ. ഇടുക, ആ
ക്കുക to equalize, smooth. മണി സ്വൎണ്ണങ്ങളിൽ
പിച്ചളക്കോപ്പു കൊണ്ട് ഒ. വരുത്തുന്നോ Nal. —
adv. alike ഉണൎന്നവനോട് ഒപ്പം ഗ്രഹിക്ക, അ
വരോട് ഒപ്പം ഇരിക്കുന്നതു യോഗ്യമല്ല Bhr.
ഒന്നിന്നൊന്ന് ഒ. എയ്താൻ AR. met each arrow
with one. ഒ. പറഞ്ഞാൽ പിടിച്ചു ബന്ധിച്ചു
പോം SiPu. if you speak again thus. —
double ഒപ്പം ഒപ്പം കൊടുത്തു സുമിത്രെക്കു AR.
ഒപ്പൊപ്പം distributing alike എല്ലാവൎക്കും ഒപ്പ
പ്പം (sic.) ശരിയിട്ടു MR. 2. being together
ഒപ്പം എത്തുന്നു MC. to overtake, keep up with —
ഭൎത്താവോട് ഒപ്പം ഞാൻ കൂടി പോരും Bhr. ത
മ്പിമാൎക്കും തനിക്കും തറവാട് ഒപ്പം (doc.) — adv.
അവന്റെ ഒപ്പം ഉളള ആളുകൾ, കത്തോട് ഒ.
വെച്ചു TR.

ഒപ്പരം id. 1. മനസ്സൊപ്പരം ഇല്ലാത്ത ജാതി dis-
united. 2. എന്റെ ഒപ്പരം അയച്ചു TR.
with me. — Even with Instr. ഞങ്ങളാൽ ഒ.
കാട്ടിൽ എഴുന്നെളളി TR.

ഒപ്പാരി comparison. ഒ. പറക to flatter, defend,
praise and lament the dead V1.

VN. ഒപ്പു (5.) 1. conformity, ഒപ്പാചാരം con-
federacy V1. ഒപ്പില്ലാത്ത incomparable, ഒ
പ്പിഴക്കം inadvertance (= പ്രമാദം). 2. signa-
ture, agreement, ഒ. കുത്തുക, ഇടുക to sign.
ഓലയിൽ തന്നെ കൊണ്ട് ഒപ്പിടുവിച്ചു MR.
made to sign.

ഒപ്പുകാണം fee given to Janmi on signature
of documents (4 fanam).

ഒപ്പുമുറി agreement, ഒപ്പെടു grant V1. നമ്മു

ടെ കൈയൊപ്പിടാത്തതു പുലസംബന്ധമുളള

തു കാരണം TR. the Rāja does not sign
in mourning time.

CV. ഒപ്പിക്ക 1. to equalize, എല്ലാ ദിക്കിലും ഒരു
പോലെ ഒപ്പിച്ചു ചാൎത്തുക TR. to assess
equally. കണ്ടത് ഒ. V2. to mimick — also to
compare. 2. to adjust കല്ലു നൂലിനൊപ്പിക്ക
(in building). കമ്പു ചെത്തി കോടാലിക്ക് ഒ
പ്പിച്ചിട്ടു Arb. fitted the handle to the axe.
കാലും കരങ്ങളും ഒപ്പിച്ചു കെട്ടി Bhr. 3. to
please, persuade മനസ്സ ഒ. to satisfy V1.
മൂഢാത്മാക്കളെ ഒപ്പിപ്പാനായി AR. to deceive
simpletons. 4. to prove എന്ന ലക്ഷണം
കാട്ടി ഒ., കാമശാസ്ത്രങ്ങളെ കാട്ടി ഒപ്പിപ്പ
വൻ Nal. to prove by praxis. ശാസ്ത്രം കാ
ട്ടി ഒ. to demonstrate from the Shāstras.
5. to settle ഒപ്പിച്ചു തീൎപ്പാൻ കഴിഞ്ഞില്ല MR.
come to a settled agreement. ഒപ്പിച്ചാൻ
അഖിലം അഹോ കഴിഞ്ഞ സൌഖ്യം CC.
closed the sum of past joys. കണക്കൊപ്പി
ച്ചുതരും KU. deliver over. ഭണ്ഡാരം എണ്ണം
ഒപ്പിച്ചുകൊടുത്തു Mud. gave over the treasure
exactly. ൧൨൦൦൦ പണം ഒ. KU. to pay a
tribute of. കരം, കപ്പം, നേൎച്ച ഒ. to pay in
full, fulfill ഒപ്പിച്ചുവരേണ്ടുന്ന നികിതി TR.

Neg. V. ഒവ്വാ 1. is not like. ആ പോർ ബാ
ലിസുഗ്രീവയുദ്ധത്തിന്ന് ഒവ്വാ AR. ദന്തങ്ങൾ
പന്തിയിൽ ഒവ്വാതേ വന്നു കൂടും CG. 2. can-
not. ഒവ്വാത്ത = ചേരാത്ത.

ഒവ്വായ്മ discord.

II. ഒക്കുക, ക്കി okkuγa (Tu. to dig, C. to tread
out) To indent നായി കടിച്ച് ഒക്കിക്കളഞ്ഞു,
ൟയം കടിച്ചൊക്കി.

ഒച്ച očča = ഓശ 1. Sound, noise, voice എന്നു
ടെ ഒച്ചയെ പോലെ വിളിച്ചവൻ KR. ഒച്ചപ്പെ
ടുക to be loud, audible ഒച്ചപ്പെടാതേ പറഞ്ഞു
നിന്നു CG. മുറിവ് ഒച്ചപ്പെടുകയും MM. a breast-
wound. ഉച്ചത്തിൽ എല്ലാരും ഒച്ചക്കൊളളുംവണ്ണം
കേണു, കാലിക്കഴുത്തിലേ നന്മണിയൊച്ചയും
കേൾക്കായി CG. ഒച്ച കെട്ടുക (huntg.) to tie
a bell (ചിലമ്പു) to dog's neck. ഒച്ചയടെപ്പു
hoarseness, ഒച്ചയടക്കം MM. from wound in

[ 247 ]
throat, ഒച്ചയിടുക to make noise. പേടിവരുമാ

റു ഒച്ചകാട്ടി Genov. (in huntg.) ഒച്ചകൊളളി
ച്ചു RS. made a fine noise. 2. name, fame പ
ശ്ചിമാനൂപകൻ എന്നൊച്ച പൂണ്ടൊരു നൃപൻ
Bhr. ഒച്ചപ്പെട്ടവൻ famous V1. ഒച്ചപ്പെടുത്തി
published.

ഒടി oḍi (= ഉട II. C. Te.) 1. Groin വയറ്റിന്റെ
ഒടി = വലി the 3 lines or folds on the abdo-
men. തടമുലകൾ ഒടിനടുവും അടിമലരും Nal.
2. side എന്റെ ഒടി, അയലൊടി q. v., തമ്പുരാ
ന്റൊടിത്തന്നെ വാഴ്ക TP. to be favourite.
Chiefly piece of ground, = ഉഴവു; കണ്ടങ്ങളും
പറമ്പുകളും കാട്ടൊടികളും TR. division or
range of ricefields. പടിഞ്ഞാറേ ഒടിയിൽ മേ
ലേ കണ്ടം MR. (= പാടം) — what is ഒടിക്കുറ
ഞ്ഞന്തരിച്ച KU. (lifetime?). 3. sorcery, to
break the enemy (in Madagascar "odi" witch-
craft) ഒടിവെക്ക to use & ഒടിതീൎക്ക to counter-
act enchantment. 4. a hunter's hut (also ഒളി)
ഒ. കെട്ടുക, ചമെക്ക.

ഒടിക്കാരൻ (2) the comrade അയലൊടിക്കാ
രൻ & വില്ലൊടിക്കാരൻ (huntg.).

ഒടിക്കുരു, — ക്ലേശം (1) bubo, rupture.

ഒടിക്കുഴി B. (4) draught of privy.

ഒടിപ്പുര (4) privy; (3) charms buried to maim
him that passes over them V1.

ഒടിമാടം (4) hut.

ഒടിയൻ (3) sorcerer, esp. of low castes as Nā-
yāḍi, Par̀ayan. — കാലൊടിയൻ lame (loc.)

ഒടിവിദ്യ (3) witchcraft.

ഒടിയുക T. M. C. (= ഉടയുക) To break. ആ
ലിൻകൊമ്പ് ഒടിഞ്ഞൂഴിയിൽ വീണു KR. ഒ
ടിഞ്ഞനടു broken back. തുളളുകിൽ കാലൊടി
ഞ്ഞുപോം MM. കാലു രണ്ടും ഒടിഞ്ഞ കണ
ക്കേ ആം a med.

ഒടിയാത്തതു a bracelet of one piece.

VN. ഒടിവ്. a breach, brake.

ഒടിക്ക v.a. 1. To break, as oar, shaft വില്ലിനെ
കാൽകൊണ്ട് ഒടിച്ചാൻ KR. ൟർക്കിൽ നുളളി
ഒ., നടു ഒ. V1. വയറ് ഒ. beggars to exhibit
an empty stomach. വിതെച്ച് ഒ. to plough
after sowing. 2. to use witchcraft KU. —

CV. ഒടിപ്പിക്ക to cause 1. & 2. v. a.

ഒടു oḍu T. C. Tu. po. M. (= ഒടി 2. side) 1. With
വിരവിനൊടു, short o = ഉടൻ, ഓടു. 2. place
അങ്ങൊടിങ്ങൊടുഴന്നു Bhr. AR.

ഒടുക oḍuγa (obs. √ of ഒടി, ഒടുങ്ങു) To come
to an end. VN. ഒടുവു end. ഒടുകു V1. = ഒടി
1. groin. 2. a timber tree; ഒടുകിന്തൂപ്പു.

ഒടുങ്ങുക oḍuṅṅuγa T. M. Te. Tu. (see prec.)
1. To come to an end ബാണം ഒടുങ്ങാത്ത പൂണി
UR. അമ്പ് ഒ'ാത്ത ആവനാഴിക KR. പറ
ഞ്ഞാൽ ഒടുങ്ങുമോ Bhr. too long to relate.
ചോറ് ഒടുങ്ങുമ്മുമ്പെ Mud. ൧൨ സംവത്സരം
കൊണ്ട് ഒടുങ്ങുന്ന യാഗം Bhr. ഭാരതം ഒടുങ്ങാ
തൊന്നാകിയ കഥ interminable. 2. to die,
esp. of smallpox.

VN. ഒടുക്കം 1. end = ഒടുവു; അല്ലൽ അകന്നു
വാണീടാം ഒ'ത്തു Prahl. at last. 2. adv.
finally മൽപാദത്തോടു ചേരാം ഒടുക്കം നിണ
ക്കെടോ Prahl.

a. v. ഒടുക്കുക, ക്കി 1. To finish, destroy. അ
ൎത്ഥം ഒ.. Anj. to spend. കൊന്നൊടുക്കി, അ
സുരമദത്തെ അടക്കി ഒടുക്കി CG. ഒക്കയും
കൊത്തി ഒ. TP. 2. B. to pay taxes.

ഒട്ടകം oṭṭaγam T. M. (C. Te. Tu. ഒണ്ടെ) Camel
മുളളുളള വൃക്ഷങ്ങൾ ഒ'ത്തിന്നിഷ്ടം Nal.

ഒട്ടകപ്പക്ഷി ostrich.

ഒട്ടകപ്പുളളിമാൻ giraffe MC.

ഒട്ടർ oṭṭar, ഒട്ടിയർ 5. Orissa people, ഉഡി
യം, ഒഡിയം, chiefly of the tank-digger's caste.

ഒട്ടം oṭṭam T. M. 1. What holds together (as
picture-frame V1.), stops a leak. 2. wager,
stake at play. ഒ. കെട്ടുക, വെക്ക, പറക to bet.
ഒട്ടത്തോളം എത്തുകയില്ല he will not reach
the lists, the natural term of life.

ഒട്ടുക T. M. Tu. C. 1. to adhere, stick.

ഒട്ടൽ adhesion.

ഒട്ടലാർ (T. ഒട്ടാർ) enemies RC. —

CV. ഒട്ടിക്ക to paste, glue പശപിരട്ടി ഒ.

2. to give in, be lean (ഒട്ടി opp. സ്ഥൂലിച്ചു MC.)
ഒട്ടിയ വിഗ്രഹം പുഷ്ടിയും കൈക്കൊണ്ടു PT.
ഗണ്ഡങ്ങൾ ഒട്ടിക്കൂടി VetC. my cheeks have
become hollow; so കവിൾമുഖം, ചെമ്പു (see

[ 248 ]
ഒക്കുക II.); to be wrinkled (like ഒടി) കാ

യി, മുല ഒട്ടി തൂങ്ങുക.

ഒട്ടൽ flaw in wood V1.

ഒട്ടലാമ്പൽ Ottalia or Damasonium Ind. Rh.

ഒട്ടി a kind of cake.

ഒട്ടു 1. glue V1. 2. bruise, impress അതിൽ
ഒർ ഒ. കുടുങ്ങി പറ്റി. 3. C. T. Te. union,
the whole (= ഒറ്റ) ഒട്ടാക്ക, ഒട്ടുക്കാക്ക, ഒട്ടി
ടുക to sum up. ഒട്ടുക്കു in all ഞങ്ങളും ആയ
വരും കൂടി ഒട്ടുക്കു ൨൭ ആളുകളും (jud.), also
ഒട്ടുക്കും. — ഒട്ടാകേ, ഒട്ടുത്തുക sum total.
4. Neg. ഒട്ടും ഇല്ല not at all, not the least, not
for a moment; hence pos. ഒട്ടു a little, some
ഒട്ടു ദൂരേ — ഒട്ടു നേരം, ഒട്ടുനാൾ കഴിഞ്ഞ
പ്പോൾ CG. ഒട്ടേടം a little way. ഒട്ടൊട്ടു
നടക്കാറായാൽ TR. as soon as I can walk
a little. ശരം ഒട്ടു സൂക്ഷ്മമാം Gan. the versed
sine will be pretty accurate (math.) ഒട്ടടുക്കും
V2. about so much. ഒട്ടുമടങ്ങി, ഒട്ടേറപ്പോ
ന്നു പിറക്കയാൽ CG. ഒട്ടുചിലർ പോയാർ
ഒട്ടു ചിലർ ഒളിച്ചീടിനാർ Mud. 4. No. clamp
of a door etc. വാതിലിന്നു ഒട്ട് തറെക്ക.

ഒട്ടിഞാൺ, ഒട്ടിയാൺ oṭṭiyāṇ (Tu. C. Te.
from ഉടഞ്ഞാൺ) Cutaneous eruption on the
loins. ഒ. ഒഴിയും med.

ഒണ്ട oṇḍa No. = ചുരക്കുടുക്ക Filled with water
for നനെച്ചേറ്റം — ഒണ്ടയും കുറ്റിയും എടുത്തു
അരിയുവാൻ പോകുന്നു (loc.). see കൊണ്ട.

ഒണ്മ oṇma T. aM. (VN. of ഒൾ) Beauty,
splendour ഒൺകടൽ, ഒൺചരം, ഒണ്കിരണ
ങ്കൾ, ഒണ്മാമരം, ഒൺപുനൽ ചൊരിന്താർ RC.

ഒതി oδi = ഉതി Odina.

ഒതുങ്ങുക oδuṇṇuγa T. M. (Te. C. ഒത്തു = ഒ
റ്റുക) 1. To give way, step aside, shrink, yield.
അരികിൽ ഒതുങ്ങി നിന്നു KR. stood humbly
before his father. ഒരു കോണിൽ ഒ. കൊണ്ടു
PT. hid himself. ഉലെന്ത മെയ്യോട് ഒ. RC.
2. to be contained, adjusted. അവന്റെ വസ്തു
വക തനിക്ക് ഒതുങ്ങേണ്ടതു he ought to succeed
to the deceased's property (jud.)

VN. ഒതുക്കം 1. Being settled & compressed.
എല്ലാറ്റിന്നും കുറയ ഒ. കണ്ടുതുടങ്ങി matters

are somewhat smoothed down. കല്ലിന്ന് ഒ.

ഇല്ല no elasticity, yielding quality, soft touch
(= മിനുസം, പതം). 2. subjection, contents
(V1. = അടക്കം).

ഒതുക്കു shelter; stairs V1.

a. v. ഒതുക്കുക, ക്കി To compress, restrain
(ആനയെ), subdue (= അടക്കുക V2.). മനസ്സ്
ഒ. to humble V1. കയ്യിൽ ഒ. to enclose. വാക
തേച്ചുമെയ്യി ഒതുക്കി TP. to soften by bathing. രാജ്യം
ഒതുക്കി കപ്പം തരാം TR. give up the land to
Tippu. കാൎയ്യം എല്ലാം ഒ. Arb. to settle.

ഒത്ത adj. part. of ഒക്ക I. q. v.

ഒത്തുക ottuγa To jump, skip, dance ഒത്തുന്ന
ദൎദ്ദുരം HNK. frog, ഒത്തിനടക്ക MC. snakes.
ഭൂമി കുലുങ്ങുമാറ് ഒത്തി വീഴുകയും Bhr. fencers.
തൂണിന്നു മെല്ലേ ഒത്തി ഒന്നു ചവിട്ടി Bhr. താള
ത്തിൽ ഒ., ചില്ലികളെ കൊണ്ടു മെല്ലവേ താള
മായൊത്തി ഒത്തി CG. whilst playing on the
flute indicate the tact by moving the eyebrows.

ഒത്തായം, ഒത്തായ്മ a play with cudgels, wrest-
ling. ഒ. പഠിക്ക, പിടിക്ക, പയറ്റുക V1.

ഒത്താൻ, ottāǹ, ഒസ്സാൻ (Ar. ha̓ǰǰām?) A
Mappiḷḷa barber (& circumcisor) കാദി — താടി
യും തലനാരും കളയേണ്ടതിന്ന് ഒ'നോടു വില
ക്കി TR.

ഒന്നു oǹǹu (T. ഒന്റു. C. Te. Tu. √ ഒ) 1. One,
neutr. of ഒരു. also for masc. കുടിയാന്മാരെ ഒ
ന്നും കാണുന്നില്ല, ഞങ്ങൾ ഒന്നുളളന്നും TR. as
long as one of us is alive. 2. adv. ഒന്നുഴന്നു,
ഒന്നടിച്ചു, എന്നെ ഒന്നു നോക്കേണമേ etc. once.
3. something (emph.) അവനെ പിടിച്ചു കൊണ്ടു
വരാം അല്ലെങ്കിൽ ഒ. അനുഭവിച്ചു വരാം TR.
tho' it may cost us something (our lives). ഇന്നു
നീയും താതനും ലങ്കയും ഒന്നുമില്ലാതെ വരും KR.
will be destroyed. Emphatically repeated. ഒന്നേ
ഒരു നായരെ കണ്ടു, ഒന്നേ ഒരു വാക്കു പറഞ്ഞേ
ക്കണം TP. 4. a part. നാലൊന്നു a quarter.
ഒന്നു forms also participial nouns f. i. നടപ്പൊ
ന്നു = നടപ്പതു, as എന്തൊന്നു = എന്തൊരു കാൎയ്യം.
ഒന്നരവാടൻ, ഒന്നരാടം every other day. ഒ'ൻ
പനി tertian fever.

ഒന്നാക to be united, joined, ഒന്നാകേ alto-
gether, ഒന്നാം first, ഒന്നാമൻ m.— മാളിക

[ 249 ]
ഒന്നായി തുളളുന്നു TP. jumped down at once.

ഒന്നായി വിഴുങ്ങുന്നു MC. ഒന്നും ഒന്നായിട്ട്
അരുളിച്ചെയ്തു കേൾക്കായ്കകൊണ്ടു TR. as
they got no decisive answer from the king.

ഒന്നിടയിട്ടു സുന്ദരിമാരോടു കളിച്ചു Anj. quite
one with them.

ഒന്നിന്ന് ഒന്നായി പറക to leave no point un-
answered. ഒന്നിന്നൊന്നില്ല തമ്മിൽ Anj. ഒ
ന്നിന്ന് ഒന്നില്ലാത്ത ദേശം discordant. ഒന്നി
ന്ന് ഒന്നാക്കുക to make more weight (by
taking from one & adding to the other.)

ഒന്നിന്നു പൊക to make water (opp. രണ്ടിന്നു.)

ഒന്നിൽ in one case. ഒ.‍—അല്ലയായ്കിൽ; RC. ഒ
ന്നിലോ—അതല്ല എങ്കിൽ TR. — also ഒന്നി
രിക്കിൽ പണം കൊടുക്കാം അതല്ല എന്നുവ
രികിൽ പറമ്പു സമ്മതിച്ചു കൊടുക്കാം TR.
mod. cond. ഒന്നുകിൽ യുദ്ധം തുടങ്ങുക പോ
ൎക്കരുതെങ്കിലോ നന്നായ്വണങ്ങുക UR. also:

ഒന്നിക്കിൽ—അല്ലെങ്കിൽ; TP.

ഒന്നുകൊണ്ടും (പോകയില്ല) on no account.

ഒന്നേകാൽ 1 ¼. [വ്യാധിയും) VCh.

ഒന്നൊത്തുവരിക to come together (as ആധിയും

denV. ഒന്നിക്ക to join, unite, agree ഒന്നിപ്പാൻ
അനുഗ്രഹാൽ Bhg. എന്നുടെ കണ്ഠവും അങ്ങു
ളള വാളുമായി ഒന്നിച്ചു വന്നാൽ Mud. come
in contact.—

adv. part. ഒന്നിച്ചു together (= ഒരുമിച്ചു) f.i.
ഒന്നിച്ചിട്ട് ഒപ്പരം പോരിക TP. with Soc.
& Gen. അതിന്റെ ഒ. ഒരു കത്ത് അയക്ക,
തമ്പാന്റെ ഒ. പോയി TR. ഉണ്ടിക ഈ ക
ല്പന ഒ. അയച്ചു. MR. along with.

CV. ഒന്നിപ്പിക്ക = ഒരുമിപ്പിക്ക V1.

ഒമ്പതു oǹbaδu̥ T. M. C. Tu. (Te. തൊം fr. തൊൾ)
Nine, one before ten. ഒന്നിന് ഒ. പറഞ്ഞു, ഒന്ന
ല്ല ഒ. ചെയ്തു TP. not one offence only but many.

ഒപ്പന oppana Mpl. (T. ഒപ്പനൈ adorning)
ഒപ്പന മുട്ടുക, പാടുക in ഒപ്പനപ്പാട്ടു, sung by
Maplichis at തിരട്ടുകല്യാണം etc.

ഒപ്പം, ഒപ്പു see ഒക്ക.

ഒപ്പുക oppuγa To touch softly V1., sponge, wipe
(a wound); clean rice by taking up the grains
with a കിഴി etc.; ഒപ്പുംകടലാസ്സ് & ഒപ്പുക്ക.
blotting-paper (mod.)

VN. ഒപ്പൽ sponging.

ഒപ്രുശുമ opruṧuma, ഒപ്പറുശുമ V1. (Syr.)
Blessing. മുമ്പിലത്തേ ഒ. confirmation; ഒടുക്ക
ത്തേ ഒ.. extreme unction. Nasr. Rom. Cat.

ഒരു oru 5. (√ ഒ) 1. One, the same ഒരു അമ്മ
പെറ്റവർ. 2. No. Indef. Num. = കുറെ some
ഒരുമുളകു പറിക്കാനുണ്ടു vu. 3. Indef. Article.
പണ്ട് ഒർ ആൾ പറഞ്ഞപോലെ prov. 4. (in po.)
Def. Art. അങ്ങനെ ഇരിപ്പൊരു ശങ്കരാചാൎയ്യൻ
KU. ബോധമില്ലാത്തൊരെന്നേ Vil.—Even with
pl. മറ്റൊരു പരിഷകൾ Bhr. [n. ഒന്നു.
m. ഒരുവൻ. ഒരുത്തൻ, f. ഒരുത്തി, ഒരുവൾ,
ഒരുക്കാൽ, vu. ഒരിക്കൽ once. [rim).
ഒരുച്ചെന്നിക്കുത്തു headache on one side (mega-
ഒരുച്ചെവിയൻ a med. plant.

ഒരുത്തി 1. f. one woman. 2. one & the same
place ഞാനും അവനും ഒ'യിൽ അല്ല പാൎക്കു
ന്നതു MR. 3. any place കല്പന. ഒ'യിൽ ത
റെച്ചു, മറ്റൊരുത്തിയിൽ സങ്കടം പറവാനും
ഇല്ല TR. കളളന്മാൎക്ക് ഒരുത്തിന്നും (abl.) കഞ്ഞി
വെളളം വെച്ചു കൊടുത്തു — also ഒരുത്തയി
ലും കാണുന്നില്ല TP. അകത്തൊരുത്തയിൽ നി
ന്നു പോയി KU.

ഒരു നാളും ഇല്ല never.

ഒരു നില, ഒരു കൈ.

ഒരു പോലെ 1. alike (po. ഒന്നുപോലെ) സന്നി
ധാനത്തിങ്കലേക്കു പ്രജകൾ എല്ലാം ഒരുപോ
ലെ ആകുന്നു MR. 2. as sure as possible
ഒമ്പതു കൊളളും എനിക്ക് ഒ. Anj.

ഒരുമനമായിരിക്ക 1. to be of one mind. 2. to
be determined, fully resolved.

VN. ഒരുമ 1. union അവനോട് ഒ'യോടു വാ
ഴുന്നു Mud. 2. harmony ഒരുമ ഉണ്ടെങ്കിൽ
prov. അതിൽ ഒ'യോടു കണ്ടു Mud. saw it tally
with. ഒ. കലൎന്ന ഉടൽ Anj. well proportioned.

ഒരുമപ്പാടു 1. = ഒരുമ്പാടു f. i. പോവാൻ പുറപ്പാ
ട് ഒ. TP. got ready for starting. 2. agreeing.

denV. ഒരുമിക്ക T. M. Te. 1. to join ഒക്ക വന്ന്
ഒരുമിച്ചാർ AR. ശ്രുതിയിങ്കൽ ഒരുമിക്കുന്ന
പോലെ HNK.

—adv. part. ഒരുമിച്ചു = ഒന്നിച്ചു together ചി
തറി പോയതങ്ങൊരുമിച്ചു കൂട്ടി KR. with

[ 250 ]
Gen. തമ്പുരാന്റെ ഒ. പോയി TR.

2. to be reconciled അസുരകളോട് ഒരുമിക്ക
Bhg. = നിരക്ക; മന്ത്രി രാജാവോട് ഒരുമിച്ചീടു
വാൻ അവസരം പാൎക്കുന്നു Mud. 3. to be re-
solved, prepared ഒരു കാൎയ്യത്തിന്നായി ഒ'ച്ചവൻ
KR. പോൎക്ക് ഒ. Bhr.

CV. ഉൎവ്വിയും ആകാശവും ഒരുമിപ്പിച്ചു Bhr.
mixed earth and sky. അവരെ പോൎക്ക് ഒ'
പ്പിച്ചതും Bhr. persuaded to join. പന്തിയിൽ
ഒ'പ്പിച്ചുന്തിയങ്ങുയൎത്തിയാൻ Bhg. Vishnu as
tortoise lifted it altogether.

ഒരുമ്പെടുക 1. to join, agree, be confederate.
2. to resolve, prepare. പെൺ ഒ'ട്ടാൽ ബ്രഹ്മ
നും തടുത്തു കൂട prov. ഉത്സവത്തിന്ന് ഒ. Mud.
വേട്ടേക്കു Vilv. to go hunting.

CV. ഒരുമ്പെടുക്ക V1.— ടുത്തുക to get ready.

VN. ഒരുമ്പാട് 1. concord. ഒ'ടാക്ക to appease.
2. preparation, starting സേന ഒ. കൂട്ടി പു
റപ്പെട്ടു KR. (= സന്നാഹം) തളൎന്ന സേന
യെ പറഞ്ഞനുസരിച്ച് ഒ'ടുണ്ടാക്കി കൊടുത്തു
ധൈൎയ്യവും KR. gave a fresh impulse.

ഒരു വകയായിരിക്ക to be something indescrib-
able.

ഒരുവൻ—ൾ,—ർ (hon.) one person.

ഒരേടവും—ത്തും; anywhere.

ഒരുങ്ങുക oruṅṅuγa T. M. (Te. C. ഒഗ്ഗു) 1. To
be ready. പണം ഒരുങ്ങിയില്ല etc. 2. to
yield, be settled (= ഒടുങ്ങുക) കാൎയ്യം ഒരുങ്ങും
will right itself, get ordered.

a. v. ഒരുക്കുക 1. To prepare, get ready.
ഭോജനം വെപ്പാൻ ഒ'വിൻ Nal. കോപ്പുകൾ
ഒ. KR. യുദ്ധത്തിന്നു, തീൻ ഒ. 2. to settle.
ഒക്കയും കൊത്തി ഒരുക്കി TP. finished them
of (= ഒടുക്കി).

VN. ഒരുക്കം 1. preparation; നീരാട്ടുപളളിക്ക്
ഒ. കൂട്ടി TP. prepared the bath. പണം
ഒ'മില്ലായ്ക്കയാൽ MR. cash not being ready.
2. order. അതും ഒരിക്കമല്ല അറവുമല്ല RC.
it is not right. ആ നിനവുനിനെന്തിരിപ്പ
ത് ഒരുക്കമോ RC. പടിഞ്ഞാറ്റയിൽ ഒ. ഒ
രുക്കി TP. arrange the room.

ഒരുക്കു id. ഒരിക്കു കേടു മുഴുത്തു RC. dissension?
ഒരുക്കുമാനം B. articles.

ഒരുപ്പു (= ഒരുമ, ഒരുക്കം) 1. സായ്പവൎകളാൽ

വേണ്ടുന്ന ഒ. ഒക്കയും വരേണം TR. ordering.
2. ഒ. വരുത്തി reconciled (= നിരപ്പു).

ഒൎലോജിക Port. relogio. Watch, clock.

ഒറ്റ oťťa T. M. (ഒന്നു, ഒന്റു) 1. One, single.
ഒ'പ്പണം a single fanam. രണ്ട് ഒറ്റയെ ക
ണ്ടാൽ (huntg.) two boars. 2. Tu. M. a certain
cake ഒറ്റെക്ക് ഉലക്ക കാക്കാൻ പോയോൻ
prov. 3. odd. ഒറ്റയിരട്ടയും കളിക്ക with dice.
ഒറ്റപ്പെട്ടുളളദിനം പുരുഷപ്രജയാകും VCh. (=
ഓജരാശി opp. യുഗ്മരാശി). 4. fencing posture
പതിനെട്ടും ഒറ്റയും പയറ്റിയവൻ prov. ഒറ്റെ
ക്കും കരുമനെക്കും നടന്നോടും KU. see കരുമന‍.
ഒറ്റക്കണ്ണൻ one-eyed.

ഒറ്റക്കാലിൽ നില്ക്ക a tapas. [year.

ഒറ്റക്കായ്ച്ചതു a cocoa-palm in its 8th—10th

ഒറ്റക്കൈയിൽ ഇടുമ്പോൾ മറ്റേക്കൈ കണ്ടി
ട്ടു കേഴും CG. [of boar, cattle.

ഒറ്റക്കൊമ്പൻ (ആന) MR. single tusked; also

ഒറ്റപ്പടവൻ one-hooded snake.

ഒറ്റപ്പോക്കൻ last scion of a family.

ഒറ്റമരത്തിൽ കുരങ്ങു prov.

ഒറ്റമുണ്ടും ഉടുത്തു KR. for battle.

ഒറ്റമുലച്ചി (song) said of a Paradēvata.

ഒറ്റൽ oťťal 1. Net of pack-thread, basket for
holding pots; weel. 2. fishing with weels
(T. ഒല്ലുക braid net).

ഒറ്റൻ V1. spy; PP. traitor. From:

ഒറ്റു Private intelligence; treachery, secret
information, ചാളയിൽ പുകയില ഉണ്ടെന്ന്
ഒ. ഉണ്ടായി (jud.) ഒ. അറിക to spy out, ഒ.
കേൾക്ക to overhear. അവർ മേൽ ഒ. new
proofs against them.

(ഒറ്റാൾ) ഒറ്റുകാരൻ spy, secret emissary.
കളളചന്ദനം പിടിപ്പാൻ ഒ.. MR.

ഒറ്റുക (to be single?) 1. to step aside,
retire, cringe.

ഒറ്റിക്കുറു a hide-&-seek play.

ഒറ്റിപ്പൂക്കളിക്ക No. to act the spy.

ഒറ്റി വഴങ്ങുക V1. to conspire.

ഒറ്റി വഴങ്ങിക്ക V1. to draw into conspiracy.
—as v. a. എന്നെ ഒറ്റിയ ശത്രു PP. my

[ 251 ]
betrayer. 2. to make room for another. ഒ

റ്റിവെക്ക to mortgage T. M. (C. Tu.
ഒത്ത, Te. ഒട്ടു).

ഒറ്റി T. M. a pawn.

ഒറ്റിക്കാണം a tenure in which the Janmi
yields to the tenant all the produce of the
field in lieu of interest for his advances
(ഒറ്റിയോലക്കരണം, ഒറ്റിയാക എഴുതി
ക്കൊടുത്താൻ doc.)

ഒറ്റികൊണ്ടവൻ a mortgagee.

കൈവിടും ഒറ്റി a higher tenure which leaves
to the Janmi merely nominal rights.

ഒറ്റിക്കും പുറമേയുളള കാണം a still higher
tenure by which the കുടിയാൻ acquires even
⅔ of the Janmi rights, also ഒറ്റിക്കുമ്പരം.

ഒറ്റിക്കുഴിക്കാണം a mortgage in which either
the occupant has to relinquish or the owner
to retain the estate W. [mortgage W.

ഒറ്റി ദ്രവ്യം money advanced on usufructuary

CV. ഒറ്റിക്ക to cause to spy V1. [So.

ഒറ്റിയാൻ single elephant, leader of the herd

ഒലന്ത olanδa, ലന്ത Holland, Dutch. KU. V1.

ഒലമാരി olamāri (Port. almadia) A kind of
ship ഒ. കപ്പൽ വെപ്പിച്ചണയും KU.

ഒലവിൽ = ഒല്ലിയൽ q.v. — f.i. തമ്പുരാന് ഒ.
അലക്കുന്ന വണ്ണത്താൻ TP.

ഒലി oli T. M. (C. Tu. ഉലി) Sound. ഒലിയെഴ
അലറി RC. കാൽ ചിലമ്പൊലിപൊങ്ങവേ CCh.
ഉരുളൊലികൾ KR. noise of wheels, ഞാണൊ
ലി, മാറ്റൊലി etc.

den V. ഒലിക്ക 1. to sound, as running water.
—ring bell V1. 2. (Te. ഒലുകു = ഒഴുക) t
o flow, run as water, blood of wounds ക
ണ്ണുനീർ ഒലിക്കവേ or ഒഴുകവേ KR. മെഴു
കു ഒ'ച്ചു പുറത്തുപോയി Mud. പൊട്ടി ഒലി
ച്ച മധു Bhg. വായിൽ കൂടി നീർ ഒ. 3. to
float. അശ്വങ്ങൾ ചത്തു രക്തനദികളിൾ ഒ
ക്ക ഒലിക്കുന്നു AR. [looseness of bowels.

ഒലിപ്പു flowing ഒലിപ്പിൽ കുത്തിയ തറി prov.;

ഒലിയുക id. അവൻ ചോര ഒലിഞ്ഞുകൊണ്ടു
പായുന്നു, മേൽ ഒക്കയും ചോര ഒലിയുന്നു
(jud.)—

VN. ഒലിവുളള വെളളം running water; fountain

V1. ഒലിവുളള നീറ്റിന്ന് അശുദ്ധി ഇല്ല

Anach.

CV. ഒലിപ്പിക്ക as രക്തം ഒ. B. to bleed. പെണ്ണു
ങ്ങൾ കണ്ണുനീർ ഒലിപ്പിച്ചു പാരം SG. PT.
KR. shed tears.

ഒലുമ്പു olumbu̥ (Port. plumbo) Plummet.

ഒലുമ്പുക olumbuγa (T. ഒല്കു C. olyāḍu, see
ഉലയുക) To move from side to side. വസ്ത്രങ്ങ
ളെ ഒ.. to wash clothes by shaking them in
the water. ഒലുമ്പിക്കളക to rub, shake off, as
rice sticking to the hand. താളി തേച്ചുതല ഒ
ലുമ്പി TP. cleansed the head.

ഒല്ലുക olluγa T. M. C. Te. To consent, love —
to be fit, possible.—Only in Neg. ഒല്ലാ = വല്ലാ
must not, ought not (in prayers, rules, prov.)
ചെയ്യൊല്ലാ & ഇച്ചെയ്യുന്നതൊല്ലാ, CG. സാഹ
സം ചെയ്കൊല്ല, പോകൊല്ല പട്ടിയേ Bhr. —
past വേറിട്ടു പോകൊല്ലാഞ്ഞു CG. ought not
to have separated.—adj. part. ഒല്ലാത്ത un-
becoming. തനിക്ക ഒ'തിന്ന് ഏറ ശ്രമിക്കൊല്ല
Anj. indecent, bad. ഒല്ലാത കർമ്മങ്ങൾ UR. ഒല്ലാ
തതിങ്ങനെ ചൊല്ലാതെ നില്ലൂ CG. — [(mantr.)
VN. ഒല്ലായ്മ = അരുതായ്മ, also ഒല്ലായ്ക കിട്ടും

ഒല്ലി Te. C. Tu. M. sheet, cover 5 yds. by 3, = പു
തപ്പു f.i. ഒല്ലിയിൽ തോറ്റതു കോണിയിൽ
എടുക്ക prov. ഞാൻ പുതെച്ചിട്ടുളള ഒ. കൊ
ണ്ടു എന്നെ കെട്ടി TR. ഒല്ലി എന്ന പൂവളളി
വസ്ത്രം (vu.) നായി ഒല്ലുന്നു(ഒല്ലിയിൽനിന്നു)
മാല കടിച്ചെടുത്തു TP.

ഒല്ലിയൽ Royal cloth, = ഉടയാട V1. പട്ടൊല്ലി
യൽ silk gown. ഒ. വെക്ക Rājas to marry
Sūdra women, take concubines; കോഴിക്കോ
ട്ടു കൂലകത്ത് ഒ. വെക്കേണം KU. (vu. ഒല
വിൽ).

ഒവാത്ത് Ar. awat. Sorrow, = ഉപദ്രവം (Mpl.)

ഒവ്വാ ovvā 1. Neg. of ഒക്കുക, q. v. 2. = ഉവ്വ V1.

ഒശീനം ošīnam Tdbh. ഉപജീവനം q. v.
ഒശീനക്കോൽ iron crow-bar, പാര, in thieves'
slang.

den V. ഒശീനിക്ക to live on, eat.

ഒശീർ Ar. vazīr, Vizier.

ഒസ്യത്ത് Ar. vaṣīyat. Testament, മൃതപത്രിക.

ഒസ്സാന്മാർ ossāǹ see ഒത്താൻ (Mpl.)

[ 252 ]
ഒളകു V1. see ഉളകു Back stroke (fencing).

I. ഒളി oḷi T. M. (C. Tu. Te. ഒൾ = ഉൾ) 1. Conceal-
ment; secret dealings. 2. ambush, hunter's
hut. ഒ. കെട്ടുക, also ഒളിപ്പളളി, — മറ‍, — ക്കു
ടിൽ; ഒളിപ്പളളി രാവുനായാട്ടുകാൎക്കു (huntg.)

Hence: ഒളിക്കുയിൽ എന്നപോലെ വെച്ചു പോ
റ്റി KU. (Col.) like a bird in a cage.

ഒളിപെടുക to hide itself. മരതകക്കല്ലിൻ ഒ
ളിവ് ഒളിപെടും തിരുമൈശോഭ Bhr. = con-
cede superiority. [mour.

ഒളിപുരുഷൻ No. (ഒളിപൂയൻ vu.) a para-

ഒളിബദ്ധം amour. ഒളിബാന്ധവക്കാരൻ a para-
mour.

ഒളിയമ്പു arrow-shot from ambush. ഒ'മ്പെയ്തു
കൊന്നത് ഒരാണ്മയോ KR.

ഒളിയമ്പൻ N. pr. a Paradēvata.

ഒളിശയനം forbidden coitus, also ഒളിസേവ
adultery etc.

ഒളിക T.M. to be hidden V1. മരുന്നുകൊണ്ട്
ഒളിഞ്ഞു പോരും TP. come off unscathed
from ordeal (= ഒഴിഞ്ഞു?).

VN. ഒളിവു 1. ambush V1. 2. hiding. ഒളിവ
രുതു വിദ്യയിൽ SiPu.

ഒളിക്ക (C. ഒയ്യു Te. ഒലം) 1. v.n. to hide one-
self. പായിന്ത് ഒളിത്തിതു ദിശപത്തിലും RC.
fugitives. ഞാൻ ഒളിച്ചു പോകുന്നവനല്ല TR.
abscond. ഒളിച്ചു ചാടിപോയി escaped. ഒ'
ച്ചിരിക്ക, കൊളളുക. ഒളിച്ചു വയറ്റിൽ ഉണ്ടാ
കും വെളിച്ചത്തു പെറും prov. ഒളിച്ചു ശിശു
ത്വം SiPu. disappeared. അംഗങ്ങൾ അംഗ
ങ്ങളിൽ ഒളിക്കുന്നതു പോലെ ദുഃഖിച്ചു പ്രലാ
പിച്ചാൾ KR. 2. v. a. ഒളിച്ചുവെക്ക to
conceal, suppress.

CV. ഒളിപ്പിക്ക to conceal. തലമുടിയിൽ ഒ'ച്ചു
TP. covered him with her hair.

II. ഒളി (ഒൾ = ഒൺ T. C. beautiful, good. Te.
ഒലിവു = വെൾ) Splendid, bright; the light. വി
ളക്കിന്നൊളി പോലെ സാത്വികം KeiN.

ഒളിമങ്കമാർ beauties (Mpl.)

ഒളിമരം (loc.) = എരിമരം.

ഒളിമിന്നൽ and മിന്നലൊളി KR.

VN. ഒളിവു 1. brightness, also ഒളിമ.— ഒളി
വേറിനകന്നികൾ (Mpl.) കിളരൊളിവെഴ

shining brightly. കതിരവനൊളിവു ചേരും

അകമ്പനൻ RC. ഒളിവോടു കൂടെ നടന്നു
Bhr. 2. ambush (ഒളി I.)

ഒഴക്കു ol̤kku̥ = ഉഴക്കു (ഒ. ചൊർകൊണ്ട് ഒരു
വാസരാന്തം കഴിക്കും അഞ്ചാറു ജനങ്ങൾ CC.)

ഒഴിയുക ol̤iyu&zpgamma;a 1. (= ഒഴുക) To run off as
water. പകരാതെ നിറെച്ചാൽ കോരാതെ ഒഴി
യും prov. 2. T. M. (C. Te. ഉളി, Tu. ഒരി) to be
off, leave off, be free from, empty. സ്ഥാനം ഒഴി
ഞ്ഞിരിക്കുന്നു vacant, unoccupied. അതുകൊണ്ടു
പുണ്ണ് ഒഴിയും MM. will heal. കണ്ണുവ്യാധി ഒ
ഴിയും a med.

Inf. ഒഴികേ except. ഞാൻ ഒഴിക (po.) ഊരാ
യ്മക്കാരിൽ മരിച്ചവർ ഒഴിക ശേഷിച്ചുളളവർ
വസ്തുവക അടക്കും TR. as they die off, the
others.—With Acc. മൎത്യരെ ഒഴിയവേ മറ്റു
ളള ഭൂതങ്ങൾ KR.—

adv. part. besides, except. നീ ഒഴിഞ്ഞാശ്രയം ഇ
ല്ല Nal. നേർ ഒഴിഞ്ഞേതും ഇല്ല Mud. nothing
but truth. മൎത്യൻമാൎക്ക് ഒഴിഞ്ഞരുതു VCh. to
none but men.—With Acc. മോക്ഷത്തെ ഒ
ഴിഞ്ഞുളളത് എല്ലാം HV. all gifts short of.—
With Inf. പട്ടം കെട്ടുക ഒ. ശിരസി വേദന
ശമിക്കയില്ല Mud. adv. part. ഭോജനം ക
ഴിഞ്ഞ് ഒ. പോകരുതു Bhr. 3. v. a. to give
up. താന്താൻ ഒട്ടൊഴിഞ്ഞിട്ടും ബന്ധുക്കളെ
സന്തോഷിപ്പിക്ക കാൎയ്യം ആകുന്നതു Mud.
with some sacrifices; hence ഒട്ടൊഴിയാതെ
without any exception, altogether. മയ്യഴ
ഒഴിഞ്ഞു കൊടുക്കും TR. evacuate & cede M.
to the French. ഞങ്ങൾക്ക് ഒട്ടും ഒഴിഞ്ഞു ത
രാതെ TR. making no allowance or de-
duction. നിലം ജന്മിക്ക് ഒഴിഞ്ഞു ഒഴിമുറി
കൊടുത്തു MR.

VN. I. ഒഴിച്ചൽ vacancy, freedom, means, ex-
cuse. തനിക്ക ഒ. ഉളളപ്പോൾ Arb. when dis-
engaged, in leisure hours.

II. ഒഴിവു 1. water-course പാലം മുറിഞ്ഞാൽ ഒഴി
വിലേ prov. 2. = ഒഴിച്ചൽ. ദുഃഖത്തിന്ന് ഒഴി
വുകൾ ചെറ്റുമേ കാണായ്ക KR. no escapes.
ഒ. പറക subterfuge. 3. (from ഒഴി 3.)
giving up. കുടിയാൻ ജന്മാരിക്കു ഒഴിവു
എത്ര TR.

[ 253 ]
ഒഴിവുമുറി = ഒഴിമുറി MR.

ഒഴിക്ക 1. To pour. കണ്ണിൽ മരുന്ന് ഒ.; to
void, as മൂത്രം ഒ.. 2. to give up. വഴി ഞാൻ
ഒഴിച്ചു നല്കി KR. let him pass. അവളെ ഒ.
dismissed, forsook. ഒഴിച്ചുപോക, കിട്ടുക, കൊ
ടുക്ക to return grounds held under കാണം;
കൂലോം ഒഴിച്ചുതരാം TR. to vacate. 3. to
quit. രാജ്യം ഒ. to emigrate. എല്ലാവരും രാജ്യം
ഒഴിച്ചുപോയി, പുരയും കുടിയും ഒ. പോയി, ഒ.
വാങ്ങിപാൎത്തു TR. in war. 4. to escape. അ
വരെ ഒ'ച്ചുപോന്നു TR. got away from them. തി
രിഞ്ഞും മറിഞ്ഞും ഒഴിച്ചാൻ KR. avoided arrows.
വരേണ്ടത് ഒഴിക്കാമോ Bhr. വെട്ട് ഒ. to parry
a blow. എന്നെ ഒഴിച്ചുകൊൾ AR. defend thyself.
5. to evade ദേവകല്പിതം ഒ. Bhr. നഷ്ടമായി
പോവത് ഒ. Bhr. to prevent ruin. 6. to make
to cease, drive away. വാക്കാൽ രോഗം ഒ. PP.
പെളിയും മുന്നേ മുഴ ഒ. a med. കടം ഒ. CS.
to pay debts. 7. to free അവനെ അഗ്നിപ്രവേ
ശത്തിങ്കന്ന് ഒ. Mud, prevented his suicide. ശ
പിപ്പതൊഴിച്ചരുളുക Bhr. to prevent. 8. v. n.
to give way (from 3.) അവർ ഒഴിച്ചു വാങ്ങി, അ
രിവാഹിനി ഒ. Bhr. to retreat. ശത്രുക്കൾ പേ
ടിച്ച് ഒഴിച്ചു SiPu. പട ഒഴിച്ചു പോന്നു KU.
തട്ടുകേടുണ്ടാകകൊണ്ട് ഒട്ടൊഴിക്കയും Mud.

CV. ഒഴിപ്പിക്ക 1. chiefly to dispossess പൊറ
ളാതിരിയെ ഒഴിപ്പിപ്പാൻ KU. ഇതൊഴിപ്പി
ക്കേണ്ട TR. must not be vacated. 2. to
make to retire. പാളയം ഒഴിപ്പിച്ചു KU. drove
back. സൎവ്വാധികാരം ഒഴിപ്പിച്ചു & അവനെ
അധികാരത്തിങ്കന്ന്. Mud. (even merely

ഒഴിച്ചു) dismissed the minister. 3. to get

back ഭൂമിയെ ഒ'ച്ചു കിട്ടുവാൻ MR.

VN. ഒഴിപ്പു discharge etc. [remedy.

Hence: ഒഴികഴിവു expedient, escape, excuse,

ഒഴിമുറി deed of giving back നിലങ്ങൾ കുടി
യാന്മാരെക്കൊണ്ട് ഒ'ച്ചു മൎയ്യാദപ്രകാരം ഒ.
വാങ്ങി MR. [ഉണ്ടാക്ക TR.

ഒഴിസ്ഥലം unoccupied land ഒ'ത്ത് ഉഭയങ്ങൾ

ഒഴുകുക, കി ol̤uγuγa T. M. C. (Te. ഒലു to flow,
C. Te. ഉറിയു to leak) To flow, run down or off
(= ഒലിക്ക) of blood, water തേൻ ഒ'ന്ന വാക്കു;
of ships ഒഴുകുന്ന തോണിക്ക് ഒർ ഉന്തു prov.
വൎക്കാസ്സ ഒഴുകിക്കൊണ്ടു വരുന്നു TR. drives by
stress of weather. കീഴ്പെട്ടൊഴുകി ചെല്ലും.

ഒഴുകൽ VN. flowing, being adrift.

ഒഴുകു So. side of wall, boundary.

ഒഴുവാരം So. side-room.

ഒഴുക്കു 1. current, stream. കടലോളം ആറ്റി
ന്റെ ഒ. ഉള്ളു; ഒ'വെള്ളം running water, to
be drunk by all castes. 2. (T. ഒഴുങ്ങു order)
natural, smooth, plain ഒഴുക്കൻ പണി, ഒഴു
ക്കൻ വള etc. ഒ'നായ്തീൎക്ക.

ഒഴുക്കം 1. running, floating. ഓട്ടവും ഒഴുക്കവും
കല്പിച്ചു KU. regulated all about shipping
& timber floating. 2. plainness (ഒഴുക്കു 2).

ഒഴുങ്ങുക T. to keep within bounds. ഒഴുങ്ങാത്ത
ദ്രവ്യം unbounded wealth (or ഒടുങ്ങാത്ത ?).

a. v. ഒഴുക്കുക 1. to pour കണ്ണിൽ ൨൧ വട്ടം ഒ.
MM. 2. to inundate. 3. to set afloat, float
പെട്ടിയെ പുഴയിൽ ഒഴുക്കിയൂടുന്നു TP. ഒരു
തോണിയിൽ വെച്ചൊഴുക്കിനാൻ Bhg.

ഓ ō T. M. C. Te. Chiefly interrogative particle
1. in simple question, ഞാൻ അവനോ am I he?
Often with negative power അതങ്ങനേ വരുന്ന
തോ PT. that is impossible. Imperative എടു
ത്തുവോ take it at once. 2. in disjunctive
question ഭക്തികൊണ്ടോ കൎമ്മംകൊണ്ടോ സല്ഗ
തി വരും HNK. അതോ നല്ലതു, ഇതോ നല്ലതു,

Ō

കറുത്തോ വെളുത്തോ സ്വരൂപനോ Nal. 3. in
disj. affirmation ഒന്നോ രണ്ടോ one or two. കു
ളത്തിലോ കിണറ്റിലോ വീണു ചാകും; with
Condit. യുദ്ധം തുടങ്ങായ്കിലോ മൃത്യു നിശ്ചയം യു
ദ്ധം തുനിഞ്ഞാകിലോ മൃത്യു സംശയം PT. 4. with
adversative power മഹാമേരു — അതിന്റെ ഉയ
രമോ യോജന നൂറായിരം Bhg. as for its height.