ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 410 ]
ഘാതകി fem. നിന്നുടെ ഘാ. അല്ല ഞാൻ CG.
I am not to kill you.

ഘാതനം the killing. [a med.
ഘാതശ്വാസം a bad cough അഞ്ചുജാതി ഘാ.

ഘാസം ghāsam S. (ഘസ്) Fodder; grass.
ഘാസി (eater) the fire. po. (B. ഘാസുക to eat).

ഘുമുഘുമു (Onomatop.) Noise of a multitude
etc. ഘു. രവം Nal. ഘു'മിതമുടയ ശംഖു SiPu.

ഘുഷ്ടം ghušṭam S. (part.) Cried out.
ഘുഷ്യമാനന്മാൎ VCh. troubled by noise.

ഘൂൎണ്ണം ghūrṇam S. Moving to & fro, as ച
ക്ഷുസ്സ് (po.)
ഘൂൎണ്ണിതം rolling.

ഘൃണം ghr̥ṇam S. (ഘർ) Heat.
ഘൃണ 1. warm feeling for others=കൃപ.
2. contempt.
ഘൃണി sunshine; ray.
ഘൃതം ghee, നെയ്യി; any fat or oil എരിയുന്ന
തീയിൽ ചൊരിയാതെ ഘൃതം KR. —
ഘൃതമാല N. pr.=നെയ്യാറു KM.

ഘൃഷ്ടം ghr̥šṭam S.=ഘൎഷിക്കപ്പെട്ട.

ഘോടകം ghōḍaγam S. Horse ഘോടക വര
ങ്ങൾക്കും ആനതേർ കാലാളിന്നും KR.

ഘോണ ghōṇa S. Nose, snout.
ഘോണി a hog, ഘോണിയായി തേറ്റമേൽ
ക്ഷോണിയെ പൊങ്ങിച്ചു AR.

ഘോരം ghōram S. Terrific, frightful (കഠോ
രം) as ഘോരവനം KR. — also adv. വായ്ക്കും
നിനാദം ഘോരഘോരം കേട്ടു Bhr.

ഘോഷം ghōšam S. (ഘുഷ്) 1. Noise, loud
sound വിക്രയസ്ഥലങ്ങളിൽ എത്രയും മഹാ
ഘോ. Nal. വാദ്യ— ങ്ങൾ ഘോഷിച്ചു നടന്നാർ
KR. ചക്ര—, അസ്ത്ര— ങ്ങൾ in battle. വേദി
യന്മാരുടെ വേദഘോഷങ്ങൾ Nal. loud reci-
tation. 2. rumour ഭൂപനോട് ഏല്പതിന്നെന്നൊ
രു ഘോ. നടത്തിനാൻ Mud. spread a report,
as if he meant to attack. എല്ലാടവും ഒരു ഘോ.
കൊണ്ടുതേ it was bruited everywhere. പല
രോടും ഘോ. കൊണ്ടീടുകിൽ Mud. 3. pomp,

parade, show കാടു ദഹിക്കുന്ന ഘോഷവും കാ
ണായി Nal. കുറയ ഘോ. വേണം something
extra (at dinner, feast). അവരുടെ കല്യാണം
ഘോ'യിട്ടു കഴിച്ചു Ti. 4.S. station of herdsmen
=ആയമ്പാടി. [ഷണ.

ഘോഷണം sounding; proclamation, also ഘോ
ഘോഷവാർ see ഗോ —
ഘോഷാക്ഷരം=ഗംഭീരാക്ഷരം.
ഘോഷിതം (part.) loud (as ഘോഷിതശബ്ദ്ം V1.
hoarse); proclaimed, preached.
denV. ഘോഷിക്ക 1. to sound, v. n.; to produce
a sound, to play, v. a. അവർ വാദ്യം ഘോ'ന്നു
Nal. ശോഷിച്ച തോയങ്ങൾ ഘോഷിച്ചു CG.
(in consequence of rain). 2. to proclaim,
announce സ്വയംവരം ഘോ'പ്പതിന്നു യത്നം
തുടങ്ങുവിൻ Nal. (by circular letters). ഘോ'
ച്ചു ഭയങ്കരം ചൊല്ലിനാൻ KR. ഘോഷിക്കാ
ഞ്ഞതു ഭാഗ്യം എന്നതേ പറയാവു Mud. happi-
ly it has not been made public. ഘോ'ച്ചു
കൊൾവിൻ എന്റെ പൌരുഷം, സ്വസ്ഥം
നമുക്കെന്നു ഘോ'ക്കയും ചിലർ Nal. പുരാ
ണങ്ങൾ അത്യുച്ചം ഘോ'ക്കിലും KeiN. recite.
3. to celebrate with pomp ഉത്സവം, മഹാ
ക്രതു ഘോ. Bhr. (but ഉത്സവം ഘോഷിച്ചു ക
ല്പിച്ചു Mud. proclaimed). ഘോഷിച്ച സദ്യ a
very liberal feast. ഇങ്ങനേ ഘോഷിച്ചുയാത്ര
പുറപ്പെട്ടു Nal. pompously (for ears & eyes).

ഘോസ് ghōs=കോസ്, ക്രോശം.

ഘ്നം ghnam S. (ഹൻ) in comp. Killing, destroy-
ing, as കൃമിഘ്നം, വാതഘ്നം GP., സൎവ്വകാൎയ്യഘ്നം
ദു:ഖം KR.

ഘ്രാണം ghrāṇam S. 1. Smell (obj.) ശവത്തി
ന്റെ ഘ്രാ. തട്ടി.. 2. smell (subj.) ഘ്രാണേന്ദ്രി
യം Bhg., KR.
denV. ഘ്രാണിക്ക (part. ഘ്രാണം & ഘ്രാതം) 1. to
smell; to kiss (=മുകരുക), സുതന്റെ മൂൎദ്ധാ
വിങ്കൽ ഘ്രാണിച്ചു Bhr. 2. CV. അപ്പൊഴുതു
ഘ്രാണിച്ചീടിനാൻ പാപം പോവാൻ KR.
the priest offering ഗന്ധധൂപം.

ṄA
ങാനം കണക്കെയുളവഞ്ചക്ഷരം HNK. (alphab. song) the 5 Nasals beginning with ങ.