ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 400 ]
CV. to afflict ഖേദിപ്പിയായ്ക മാം AR.

ഖേല khēla S. (ഖേലനം swing) Play; also ഖേ
ലി=കളി f.i. കാമിനീരത്നം തന്നിൽ ഖേലനം
ചെയ്തീടേണം Nal.

ഖ്യാതം khyāδam S. (part. of ഖ്യാ to discern)
Known, famed.

ഖ്യാതി 1. (phil.) discrimination power. 2. fame,
renown.

GA
(in S., Ar., & H. words)
ഗം gam S. Going, in comp. as ഖഗം.

ഗഗണം S. (full of moving hosts) sky ഗഗ
ണേ ഗമനം തുടങ്ങി CC.
ഗംഗ (running) S. river, Gangā (called in Bhg.
ബാഹ്യജീവനധാരഗംഗ). — Also ആകാശ
ഗംഗ the milky way. [സ്നാനം etc.
ഗംഗാജലം, ഗംഗാപ്രാപ്തി, ഗംഗായാത്ര, ഗംഗാ
ഗംഗാധരൻ Siva. Bhg.

ഗഛ്ശ gaččha S. (Imper. ഗം) Go! ഗഛ്ശ ഗഛ്ശ
AR. ഗഛ്ശതി he goes. അവൻ ഗ. വെച്ചു=പോ
യ്ക്കളഞ്ഞു.

ഗജം gaǰam S. (prh. fr. ഗൎജ്ജം) Elephant.
ഗജചൎമ്മം (ആനത്തോൽ) a leprosy, a med.
ഗജദന്തം ivory.
ഗജപതി the elephant prince ഗ. വേണാട്ടടി
കൾ KU. (opp. അശ്വ —, നര —).

ഗഞ്ജ gańǰa S. Tavern.

ഗഡിയാൾ H. ghaḍiyāl (ഘടി) A watch,
clock; ഗഡിയാലം TR. ഗഡിയാരം T. Te.

ഗഡു gaḍ'u (C. Te. Tu.=കട) Term, instal-
ment, also കെടു (now കിസ്ത്) f.i. മുതൽ ഗഡു
വിന്ന് അടയേണ്ടും പണം (15 Dhanu), രണ്ടാം
ഗഡുപണം (Mēḍam 15), മൂന്നാം ഗഡുവിന്റെ
ഉറുപ്പിക ബോധിപ്പിച്ചു (Chingam 31) TR.

ഗണം gaṇam S. 1. A flock, troop, assemblage
as മുനിഗ., പശൂ ഗ. etc. 2. number; hence; ക
ണക്കു. 3. Siva's hosts of deities, attending
him under the rule of his son.
Hence: ഗണകൻ (2) calculator, astrologer ഗ
ണകരെ കൂട്ടിയും പ്രശ്നം വെപ്പിച്ചു PT.
ഗണഗ്രാമം 12 of the 64 ഗ്രാമം are ഗ. KM. (see
കണം).
ഗണനം calculation, counting.

ഗണപതി (3) Siva's son called ഗണനാഥൻ,
ഗണനായകൻ etc. വേണ്ടും ഗണപതി പി
ന്നേയും കിട്ടും Anj. an idol? or a remover
of difficulties. [any new work.

ഗണപതിപൂജ ceremony on commencing
ഗമപതിഹോമം KM. ceremony to coun-
teract enchantments.
ഗണിക (1) a harlot.
denV. ഗണിക്ക to count, calculate; to regard
(=എണ്ണുക). ഒന്നുരണ്ടെന്നു ഗണിച്ചു Nal.
ഗണിതം (part.) 1. counted. 2. arithmetic,
calculation. ഗ്രഹഗതിയിങ്കൽ ഉപയോഗമു
ള്ള ഗണിതങ്ങൾ distinguished from സാമാ
ന്യഗണിതങ്ങൾ Gan. common operations.
3. a division of time നാലു മാത്ര ഒരു ഗ.. Bhg.
ഗണിതക്കാരൻ=ഗണകൻ an astrologer ഗ'
രോടു നിരൂപിച്ചാലും നീ Mud.
ഗണിതശാസ്ത്രം arithmetic.
ഗണിതസാരം id.—an astrological treatise.
ഗണേശൻ=ഗണപതി.
ഗണ്യം 1. numerable ഗ. അല്ല innumerable.
2. deserving of regard ഗ. ആക്കാതേ Arb.
not minding, despising.

ഗണ്ഡം gaṇḍ'am S. 1. Cheek (കന്നം, കവിൾ
ത്തടം). കുണ്ഡലം മിന്നും ഗണ്ഡമണ്ഡലം Bhr.
2. a knot, boll, goitre. [KR.
ഗണ്ഡകം rhinoceros.— ഗണ്ഡകി N. pr. a river
ഗണ്ഡതലം (1) cheek ഗ'ങ്ങളെ ചുംബിച്ചു നില്ക്കു
മക്കുണ്ഡലങ്ങൾ CG.
ഗണ്ഡമാല scrophulous awelling=കണ്ഠമാല.
ഗണ്ഡശൈവം rock, thrown down by a con-
vulsion of nature. [ത്രഭംഗങ്ങൾ SiPu.
ഗണ്ഡസ്ഥലം (=1.) വിളങ്ങി ഗ., ഗ'ങ്ങളിൽ പ

[ 401 ]
ഗണ്ഡാന്തം (astrol.) a perilous time; the first
15 Nāl̤iγa of the 3 Asterisms, Ashvati,
Magha, Mūla, & the last quarter of Āyil-
yam, Tr̥kēṭṭa, Rēvati. [=ചുളുകം.

ഗണ്ഡൂഷം gaṇḍ'ūšam S. A handful of water
den V. ഗണ്ഡൂഷിക്ക to rinse the mouth.

ഗണ്യം see under ഗണം.

ഗതം gaδam S. (part. of ഗം) 1. Gone. 2. reach-
ed, as മനോഗതം, കരതലഗതം etc.
ഗതകാലം=കഴിഞ്ഞകാലം.
ഗതകപടമായി AR. truly.
ഗതലജ്ജൻ V1. shameless.
ഗതാക്ഷൻ blind.
ഗതാഗതം 1. going & coming. തപ്പാൽ ഗ. ന
ടക്ക, തപ്പാൽ ഗ. ചെയ്യേണ്ടതിന്നു മുടക്കമായി
MR. 2. food passing undigested.

ഗതി gaδi S. (ഗം) 1.=ഗമനം Motion; സൂൎയ്യ
ഗ., ചന്ദ്രഗ.=അയനം; pace of a horse, etc.
മതിയിൽ ഗതി ചെയ്തില്ല ChVr. did not enter.
2. what one reaches, state, condition, chiefly
in the other world (സ്വൎഗ്ഗതി), bliss (പദം),
happiness. നീ എന്നു ചെല്ലും ഗതി അമ്മെക്കു
TP. thou art mother's happiness. 3. way
അന്യായത്തിലേ ഗതികൾ അറിക MR. religion
ദേവഗതിയെ സമാശ്രയിച്ചീടുക AR. to turn
to the religion of the Gods. എനിക്ക് എന്തു
ഗതി KU. what is to be done?—means. ഗ
തിയില്ല destitute. ഗതിപോലെ പ്രായശ്ചിത്തം
ചെയ്യിക്ക VyM. to fine one according to his
means. ഗതികെട്ടാൽ പുലി പുലിലും തിന്നും prov.
അഗതികളാം ഞങ്ങൾക്കു സുഗതിയായതു ഭവാൻ
KR. പിന്നേ ൟശ്വരനേ ഗതി Nid. God only
can cure it. മാധവനേ ഗ. ഉള്ളു നമുക്കൊരു ന
ല്ലതു Bhr.
ഗതിഭേദം (1) different motion, as of the sun ഉ
ത്തരായണം, ദക്ഷിണായനം, വിഷുത്വം of
planets മന്ദം, ശീഘ്രം, സമം Bhg. വാക്കിന്റെ
ഗതിഭേദം VyM. quick or slow speech.

ഗദ gad'a S. Club പൊന്തി, ചുരികക്കോൽ; the
10th ആയുധാഭ്യാസം is called ഗദകൊണ്ടു പ
ലിശ ചുറ്റുക KM.

ഗദം gad'am S. 1. Speech. 2. sickness.

den V. ഗദിക്ക to speak; ഗദിതം (part.) spoken.
ഗദ്യം prose (=പേച്ചുനട ). ഗ'വും പദ്യവും;
ഗദ്യപദ്യവിനോദം ChVr. literary pastime.

ഗന്തവ്യം gandavyam S. (ഗം) Accessible. ഗ
ന്തവ്യയല്ല Bhg. access to her is forbidden.
ഗന്തുകാമൻ one wishing to go. Bhr.
ഗന്താവ് goer.

ഗന്ധം gandham S. 1. Smell, odour. മൂക്കടെ
ച്ചു ഗ. അറിയരുതാതേ ഇരിക്ക a med. അവിടെ
മുറിഞ്ഞാൽ കെ. അറിയരുതു MM. 2. smelling
substance അഷ്ടഗന്ധങ്ങളെകൊണ്ടു ധൂപിക്ക
Nal. ഗ. കൊളുത്തുക to season food.—In VCh.
the scents are 9 : ദുൎഗ്ഗന്ധം, സുരഭി, കടു, മധുരം,
സ്നിഗ്ധം, സംഹതം, രൂക്ഷം, നിൎഹാരി, വിശദം.
ഗന്ധകം brimstone GP. [on torches.
ഗന്ധതൈലം scented oil, ഗ'ങ്ങൾ വീഴ്ത്തി KR.
ഗന്ധവഹൻ, ഗന്ധവാഹൻ wind.
denV. ഗന്ധിക്ക v. a. & n. to smell ഗന്ധിച്ചു
ഗന്ധിച്ചു വന്നു കടിപ്പതിന്നു Bhr. അതു ഗ
ന്ധിച്ചതില്ല തൊട്ടില്ല Bhr. I did not smell it.
ഗന്ധോപജീവി KR. പരിമളവസ്തുവുണ്ടാക്കുന്ന
ഗ'കൾ etc.

ഗന്ധൎവ്വൻ Gandharvaǹ S. In Vēdas the
genius of the moon & keeper of സോമം; later
in pl. heavenly musicians, husbands of the
Apsaras.
ഗന്ധൎവ്വൻപാട്ടു a song in പുംസവനം.
ഗന്ധൎവ്വം also a horse. po. [Nambis. KM.
ഗന്ധൎവ്വസ്ത്രീ myth. mother of some illustrious

ഗഭസ്തി gabhasti S. Ray, രശ്മി.
ഗഭസ്തിമാൻ the sun. ChVr.

ഗഭീരം see ഗംഭീരം.

ഗമനം gamanam S. (ഗം) Going, motion. ഗ
മാനായാസശമം വരുത്തി CC. rested.—
CV. സമയം ഗമയാംചകാര CC. spent the time.
ഗമി fond of walking, ഗമനശീലൻ.
den V. ഗമിക്ക 1. to go. 2. v. a. to reach ഉട
ലോടെ സ്വൎഗ്ഗലോകം ഗ.. KR. സ്ത്രീയെ ഗ
മിച്ചു Bhr.
CV. ഗമിപ്പിക്ക f.i. ദിവത്തെ ഉടലോടെ ഗമി
പ്പിക്കുന്ന യാഗം KR. to bring. മകനേ വനേ
ഗമിപ്പിപ്പാൻ KR. to let go, to send.

[ 402 ]
ഗംഭീരം gambhīram S. (old ഗഭീര fr. √ ഗഭ്
=ഗഹ്) 1. Deep. 2. grave, solemn ഗ'മായുള്ള
ശബ്ദം Nal. of jungle fire. ഇടിമുഴക്കം തുടങ്ങി
യ ഗംഭീരനാദങ്ങൾ MC.— ഗംഭീരവാക്കു opp.
to ലളിതം Bhg.

ഗംഭീരാക്ഷരം the aspirates ഘ, ഝ etc.

ഗമ്യം gamyam S. (ഗം)=ഗന്തവ്യം.

ഗയ gaya S., N.pr. Gaya in Behar. ഗയാശ്രാ
ദ്ധം ഊട്ടുക (superst.).

ഗരം garam S. Swallowing; poison, also :

ഗരളം gaṛaḷam S. f.i. ഗരളം കൂട്ടിയോരപൂപം
പോലവേ പരിമോഹിക്കയില്ല KR.

ഗരണ്ടർകുപ്പിണി TR. Grenadier Company.

ഗരിമ garima S. (ഗുരു) Weight, importance.
ഗരിഷ്ഠം Superl., ഗരീയസ്സ് Compr. of ഗുരു.

ഗരീവ Ar. gharīb. Poor, needy.

ഗരുഡൻ Garuḍaǹ S. Vishnu's bird KR.
കെരുടമയങ്ങളായി ശരങ്ങൾ RC.
ഗരുഡപ്പച്ച a plant, prh.=S. ഗരുഡവേഗ;
also ഗരുഡവേകം കിഴങ്ങു a med.

ഗൎജ്ജനം garǰanam S. Roaring (of lion, ele-
phant, thunder, sea, warriors).
den V. ഗൎജ്ജിക്ക to roar, thunder. (part.) ഗ
ൎജ്ജിതനാദം Bhr. വാനരന്മാരുടെ ഗൎജ്ജിത
ഘോഷം SitVij.

ഗൎത്തം gartam S. (old കൎത്തം) Hole, pit.

ഗൎദ്ദഭം gard'abham S. Ass കഴുത. Hence per-
haps: [വികൃതമായി കേട്ടു PT.
ഗൎദ്ദനം braying. ഗൎദ്ദഭം ഗൎദ്ദനം ചെയ്തു, ഗൎദ്ദനം

ഗൎഭം garbham (ഗ്രഭ്=ഗ്രഹ്) 1. Womb, uterus
മാതൃഗൎഭത്തിൽനിന്നു പെറ്റു PT. യമൻ അവ
ളെ ചണ്ഡാലസ്ത്രീഗൎഭത്തിൽ ആക്കി SiPu. —
met. ഗിരിഗുഹാഗൎഭത്തിൽ വസിക്കും PT. 2. the
foetus, embryo (vu. കെപ്പം etc.). പുണൎന്നു
ലഭിച്ചിതു ഗ.. Bhg. പത്നി പത്തു മാസം തിക
ഞ്ഞൊരു ഗ. വഹിച്ചു SiPu. അവൾക്കു ഗ. തിക
ഞ്ഞു PT. she is near delivery. ആ ഗ. ആർ ഉണ്ടാ
ക്കി TR. ഗ. ഉണ്ടായതും കലക്കിയതും the fact
of pregnancy (also ഗ. ധരിക്ക) & miscarriage
(ഗ. അലസിപ്പോക, അഴിയുക). ൬ മാസമായ ഗ.
അലസിപ്പോയി Bhg. ഈ ഗൎഭത്തിന്റെ പ്രസ
വച്ചെലവു കഴിച്ചു jud.— ഉത്തരാഗ. ആയാൻ
CC. he became U.'s child.

Hence: ഗൎഭകൻ f.i. ദേവകിയുടെ ഗ. ആയ്മേവി
പിറന്നു CG. better ഗൎഭഗൻ.

ഗൎഭഗൻ (1) conceived, അൎഭകൻ ഇന്നു ഗ. ആ
യി Bhr. ഗൎഭഗമായുള്ളൊരു വൈഷ്ണവം ധാ
മം CG.
ഗൎഭഗൃഹം the inmost chamber; the most holy
part, adytum ഗ'ത്തിന്റെ പൂട്ടുകൾപൊളിച്ചു
(in a മടം jud.)
ഗൎഭഛിദ്രം abortion, ഗൎഭം കലങ്ങുക.
ഗൎഭധാനം impregnation, ഗ. ചെയ്തു Bhr.
ഗൎഭധാരണം pregnancy.
ഗൎഭനിക്ക V1. to conceive (loc.)
ഗൎഭപാത്രം the womb, ഗ'ത്തിൽ പൂവാൻ Bhr. ഗ'
ത്തിൽ തന്നെ രാജാന്നം ഭുജിച്ചു KR. മാതാ
വിൻ ഗ'ത്തിൽ വീണതു GnP. the soul to be
conceived.— ഗൎഭപാത്രസ്ഥനായ ബാലൻ,
അൎഭകൻ Bhr.—(vu. കെപ്പാത്രം).
ഗൎഭപിണ്ഡം foetus.
ഗൎഭപ്പിള്ള foetus, ഗ. അഴിക്ക V1.
ഗൎഭംകലക്കി KU. a howitzer.
ഗൎഭവതി pregnant=ഗൎഭിണി.
ഗൎഭസ്രാവം abortion.
ഗൎഭാധാനം impregnation; aceremony supposed
to effect it, ഗ. ചെയ്തു Bhr. [റ്റില്ലം.
ഗൎഭാലയം place to lie in, ഗ. പുക്കു CC.=ൟ
ഗൎഭാശയം the womb, ഗ'ത്തിൽ ഉണ്ടാം a med.
den V. ഗൎഭിക്ക to commence faintly ഗൎഭിച്ചുണ്ടാ
കുന്ന ഛിദ്രം (war). ഗൎഭിച്ചു പറക to speak
with reserve (opp. തുറന്നു). [wifery.
ഗൎഭിണി pregnant; ഗൎഭിണ്യവേക്ഷണം mid-

ഗൎവ്വം garvam S. & ഗൎവ്വു, കെറുവു (fr.
ഗുരു?) Pride, haughtiness; അവരുടെ ഗ'ത്തെ
പോക്കേണം CG.=kill them. ഗൎവ്വോടെ ചൊ
ല്ലി Bhg. haughtily. ഗൎവ്വുള്ള ChVr.
den V. ഗൎവ്വിക്ക, ഗൎവ്വിച്ചു adv.; ഗൎവ്വിതം part. f.i.
അതിഗൎവ്വിതന്മാർ Bhr. Mud. ഗൎവ്വിതമാരാ
യ മാതർ CG.
adj. ഗൎവ്വി, Superl. ഗൎവ്വിഷ്ഠൻ.

ഗൎഹ garha, ഗൎഹണം S. Reproach, blame.
den V. ഗൎഹിക്ക, f.i. ഗൎഹിച്ചു പറഞ്ഞു AR. scolded.
part. ഗൎഹിതം blamed; ഗൎഹ്യം reprehensible.

ഗല്ഗദം galġad'am S.(ഗദ് redupl.) Stammering.

[ 403 ]
ഗല്ഗദാക്ഷരമോടു യാത്ര ചൊല്ലി Bhr. stammer-
ed a farewell. ബാഷ്പഗ'വാക്യം words drowned
by tears.

ഗവയം gavayam S. (ഗോ) Bos gavæus.
ഗവലം buffalo-horn.
ഗവാക്ഷം window in form of a bull's eye.
ഗവേഷണം seeking earnestly.
ഗവ്യം consisting of cattle; produce of cows
(പഞ്ച ഗ. milk, butter, buttermilk [or ghee]
urine & excrements, used for idols' anoint-
ing, purification, etc.)

ഗഹനം gahanam S. (ഗഹ്=ഗഭ്) Deep;
thicket, forest കകനം പൊരുന്തിനാൻ RC.
ഗഹ്വരം the same; also cave, deep valley.

ഗളം gaḷam S. (ഗർ) 1. Throat, neck കുണ്ഡലി
യാൽഗ്രസിക്കപ്പെട്ടു ഗളസ്ഥമാം മണ്ഡൂകം പോ
ലേ ഭയം VilvP. like a frog in the gullet of a
snake. തൻ കെളവും വേറാക്കി RC. 2. in a
foundation the receding row of stones.
ഗളതലം (1) അറുപ്പതിന്നു Mud. ഗളനാളം ഖ
ണ്ഡിച്ചു UR. (=ഗളം).
den V. ഗളിക്ക to drop, melt, fall. (part. in ഗ
ളിതഫലം Bhg.)

ഗാംഗേയം gāṅġēyam S. (ഗംഗ) Rivergold.

ഗാഞ്ജി H. gāǹǰha, Hemp കഞ്ചാവ്. "Gunjah".

ഗാഡി H. gār̥ī, Cart, carriage (S. ഗാന്ത്രി).

ഗാഡിദി E. guard. ഗാ. ശിപ്പായി TR.

ഗാഢം gāḍham S. (part. of ഗാഹ്) Deeply
fixed ഗാഢനിദ്ര, firm, close ഗാഢാശ്ലേഷം,
ഗാഢാലിംഗനം; ഗാഢാന്ധകാരം=കൂരിരിട്ടു.
—adv. ഗാഢം പുണൎന്നു Bhr.

ഗാണ്ഡീവം gāṇḍīvam S. Arjuna's bow. Bhr.

ഗാത്രം gātram S. (ഗാ=ഗം) Member; body
നേൎത്തു നിന്നീടുന്ന ഗാത്രങ്ങൾ CG. ഗാത്രശോ
ഷമാം തപസ്സ് Si Pu.
ഗാത്രിക തന്നേ ചാൎത്തി അരയിൽ CG. cloth=
അങ്കി. — സൎവ്വഗാത്രികൾ SiPu.=ദേഹികൾ.

ഗാഥ gātha S. (ഗാ. to sing) Song, verse ഗാ.
യായി ചൊല്ലുന്ന ഭാഷയായി CG. എന്ന ഗാ. നേർ
എന്നു വന്നു KR. the saying has been verified.
ഗാഥകൻ singer. Bhg. (or ഗായകൻ).
ഗാനം singing; song=ഗീതം f.i. വീണകൾ

കൊണ്ടുള്ള ഗാനവും മേളിച്ചാർ വേണുക്കൾ
കൊണ്ടും CG.

ഗാന്ധൎവ്വം Gāndharvam S. Gandharvic, as
an extemporized marriage; music & dance.
ഗന്ധൎവ്വന്മാർ ഗാ. കൊണ്ടു സേവിച്ചു KR.

ഗാന്ധാരം S. Kandahār
ഗാന്ധാരി N. pr. of a queen, Bhr.

ഗാമി gāmi S. (ഗം) Goer, as സ്വൎഗ്ഗഗാമി. f.
ഗാമിനി, as ഹംസഗാമിനി walking like a
goose; so ദന്തി —, മത്തേഭഗാമിനി etc.

ഗാംഭീൎയ്യം gābhīryam S. (ഗംഭീര) Depth,
gravity, എത്രയും ഗാ'ത്തോടുരചെയ്തു Bhr.
loudly. ഗാ. നടിച്ചു Nal. looked grave, after
smiling.

ഗായകൻ gāyaγaǹ S. (ഗാ) Singer, പടുഗാ'
ന്മാർ KR. നൂതനമായ ഗീതവും പാടിനാർ ഗാ'
ന്മാർ CG.
ഗായത്രി the sacred verse of the Rig Vēda (ത
ത്സവിതൂർ വരേണ്യം etc.), the chief prayer
of Brahmans.

ഗാരുഡം S. Garudic; a മന്ത്രം or പുരാണം.

ഗാൎഹപത്യം gārhabatyam S. The perpetual
fire of a ഗൃഹപതി.

ഗാൎഹസ്ത്യം gārhastyam S. The state of a ഗൃ
ഹസ്തൻ f.i. ഗാ. ധൎമ്മം PT. also നല്ല ഗാൎഹ
സ്ഥ്യം അനുഷ്ഠിച്ചു മേവിനാൻ Bhg.

ഗാഹനം gāhanam S. Diving, bathing.

ഗിരം giram S. (ഗൃ to invoke) Word, ഗീർ.

ഗിരി giri S. (ഗുരു?) Mountain, hill.
ഗിരിജ Durga, മലമകൾ.
ഗിരിശൻ (Bhr.) & ഗിരീശൻ Bhg. Siva.

ഗീതം gīδam S. (part. of ഗാ) Sung; a song.
ഗീത teaching in verses ഗീതയിൽ പറഞ്ഞേൻ
GnP.; esp. Bhagavadgīta; സാരസസംഭവ
ന്റെ ഗീതകൾ കേട്ടനേരം CrArj. ഓതുന്ന
ഗീതകളിൽ HNK.
ഗീതി song. മംഗലഗീതികളെ ചെന്നു പറഞ്ഞു
KR. ഗീതിയിൽ തോഞ്ഞൊരു നീതി CG. ഗീ
തി ചാതുൎയ്യം SiR.

ഗീർ gīr S. (ഗിർ) pl. ഗീരുകൾ Sk. Speech,
word ഗല്ഗദയായൊരു ഗീരുകൊണ്ടു CG.

[ 404 ]
ഗീൎവ്വാണൻ (Ved. ഗിൎവ്വണസ്സ് fond of being
invoked) God. ഗീൎവ്വാണവൎഗ്ഗം ത്യജിച്ചു Nal.—

ഗീൎവ്വാണം Sanserit as language of the Gods.
ഗീൎവ്വാണനാഥൻ learned in Sanscrit.
ഗീഷ്പതി Vr̥haspati=വ്യാഴം.

ഗുഛ്ശം guččham S. (& ഗുത്സം) Cluster, bunch.

ഗുഞ്ജ guńǰa S.=കന്നി, Abrus precatorius.

ഗുഡം guḍ'am S. 1. Ball. 2. balled sugar,
വെല്ലം, ഗുളം. [lasses.
ഗുഡാക്കു H. guḍāku, tobacco mixed with mo-

ഗുണം guṇam S. 1. Thread, bowstring ധനു
ൎഗ്ഗുണം KR. 2. in comp. — fold ദ്വിഗുണം two-
fold, twice; ദശഗുണോത്തരസംജ്ഞകൾ Gan.
the numbers 10, 100, 1000, etc. 3. ingredient,
property, quality; chiefly the three chief
qualities (സത്വ —, രജൊ —, തമോ — reality,
passion, darkness) — also 52 categories (ഗുണ
ങ്ങൾ ൫൨ VCh.). അവന്റെ ഗുണം കെടുത്തു
കളഞ്ഞു deformed, disfigured him. 4. good
quality; what is good, healthy, profitable ഗു.
വരുത്തുക to benefit. ഗുണം നുരിച്ചു മൂൎത്തി പി
ടിച്ചു ഗുണം വരുത്തി TP. blessed. വേണ്ടുന്ന ഗു
ണങ്ങൾക്ക് ഒക്കയും സായ്പവൎകളെ വിശ്വസി
ച്ചു TR. I place all my hopes in you. പണമേ
ഗുണം prov. അവന്റെ നടപ്പു ഗുണമില്ലായ്ക
കൊണ്ടു TR. as he behaves ill.
Hence: ഗുണകരം (4) doing well അഗുണം ഗുണാ
തീതം ഗുണകരം ഗുണമക്ഷരം ഭജിക്കെടോ VCh.
ഗുണകാരം Gan. multiplicator (2).
ഗുണക്കേടു (4) evil ഗുണക്കേടതു ചെയ്യുന്നവൎക്കേ
അകപ്പെടൂ Bhr. തമ്മിൽ ഉണ്ടായ ഗുണവും
ഗ'ടും പറഞ്ഞു TR.
ഗുണദോഷക്കാരൻ (see foll. 4.) 1. a lover,
husband (as Brahmans in Sūdra houses)
2. So. adviser.
ഗുണദോഷം 1. good & evil നിനക്കുണ്ടാകുന്ന
ഗു'ങ്ങൾ എനിക്കും ഉണ്ടാം എന്നുറെക്ക KR.
2. news, matters പല ഗു. കൊണ്ടു പറയാനു
ണ്ടു, ഗു. പറയേണം to have a talk. ആ കാ
ൎയ്യത്തിന്റെ ഗു'ങ്ങൾ കൊണ്ടു സൎക്കാരിൽ അ
റിവുള്ളതല്ലോ ആകുന്നു TR. Govt. knows
the particulars, the merits of the case.

ചില ഗു'ങ്ങളെ ഞങ്ങളോടു കേൾ്പിച്ചു TR.
reported. ആ കാൎയ്യംകൊണ്ടുള്ള ഗു'ങ്ങൾ ഒ
ന്നും കത്തിൽ കാണ്മാനില്ല TR. no details.
ഗു'ത്തിൻവണ്ണം ആളെ അയച്ചു TR. spies for
information's sake. 3. subject of conversa-
tion, താനുമായി കണ്ടു ചില ഗു. വിചാരി
ക്കേണം to confer about. നിങ്ങളുടെ നല്ല മന
സ്സായിട്ടുള്ള ഗു'ങ്ങൾ your friendly proposals,
advices, suggestions. ഗു'ങ്ങളായി പറഞ്ഞു
advised. നല്ല ഗു. ചൊന്നതു KR. 4. con-
nexion. അവരോടു ഗു'ത്തിന്നു പോകയില്ല
TR. have nothing to do with; intimacy ഗു.
തുടങ്ങുക Anach.=ബാന്ധവിക്ക amour;
marriage. — met. താടിയും മൂക്കുമായി ഒന്നി
ച്ചു കൂടി ഗു'മായ്വന്നു Sil. (in an old man).

ഗുണനിധി AR. of transcendent worth.
ഗുണൻ in comp. സല്ഗു'ന്മാർ, ഉത്തമഗുണർ KR.
ഗുണപാഠം (3) a niateria medica GP.
ഗുണപ്രാപ്തി (4) attaining happiness ഗു. ഉണ്ടാ
കയില്ല TR.
ഗുണമാക to get better, to be cured. അസാരം
ഒരു ഗു'യാൽ TR. when somewhat recover-
ed.— അന്യായക്കാൎക്കു ഗുണമായി ഒരു വാക്കു
MR. in behalf of the plaintiffs. ആ ഭാഗം ഗു
ണമായി കല്പന കൊടുപ്പാൻ MR. in favor of.
ഗുണമാക്കുക to mend, cure പിതാവിന്നൊരു
പിഴ വന്നു പോയാൽ അതു ഗു'ക്കിച്ചമെക്കേ
ണം പുത്രൻ; അവൻ പറഞ്ഞതു ദേവി ഗു'ക്കി
ച്ചൊന്നാൾ KR. corrected his words, sup-
piled the other side of the case. പ്രജകൾ്ക്കു
ഗു'ക്കി തരിക TR. to render happy. കാൎയ്യ
ങ്ങൾക്ക് ഒക്കെക്കും ഗു'ക്കി രക്ഷിക്ക TR. to
arrange all. [attributes.
ഗുണവൎണ്ണനം (3. 4) praising the qualities or
ഗുണവാൻ —, ശാലി — ശീലൻ a virtuous, ex-
cellent man.
ഗുണസമ്പന്നൻ in സകല ഗു'ർ TR. the most
perfect (complim. style).
ഗുണസിദ്ധി=ഗുണപ്രാപ്തി f.i. വാദത്തിലേക്കു
ഗു. ഉള്ളതായി കാണുന്നില്ല MR. does hardly
better the case.

[ 405 ]
ഗുണാഗുണം all the qualities സുന്ദരി തന്റെ
ഗു. ചൊല്വാൻ TP.

ഗുണാതീതം (3) surpassing all attributes. ഗു
ണാതീതാഭക്തി Bhg 1. the highest devotion
(ranks above താമസി, രാജസി, സാത്വകി).
ഗുണാധിക്യം (3. 4) possession of the best quali-
ties, perfection.
ഗുണാന്വിതൻ=ഗുണവാൻ.
ഗുണി virtuous, ഗുണികൾ Bhr.
denV. ഗുണിക്ക (2) 1. to multiply, like പെ
രുക്ക with Loc. ഇവെറ്റ പത്തിൽ ഗു. Gan.
2. to calculate, ഗ്രഹണം ഗു. vu. തവഗുണ
ങ്ങൾ ഗുണിപ്പതിന്നാവതല്ല AR. cannot be
multiplied or counted (=ഗണിക്ക).
ഗുണിതം (prec.) multiplied, തൽത്രിഗുണിതം
Bhr. this trippled; also=ഗുണനം multi-
plication.
ഗുണ്യം (2) the multiplicand. Gan.

ഗുത്സം gulsam S.=ഗുഛ്ശം q. v.

ഗുദം gud'am S. Anus, ഗുദപ്രദേശം med. കുത
ത്തിന്നു മൂവിരൽ മേൽ ഒരു മൎമ്മം MM.
ഗുദനരം a disease (fistula?) ഗു'ത്തിന്നു ഗുദം
വീങ്ങി നീളത്തിൽ മൂവിരൽ നീളം ഉണ്ടാം
അതിന്നു കീറി കളക a med.
ഗുദന്ധരം (എന്നു ൨ മൎമ്മം തണ്ടെല്ലിന്റെ രണ്ടു
പുറത്തും a Marma. MM.
ഗുദശില (യാകുന്നതു അപാനത്തിന്റെ ചുഴലവും
ഉളവാം). a med. a disease. [a med.
ഗുദാങ്കുരം piles, also ഗുദ്യം f.i. ഗുദ്യം ഇളെക്കും

ഗുന്മം guǹmam S. (ഗുല്മ) 1. A shrub, bush ഗു
ന്മസമാവൃതം AR. (forest).—a body of troops,
multitude. 2. enlargement of the spleen or in-
duration of the mesenteric glands, with other
swellings in the abdomen; ഗുന്മം 8 പ്രകാ
രത്തിൽ Nid. കുന്മം 5 തരവും a med. (also 6 kinds
വാത —, അന്ത്ര —, പിത്ത —, സോമ — ശോ
ഫ —, രക്ത —) often personified, chiefly by
women കുന്മൻ ഇളകുന്നു (hysterical rising of the
uterus).

ഗുപ്തം guptam S. (fr. ഗോപ; part.) Hidden;
protected.
ഗുപ്തി=ഗോപനം protection. (മന്ത്രഗുപ്തി PT.)

ഗുമാസ്തൻ P. gumāshta (commissioned)

Agent, writer in Government employ, also
ഗുമസ്ത, ഗുമസ്തന്മാർ=എഴുത്തുകാരന്മാർ TR.

ഗുരു guru S. (L. gravis) 1. Heavy എരുമത്തൈർ
അതിഗുരു GP. ഗുരുകോപമോടു CC. ഗുരുകാൎയ്യം
weighty matter. കാൎയ്യങ്ങളുടെ ഗുരുലഘുത്വം
VyM. 2. venerable, as father, etc. പഞ്ച ഗുരു
ക്കന്മാർ (parents, അമ്മാമൻ, ജ്യേഷ്ഠൻ, വിദ്യാ
ദാതാ). അഞ്ചുഗുരുക്കളെ പിടിവെച്ച അഭിവാദ്യം
ചെയ്തു astrol. 3. the reverend, teacher. ഗുരു
വില്ലാത്ത വിദ്യ ആകാ prov. തന്റെ ഗുരുവിനെ
വന്ദിക്കുന്നു TP. before fighting.—Tdbh. കുരു II. —
Often pl. ഗുരുക്കൾക്കു വേണ്ടി prov. (hon.)
Hence: ഗുരുജനം (2) venerable person, teacher.
ഗുരുതല്പഗൻ (3) defiling the bed of his teacher
Bhg.; also incest in general VyM.
ഗുരുത്വം 1. also ഗുരുത, ഗരിമ heaviness. 2. im-
portance, dignity (ഗുരുത്വവും പൊരുത്തവും
manners) ഗൌരവം, hence ഗുരുത്വക്കേടു
loss of influence; vu. കുരുത്തക്കേടു un-
mannerliness. കരുത്തിന്നൂകാരം ഗുരുത്വം
prov. 3. state of a teacher അസ്മൽ ഗു.
ധരിച്ചു കൊൾക Nal. teach me.
ഗുരുനാഥൻ (3) teacher.
ഗുരുപീഠം teacher's chair V1.
ഗുരുഭൂതൻ (3) tutor, teacher കുരുപൂതർ മാതു
ലർ RC.
ഗുരുവായൂർ N. pr. the famous temple of Cr̥shṇa
(ഗുരുവായൂരപ്പൻ), a വാതാലയം, much fre-
quented by the sick.
ഗുരുവാരം, ഗുരുനാൾ Thursday (വൃഹസസ്പതി
teacher of the Gods). [ചെയ്ക Bhr.
ഗുരുശുശ്രൂഷ (3) service due to the teacher, ഗു.
ഗുൎവ്വനുഗ്രഹം (3) KeiN. teacher's blessing.
ഗുൎവ്വി & ഗുൎവ്വിണി & f. a pregnant woman.
ഗുരുസേരി & കുരുസേരി & q. v. agitation, അസാ
രം ഒരു ഗു'യുള്ളതു ഞാൻ പറഞ്ഞുവല്ലോ TR.

ഗുൎജ്ജരം Gurǰaram S. & ഗുജരത്ത് Gujerat.

ഗുലഹം gulaham (No.) Impatiens Balsamina.

ഗുല്ഗുലു gulġulu & ഗുൎഗുലു S. Bdellium (Tdbh.
കുൎക്കിലം) ഗുല്ഗുലുധൂപങ്ങളും SiPu.

ഗുല്ഫം gulpham S. Ancle (പുറവടി) മീതെഴും
ഗുല്ഫ മഹാതലം Bhr.

[ 406 ]
ഗുഹ guha S. A place to hide in, cave, pit. —
met. ഇക്കാണായ ഗുഹാതലത്തിൽ Anj. this den
of a world.

ഗുഹ്യം 1. to be concealed, mysterious രാമമാ
ഹാത്മ്യം ഗുഹ്യതമം AR. ദേവഗുഹ്യം കേട്ടാ
ലും AR. the mystery. ദേവഗുഹ്യങ്ങൾ ഗോ
പ്യമായിരിക്ക KR. 2. ഗുഹ്യദേശം pudenda,
also anus.
ഗുഹ്യകൻ one of Kubēra'sattendant, വിത്തേ
ശന്റെ ഭൃത്യന്മാരായ ഗു'ന്മാർ CG.

ഗുളം guḷam S.=ഗുഡം Sugar. ഗുളത്തിൻ മദ്യം
GP. rum. — ഗുളാൎദ്ദകം name of a കുഴമ്പു a med.

ഗുളാവ് P. gulāb. Rosewater; rose.

ഗുളിക guḷiγa S. (ഗുടിക fr. ഗുഡം) Ball, pill,
bolus ആ വണ്ണത്തിൽ ഗു. കെട്ടുക a med. മഞ്ചാ
ടിപ്രമാണം ഗു. ഉരുട്ടി med. കുളികവാശി വാടാ
തവ MR. (in doc. of coins, unclipped?).
ഗുളികൻ a demon, son of Saturn, ruler of the
ഗുളികനാഴിക, fatal hours much dreaded
in disease.
ഗുളികപ്പുഴ N. pr. parish So. of Cuťťiyāḍi.

ഗുളൂഗുളൂ guḷūguḷū (Onomatop.) Sound of fruits
falling into water ഉല്പന്നമായി ഗു. ശബ്ദവും PT.;
gen. ഗുളുഗുളു (also in PT.)

ഗൂഢം gūḍham S. (part. of ഗുഹ്) 1. Conceal-
ed, secret. ഗൂഢപുരുഷരെ വരുത്തിനാൾ SiPu.
paramours. ഗൂഢമന്ത്രനാകേണം VCh. a king
must keep his counsels. ഗൂഢസ്ഥലേ Bhg. in
a private place. വ്യാജഗൂഢാകാരൻ Nal. dis-
guised by a metamorphosis. ഗൂഢപ്രയോഗാൽ
ഉണ്ടായി ChVr. not in wedlock. 2. adv. ത
ങ്ങളിൽ ഗൂ. പറഞ്ഞു Nal. privately.

ഗൂഥം gūtham S. (ഗു, L. cacaro) Fœces.

ഗൂന്ത് No. see ഗോന്ത്.

ഗൂഹിക്ക gūhikka S. (=ഗുഹ്) To hide.

ഗൃധ്നു gr̥dhnu S. Greedy — ഗൃധ്രം id.; vulture.

ഗൃഭ് gr̥bh S. (Ved.) Grip, hold; hence ഗൎഭം,
ഗൂഹിക്ക.

ഗൃഹം gr̥ham S. (ഗൂഹ്) 1. House. 2. house-
hold, family (Tdbh. കിരിയം) രാജാവവൎകൾ
ഗൃഹത്തിലുള്ള കാൎയ്യക്കാരർ TR. 3. Nāyer house
(loc.).

ഗൃഹകൃത്യം (also ഗൃഹകൎമ്മം) domestic duties.
ഗൃഹകൃത്യവ്യഗ്രമനസ്സു Bhg. distracted by
them. പിരിയാ ഗൃ. ചെയ്കിലും KeiN. (wife).

ഗൃഹഛിദ്രം family quarrel; division of a house-
hold ജ്യേഷ്ഠനും അനുജനുമായി ഗൃ. തുടങ്ങി
TR.
ഗൃഹപതി the master of the house
ഗൃഹസ്ഥൻ id. a Brahman in the 2nd state of
life, ഗൃഹസ്ഥാശ്രമം or ഗൃഹസ്ഥധൎമ്മം Bhr.
ഗൃഹാശ്രമം Bhg.=ഗൃഹസ്ഥാശ്രമം.
ഗൃഹി the father of the house, husband ഭാൎയ്യ
മാർ ഗൃഹികൾക്ക് ഒരു സമാശ്രയം Nal. —
fem. ഗൃഹിണി housewife.

ഗൃഹീതം gr̥hīδam S. (part. of ഗൂഹി) 1. Taken,
held. ലോകഗൃഹീതവാക്യം Nal 3. (al. — ഗൎഹി
ത —) rashly believed rumours, a ദൂഷണം of
princes. 2. comprehended, learned; attain-
ments=അഭ്യാസം. അവന്റെ ഗൃ. കുറയും he
knows little.

ഗെടു see ഗഡു Term, instalment.

ഗേയം gēyam S. (ഗാ) Fit to be sung; a song.
ഗേയവസ്തുക്കളിൽ പ്രേമം Nal.

ഗേഹം gēham S.=ഗൃഹം, House.

ഗോ gō S. 1. Cow, bull; pl. ഗോക്കൾ; ഗോവു
തൻനാഥൻ UR. 2. ray,—eye. 3. earth.
ഗോൎകണ്ണം (cow's ear) N. pr. Siva's temple,
the Northern boundary of Kēraḷa & its
chief sanctuary KU. ധാത്രീമണ്ഡലത്തിൽ ഉ
ത്തമം ഗോകൎണ്ണാഖ്യം ക്ഷേത്രം SiPu.
ഗോകുലം herd of cattle. — ഗോകുലസ്ഥാനം
തന്നിൽ ചെന്നു ഗോവിനെക്കുലചെയ്താൾ
SiPu 4. [വും (sic.) KR4.
ഗോഘ്നൻ cow-killer; വീരഹന്താവും ഗോഘ്നാ
ഗോചരം 1. visited by cattle, accessible. 2. (2)
perceptible, object of the senses=വിഷയം
(phil.) 3. astronomy (loc.) ഗോചരക്കാർ
=കണിശന്മാർ.

ഗോട്ടി see ഗോലി.

ഗോണി gōṇi S. A gunny-bag (also കോണി).

ഗോ: ഗോത്രം (stable) 1. Family, tribe, lineage
—esp. of Brahmans (അഷ്ടഗോ.). 2. moun-
tain ഗോ'ങ്ങൾ ഒക്ക പാറകൾ പോലെ KR.
(viewed from a summit).

[ 407 ]
ഗോദാനം 1. gift of cows. 2. whiskers (മീശ).

ഗോദാവരി N.pr. a river KM. (giving cows).
ഗോധ 1. leathern fence on the left arm of
archers. 2. (and ഗോധി) Iguana, ഉടുമ്പു.
ഗോധാജിനം=ഗോധ 1. — ഗോ'ത്തെ കെട്ടി
വാമഹസ്തേ മണിബന്ധനേ Sk.
ഗോധൂമം wheat, കോതമ്പം.

ഗോന്ത് H. gōnd. Gum arabic.

ഗോ: ഗോപൻ 1. cowherd, watchman, king,
also ഗോപാലൻ. 2. a caste=എറാടി or ഊ
രാളർ f. i. ഗോപവാൾനമ്പി KM.
ഗോപനം (denV. of prec.) keeping, preserving
മന്ത്രഗോപനത്തോളം ആവശ്യമില്ല മറ്റൊ
ന്നും PT. സത്യം ചെയ്ക ഗോ. ചെയ്തീടൊല്ലാ
Nal. hide not from me.
ഗോപി 1. fem. of ഗോപൻ, also ഗോപിക pl.
ഗോപിമാർ=ആച്ചിമാർ CG. 2. (keeping)
yellow ochre ആയുധങ്ങളിൽ ഗോപികൊ
ണ്ടടയാളം ഇട്ടു KU. ഗോപിനാമക്കൂറിയിടുക
Anach. a markmade with it. 3. such a mark,
denoting a cipher ആ കാൎയ്യം ഗോപി (=ഇ
ല്ല); ഇരട്ടഗോപി (loc.)=ഒട്ടും ഇല്ല.
ഗോപിക്ക (ഗോപനം) to keep, preserve, hide.
ഗോപിച്ചുവെക്ക to keep secret. ഗോപിച്ചു
കൊള്ളെണം CG.
ഗോപുരം 1. city-gate മണിദ്വാരഗോ. SiPu.
കോപുരവാതിലെ അവൎകൾ പിന്നിട്ടു RC.
ഗോപുരവാതിൽ തുറപ്പൻ Pay. (also ഗോപ
ണം). 2. tower, residence of a king,
temple entrance.
ഗോപ്യം to be kept or hidden, ദേവഗുഹ്യം
ഗോ'മായിരിക്കേണം KR. ഗോ. ആക്കി kept
secret. ഗോ'മായെടുത്തു Arb.=ഗൂഢം.
ഗോമകൾ (3) Sīta. po.
ഗോമയം 1. bovine ഗോമൂത്രം കൊണ്ടു കുളുൎപ്പി
ച്ചു ഗോധൂളിയേല്പിച്ചുമെയ്യിൽ എങ്ങും — ഗോ
പുച്ഛംകൊണ്ടുഴിഞ്ഞു — ഗോമയംകൊണ്ടുള്ള
ലേപം പെണ്ണിനാർ ഗോശൃംഗത്തിൽ മണ്ണു
കൊണ്ടും — ഗോമയമായുള്ള രക്ഷയെ ചെ
യ്താർ CG. they exhausted all the bovine
cures. 2. cowdung ഗോമ. ചുട്ട ഭസ്മം ഉ
ത്തമം SiPu.

ഗോമാംസം beef.

ഗോമായു PT. (bellowing like an ox) a jackal.
ഗോമുഖം (like a cow's mouth) a trumpet, ദാ
രുണഗോമുഖാദിവാദ്യങ്ങൾ AR. [GP.
ഗോമൂത്രം cow's urine, ഗോ. പാപഹരംപരം
ഗോമേദകം (cow's fat) topaz.
ഗോരക്ഷ tending cattle.
ഗോരസം milk; buttermilk.
ഗോരോചന & (vu.) — നം 1. bezoar ഗോ'ന്ത
ന്നാലുള്ള കുറി CG. മാൻ ഗോ. MC. കോരോ
ചനക്കൂട്ടു pigment used for sectarian marks;
name of an old tax KU. 2. Torenia cordi-
folia (med.)

ഗോലന്താസ്സ് P. gōl-andāz, Gunner.

ഗോലി P. gōlī (S. ഗോല=ഗോളം q. v.) A
marble. — ഗോ'ക്കളി NoM. game of marbles;
also ഗോട്ടി.

ഗോവ, Gōa, ഗോവേപ്പറങ്കി TR. (& കോവ).

ഗോവൎണ്ണദോർ Port. Gōvernador മഹാ രാ
ജശ്രീ ഗോ. സായ്പവൎകൾ TR. (1796); now ഗ
വൎണർ. (E. Governor). [Cr̥shṇa.

ഗോവിന്ദൻ Gōvindaǹ S. (gaining cows)

ഗോവി, ഗോവിസ്സ് E. cabbage.

ഗോഷവാർ P. gōsh-vāra, Abstract of an ac-
count. അംശം ഒട്ടായി ഒരു ഗോ. ഉണ്ടാക്കി, ഗോ.
അയക്ക MR. wholesale account, giving the sum
total (=കടാവണ). Old ഘോഷവർ f.i. മുളകു
ചാൎത്തിയ കണക്കു ഘോ'രെയും അയക്കാം, ഇതു
പേൎപ്പിന്റെ ഗോഷവാർ TR. it amounts to this.

ഗോഷ്ഠം gōšṭham S. Cowpen, Tdbh. കോട്ടം.
ഗോഷ്ഠി S. 1. assembly, conversation. 2. (T.
കോട്ടി) scurrillties, pranks. സഹിച്ചാൻ അ
വർ ചെയ്ത ഗോ'കൾ എല്ലാം KR5. all the in-
dignities offered to a fallen foe. വല്ലാത്തഗോ'
കൾ ചെയ്വാൻ SiPu. ridiculous gestures,
grimaces. ജ്യേഷ്ഠകനിഷ്ഠാദി നാനാവിധമാ
യ ഗോ'കൾ ഓൎക്കിലോ നാണമാം Bhr. dis-
torted notion, caricature. ഗോ. കൾകാട്ടി,
കോലുന്നു CG. പല ഗോ. തുടങ്ങും, പട്ടി കാട്ടു
ന്ന ഗോ. PT. ഗോ കൂടാതെ യുദ്ധംതുടങ്ങി SG.
no sham. ഗോ. യായുള്ളൊരു വന്മുഖം CG.
ഗോഷ്പദം the impression of a cow's hoof, &

[ 408 ]
the water it holds; a puddle. വാരിധി
ലംഘിച്ചവൎക്കു ഗോ. നേരേ കടപ്പാൻ പ്രയാ
സം ഉണ്ടാമോ KR. [ous beggar.

ഗോസായി Gōsāyi (S. ഗോസ്വാമി) Religi-

ഗോസ്വാമി gōsvāmi S. Owner of cows. Bhg.

ഗോഹത്യ gōhatya S. Cow-killing— ഗോഹത്യ
ക്കാരൻ a cow-killer.

ഗോളം gōḷam S. (ഗുളം) Ball, globe, as ഭ്രഗോളം.

ഗൌഡം Gauḍam S. (ഗുഡം) Bengal No. of
the Ganges.

ഗൌതമൻ Gauδamaǹ S. & ഗോതമൻ
Buddha,=ശാക്യമുനി. [ഗി f.)

ഗൌരം gauram S. Whitish, fair (ഗൌരാം
ഗൌരി a young girl; Durga.

ഗൌരവം gauravam S. (ഗുരു) 1. Weight=
ഗുരുത്വം f.i. വിയോഗാഗ്നിഗൌരവാൽ Nal. ഭ
വൽ പുണ്യഗൌരവാൽ Bhr. dignity. സഭയിൽ
ഓരോരോ ഗൌ. ഘോഷിക്കുന്നു ChVr. warn
solemnly. പറഞ്ഞു സഗൌരവം Nal. firmly. 2.
what belongs to the Guru ഗൌരവശാപം കൊ
ണ്ടു=ഗുരു ശപിക്കകൊണ്ടു=KR.

ഗൌളി gauḷi S. 1. Lizard, esp. Lacerta gecko.
ഉത്തരം ചുമന്നീടുന്ന ഗൌളിയാൽ സാദ്ധ്യം എന്തു
KumK. ഗൌളിശാസ്ത്രം augury of good or evil
from the chirping of lizards (superst.). 2. ഗു
ളസംബന്ധമായ ഗൌളി എന്നുള്ളമദ്യം KR5.

ഗ്രഥിതം grathiδam S. Strung together.
ഗ്രന്ഥനം stringing, arranging.
ഗ്രന്ഥം (often ഗ്രന്ധം) 1. verse, the Rāmāya-
ṇam is said to contain ഇരിപത്തുനാലു സാ
ഹസ്രം ഗ്രന്ഥം KR.; a treatise. 2. book (കി
രന്തം, കെറന്തം) ഗ്ര. നോക്കി read, consult-
ed his books. ശാസ്ത്രഗ്ര.ഊരി KU.—a native
book, or collection of palm leaves. ഗ്രന്ഥവ
രി register of agreements kept by the Janmi
ഗ്രന്ഥവിസ്താരത്തിന്നായിട്ടല്ലാതെ പ്രയോജ
നമുള്ളതല്ല VyM. serves only to make the book
larger. 3. the Sanscrit alphabet, as used
for literary purposes, whilst the തമിഴ് al-
phabet served for daily use.
ഗ്രന്ഥി 1. a knot, joint; swelling (മുഴ). 2.=
ഗ്രന്ഥികൻ an astrologer, കണിശൻ.

ഗ്രസിക്ക grasikka S. (ഗ്രസ്) 1. To swallow
കുണ്ഡലിതന്നാൽ ഗ്രസിക്കപ്പെട്ട മണ്ഡൂകം VilvP.
ഉരഗം ബാലയെ ഗ്രസിച്ചിതു Nal. 2. to make
to disappear. ബ്രഹ്മദണ്ഡത്തെ കൊണ്ടു ഗ്രസി
ച്ചാനതൊക്കയും KR. (destroyed the darts mi-
raculously). [സ്തം eclipsed (astr.)

part. ഗ്രസ്തം swallowed, as രാഹുഗ്രസ്തം.— ഗ്രസ്താ

ഗ്രഹം graham S. (ഗൃഭ്) 1. Seizing പാണി
ഗ്ര. 2. seizer, planet & demon. Generally നവ
ഗ്രഹങ്ങൾ, also 7 & 5.— ഗ്രഹനിലഅറിക KU.
ഗ്രഹചാരം ill-luck, ascribed to the course of
the planets.
ഗ്രഹപ്പിഴ id. ഗ്ര'യുള്ള നാൾ an unlucky day V2.
എന്റെ ഗ്ര. നന്നായി TR. (=കഷ്ടകാലം
തീൎന്നു). ഗ്രാ. യാൽ Arb. unfortunately.
ഗ്രഹശാസ്ത്രം astrology. ഗ്ര'സ്ത്രി astrologer V1.

ഗ്രഹണം grahaṇam S. (fr. prec.) 1. Seizing.
2. learning. 3. an eclipse ഗ്ര. പറ്റുക to be
eclipsed. ഗ്ര. മറിയുക V1. to turu completely
round. [ഞ്ഞു പോക Nid.
ഗ്രഹണി dysentery, diarrhœa മലം ഏറേ അഴ
denV. ഗ്രഹിക്ക 1. to seize. 2. perceive, learn
(part. ഗ്രഹീതം, better ഗൃഹീതം q. v.)
CV. ഗ്രഹിപ്പിക്ക to inform, teach. പഞ്ചാക്ഷരം
എന്നെ നീ ഗ്ര. SiPu. മൎമ്മം അവനെ ഗ്ര'ച്ചു
Nal. also അവനെ കാൎയ്യംകൊണ്ടു ഗ്ര. With
Dat. തങ്ങൾക്കു ഗ്ര'പ്പാൻ TR. വൎത്തമാനം
സൎക്കാൎക്കു ഗ്ര. and കുമ്പഞ്ഞിയിൽ ഗ്ര. TR.;
double Dat. വൎത്തമാനത്തിന്നു സായ്പവൎകൾ
ക്കു ഗ്ര.. TR. Social: ഭവാനോടു ഞാൻ ഗ്ര'ച്ചീ
ടാമോ Nal.

ഗ്രാമം grāmam S. 1. Village ഗ്രാമ ഒറ്റിച്ചീട്ടു
mortgage-deed of a village. W. 2. Brahmani-
cal colony, 64 ഗ്രാമം KU. (whereof 32 No. of
പെരുമ്പുഴ) 3. union, assemblage ഭൂതഗ്രാമം
Bhg. collection; esp. scale in music ഗ്രാ'ങ്ങൾ
കൊണ്ട ആനന്ദമാമാറുപാടി CG.
ഗ്രാമണി 1. headman of a village, esp. of a
Brahmanical one. 2. barber.
ഗ്രാമ്യം rustic, tame; mean (=അസഭ്യം V2.)
ഗ്രാമ്യകാമം, ഗ്രാമ്യധൎമ്മം coitus. Bhg.

[ 409 ]
ഗ്രാവാവ് grāvāvu̥ S. Stone (po.)

ഗ്രാസം grāsam S. (ഗ്രസ്) A mouthful as of
rice ഉരുള f.i. നക്രം പുള്ളിമാങ്കണ്ണിയെ ഗ്രാ. ആ
ക്കി SiPu. swallowed.
അഷ്ടഗ്രാസി=സന്ന്യാസി Bhr. satisfied with
8 mouthfuls.

ഗ്രാഹം grāham S. (ഗ്രഹ്) Seizing; alligator.
ഗ്രാഹി holding; constipating, of medicines
ഗ്രാ. ആകുന്നു GP 50.
ഗ്രാഹ്യം 1. acceptable, worthy of being regard-

ed, as വാക്യം PT. 2. perceptible, easily
comprehended, as അഭ്യാസം.

ഗ്രീവ grīva S. Neck, nape.

ഗ്രീഷ്മം grīšmam S. Summer ഗ്രീഷ്മകാലം=
വേനിൽകാലം. In CG. a ഗ്രീഷ്മവൎണ്ണനം —met.
ഭീഷ്മർ വൈരികൾക്കു ഗ്രീ'മായ്നിന്നു CG. too hot
for them.

ഗ്ലപിതം glabiδam S. (ഗ്ലാ) Exhausted.
ഗ്ലാനി languor, depression=വാട്ടം.

ഗ്ലൌ glau S. (ഗുള) Ball; moon. po.

GHA
(in S. words)
ഘടം ghaḍam S. Pot, jar (=കുടം) ഒരു ഘ.
മദ്യം a bottle of arrack. ഘടദീപംപോലെ
prov.—met. body ഈ ഘ. ഒടിഞ്ഞു is dead.
ഘടമുടയുമടവു, ഘടമുടയവടിവിനോടു Bhr.
so as to kill with one stroke. [മുഴക്കി HNK.

ഘടഘട (Onomatop.) Rattling noise, ഘ.ായിതം

ഘടനം ghaḍanam S. & ഘടിക്ക To occur,
join; to fight V1. പൊന്മാലയോടു ഘടിച്ച രത്നം.
ഘടകൻ a uniter, matchmaker.
CV. പൊന്മാലയും നല്ല വൈഡുൎയ്യരത്നവും ത
മ്മിൽ ഘടിപ്പിച്ചു വിധാതാവും Nal.

ഘടി ghaḍi S. (pot) 1. 24 minutes=നാഴിക.
2. H. clock, watch, also ഘടികാരം see ഗഡി
യാരം; Ghuree, gong. 3. stage അതതു ഘടി
കളിൽ Arb.
ഘടിക S.=നാഴിക.

ഘട്ടം ghaṭṭam S. Ghat, landing place (=കട
വു) steps leading into tanks വാപിഘ'ങ്ങൾ CC.

ഘട്ടനം ghaṭṭanam S. The shock, contact. ഗ
ദാഘ. ChVr. ഗണ്ഡ ഘ. നിവൎത്തിതം KR. —
(phil.) dispute. [രൻ clever man.

ഘട്ടി ghaṭṭi C. Tu.=കട്ടി q. v. Solid. ഘട്ടിക്കാ

ഘട്യം ghaḍyam T. കട്ടിയം (prh. ഘടി beating
the gong) with ചൊല്ലുക, കൂറുക So. To pro-
claim=കൊട്ടാടുക. [bell ഘാ.ാ ഘോഷം KR.

ഘണഘണ (Onomatop.) Sound of ringing a
ഘണ്ട S. (ഘടി) bell. ഘണ്ടാരവേണ പടിഞ്ഞു
Bhr. elephants succumbing in battle.

ഘണ്ടാകൎണ്ണൻ having bells in the ears; N. pr.
a Paradēvata. (vu. കണ്ടാ —).

ഘണ്ടാഭയം fear of death (the sound of Yama's
buffalo with its bell). ഘ. തീൎത്തു രക്ഷിക്ക DM.

ഘനം ghanam S. (ഹൻ killing, club) 1. Com-
pact, dense ഘനസമരം CC. astout fight. 2. M.
heavy; weight. മരത്തിന്നു കായി ഘനമോ prov.
എന്നുടെ ഗാത്രം കനം കുറച്ചീടുവൻ Nal. lighten.
see Tdbh. കനം. 3. the cube ത്രിഘനം=33=
27. Gan. 4. a cloud ഘനഘനനിഭകളേബരം
Bhr. [to find the cube root.
ഘനമൂലം (3) the cube root. ഘ'ലിക്ക Gan., CS.
ഘനിക്ക, ഘനനം to find the cube CS.

ഘൎമ്മം gharmam S. (ഘൎ to shine) G. thermos,
Heat.
ഘൎമ്മാതപം drought.

ഘൎഷിക്ക gharšikka S. To rub, grind ഉരമ്മുക.

ഘസിക്ക ghasikka S. To devour (ഗ്രസ്).

ഘാതം ghāδam S. (ഹൻ) 1. Stroke, killing as
പക്ഷഘാതം=ദ്രോഹം. 2. product of multipli-
cation ഘാ. എന്നും സംവൎഗ്ഗം എന്നും ഗുണന
ത്തിന്നു പേർ, രണ്ടും ഏഴും തങ്ങളിലുള്ള ഘാ. പ
തിനാലു Gan. 3.=കാതം f. i. മുപ്പതു ഘാ. AR.
ഘാതകൻ 1. destroying (വിശ്വാസഘാതകം
treachery). 2. executioner, also ഘാത
ന്മാർ & ഘാതുകർ, f.i. കഴുവേറ്റുവാൻ ഘാ
തുകന്മാർ തുടങ്ങുന്നു Mud.