ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
constructed table of contents
[ 472 ]
ഛവി čhavi S. Colour of skin, luster ദൂൎവ്വാദള
ഛ്ശവിപൂണ്ട ശരീരം AR.

ഛാഗം čhāġam S. Goat, ഛാഗമാംസം വേണ
മല്ലോ കറി മമ AR. [bearer of umbrella.

ഛാത്രൻ čhātraǹ S. (ഛത്രം) A disciple, as
ഛാത്രനമ്പൂരി V1. a low class of Brahmans.

ഛാദം čhāďam S. (ഛദ്) Cover, thatch.
ഛാദനം 1. covering. 2. bullying ഛ. കൊണ്ടു
ചെന്നാൽ കാൎയ്യം വരാ V1.
denV. ഛാദിക്ക 1. to cover. 2. to learn to
fence, dance or play; to brag V1.

ഛായ čhāya 1. Shade ഛത്രഛായ Bhr. ഛാ
കൾ എല്ലാറ്റിന്നും ഛിദ്രം ഉണ്ടെന്നു തോന്നി
Bhg. bad omen. ഛായാ ശൂഷ്കം ചെയ്തു Tantr.
dry in the shade. 2. sun's wife, hence ഛായാ
പതി sun. — ഛായഗ്രഹണി AR. taking the
shadow (Rākṧasi). 3. image likeness ശബ്ദ
ഛായ MC. a kind of sound. സ്വർണ്ണഛ്ശായ ര
മ്യമാം കായം Nal. colour (hence ചായം).

ഛിദ്രം čhiďram S. (ഛിദ്, L. soindo) 1. Perfor-
ation; separation, hatred; disaster (ഗൃഹഛി.
etc.) ഛി'ങ്ങൾ ഉണ്ടാക്കി തീർക്ക TR. to cause
splits.

den V. ഛിദ്രിക്ക to be split, divided. തമ്മിൽ
ഛി'ച്ചു നടക്കുന്നു V1. in discord. ഛി'ച്ച
വിടുന്നു പോയി Mud. displeased, quarrell-
ing. ഗർഭം ഛി. abortus. — part. ഛിദ്രിതം.
CV. ഛിദ്രിപ്പിക്ക to cause a split or division.

ഛിന്നം čhinam (part. of ഛിദ്) Cut, divided
ചാപം ഛി'മാക്കി Brhmd. broke. പരമാൎത്ഥം
ഒക്കയും ഛി'മാക്കി Sah. ഛിന്ന സംശയനാ
യി KR. freed from doubts. — ഛിന്നഭിന്നമാ
ക്കി dispersed, routed. (vu. ഛി'ന്നാക്കി).
den V. ഛിന്നിക്ക to divide, disperse. [V2.
CV. ഛിന്നിപ്പിക്ക to produce division or discord

ഛൂരിക čhuriγa S.=ചൂരിക, (ക്ഷൂർ?).

ഛേദം čhēďam S. (ഛിദ്) 1. Cut, division; loss,
ruin (ചേതം), as സ്നേഹഛേദം. 2. (arith.)
denominator. സമഛേദങ്ങളാക്കി Gan.reduced
fractions to the same denominator. In 31 or 41
the ഛേദം is 3 or 4, the അംശം CS.
ഛേദനം cutting.
den V. ഛേദിക്ക to cut. നീ കൎമ്മപാശത്തെ
ഛേദിച്ചീടുന്ന പുരുഷനു ജന്മനാശവും വരും
SidD.

J̌͘ A
in S., H., Ar. words (for ǰ͘ & z.)
ജം ǰ͘ am S. (ജൻ) Born, as അഗ്രജൻ etc. The 4
classes of all beings: യോനിജം, അണ്ഡജം,
സ്വേദജം, ഉത്ഭിജം.

ജഗതി ǰ͘ aġaδi S. (ജഗൽ) Earth ഇജ്ജ.യിൽ
Brhmd.; site of a house (=വാസ്തു);in C. Te. Tu.
foundation ജഗതിക്കല്ലു=ചേതി.

ജഗൽ ǰ͘ aġal S. (ഗം moveable) 1. The world;
aM. ജഗം, V1. ചെകം(ചെകം പൊടിയാക്കും
RC.). ജഗത്തുകൾ Brhmd. 2. in comp. uni-
versal.
ജഗത്ത്രയം the 3 worlds KR. മൂവുലകം.
ജഗല്ക്കർത്താ, ജഗല്പതി, ജഗദീശൻ AR., ജഗ
ന്നാഥൻ Bhg. Lord of the universe, Višṇu;
also ജഗത്ത്രാതാ its preserver.

ജഗൽപ്രസിദ്ധം notorious. സുല്ത്താൻ ജ'ം ദു
ഷ്ടനായിരിക്കുന്നു TB. a notorious tyrant.

ജഗൽപ്രാണൻ wind; ജ — ണതനയൻ AR.
Hanumān. [all.
ജഗൽശ്രാവ്യം AR. deserving to be heard by
ജഗദാശ്വാസദൻ Ch Vr. universal comforter.
ജഗദേകസുന്ദരൻ etc. AR. the finest of all
(=ലോകൈക —).
ജഗദ്ധിതാർത്ഥം AR. to suit the wants of the
world, conventionally.
ജഗന്മയൻ. ജഗന്മായി AR. Višṇu, Lakšmi.
ജഗന്മാതാവ് Māyā, Lakšmi, etc.

ജഗ്ധി ǰ͘ aġdhi S. (ജക്ഷ, √ ഘസ്) Eating.

ജഘനം ǰ͘ aghanam S. Loins, posteriors.

[ 473 ]
-ജഘന്യം last, ജഘന്യജൻ last-born, a Sūdra
V1.; castes below the Sūdra, Sah.

ജംഗമം ǰ͘ aṇġamam S. (ഗം) Moveable, ജംഗമ
വസ്തു VyM. (opp. സ്ഥാവരം). —
ജംഗമൻ N. pr. a counsellor of the Kēraḷa
Brahmans during the Buddhistic perse-
cution KM. — ജംഗമനാടകം a song he
taught.

ജംഘ ǰ͘ aṇgha S. The calf of the leg.

ജട ǰ͘ aḍa S. 1. Matted hair, as of ascetics (Tdbh.
ചട, ചെട, ചിട). മുടി അഴിച്ചിട്ടു ധരിച്ചിതു ജ
ടാ പിരിച്ചു KR.; it is glued with ആലിൻപാൽ.
Siva has ജടയിടയിൽ സൎപ്പങ്ങളും Anj. Also
the moon has a ജട (ജടകളണിതിങ്കൾ Nal.)
ജട അഴിഞ്ഞു KU. in passion. 2. ജടവേർ
roots of palm trees; also other roots can be-
come matted, ജടകെട്ടി പോകും, if the trees
are planted too close.
Hence: ജടയൻ m., — ടച്ചി f. with formidable
hair. [KR.
ജടാധാരി a devotee, also ജടാധരനായ്നടക്ക
ജടാഭാരം=simpl. Bhr. ജ'രശോധനം ചെയ്തു
AR. removed the matted hair.
ജടാമാംസി (മാഞ്ചി) Indian spikenard, Nardo-
stachys Jatamansi.
ജടായു N.pr. the king of vultures ഗൃധ്രരാ
ജൻ; ജ. മരിച്ചിതു & ജടായുസ്സു ചത്തതു KR4.
ജടിലൻ Bhr.=ജടാധാരി.

ജഠരം ǰ͘ aṭharam S. Belly, womb. ഇനിയും ജ
നനി ജ. പൂവാൻ CG. to be born again.
ജഠരശൂല a disease (പൊക്കിളിന്നു ൪ വിരൽ താ
ഴേ നൊന്തു etc. (a. med.)
ജഠരാഗ്നി 1. digestive power (ജാഠരനായുള്ള
പാവകൻ പോരാ CG.) 2. also a disease
അതിസാരവും ജ. യും ഇളെക്കും a. med.

ജഡം ǰ͘ aḍ'am S. 1. Cold, dull (fr. ജലം, C. Te. T.
ചളി cold). 2. body, chiefly as inert matter;
corpse.
ജഡൻ (phil.) the individual (as ജഡരൂപത്തെ
ധരിച്ചിരിക്കുന്ന ആത്മാവ് SidD.) ജഡൻ അ
നാത്മാവു Anj. matter.
ജഡബുദ്ധി dull understanding; apathy.

ജഡത, ജഡത്വം inertness.

ജഡാവല്ലഭർ Brahmans well versed in the
Vēdas.
ജഡീകൃതം, ജഡീഭ്രതം rendered inactive.
ജഡുലം freckle=ജതുമണി.

ജത ǰ͘ aδa (Arb.) A set, H. ǰ͘ at=ജാതി ?

ജതു ǰ͘ aδu S. Lac. അരക്കു; ജതുഗൃഹം=അരക്കി
ല്ലം Bhr., ജതുഗേഹം CC. [Father.

ജനകൻ ǰ͘ anaγaǹ S. (ജൻ, L. gigno, G. gen —)
ജനനി mother, ജനനീജനകന്മാർ parents.
ജനനം birth, ജനനമരണങ്ങൾ etc.

ജനം janam S. (ജൻ) 1. Man, person. 2. people
മുനിജനം എല്ലാവരും KR., സത്തുക്കളായ ജനം;
but also സുന്ദരീജനങ്ങൾ KR., സ്ത്രീജനങ്ങളെ
നിൎബന്ധിച്ചു; ൬൦ ജനം നായന്മാർ TR.
Hence: ജനജനിതം noised abroad.
ജനത community; vu. ജനക്കൂട്ടം.
ജനപദം people; country ജനപദേശന്മാർ KR.
satraps, governors.
ജനപുഷ്ടി populousness.
ജനപ്രീതി attachment of subjects. ജ. ജാത
ശബ്ദം AR. joyful acclamations.
ജനരഞ്ജന popularity, ജ. കരനായിക മുനി
Bhr. (also philanthropic).
ജനവാദം rumour; so ജനശ്രുതികൾ ഒന്നായ്വ
ന്നു ചേൎന്നു Bhg.
ജനസമ്മതം universal consent.
ജനസഹായബലമുള്ളവർ MR. influential per-
sons; അവന്റെ ജനസ്വാധീനം MR. his
widespread influence.

ജനരാൾ E.General (S. ജനരാട്ട്) TR.

ജനവാതിൽ Port.janella, Window; also ജ
നെൽ, ചെനൽ, ചെനാതിൽ.

ജനാസAr. ǰ͘ anāza. A bier, സുൽത്താന്റെ ജ
നാസ എടുത്തു മറ ചെയ്തു Tippu's funeral.

I. ജനി ǰani S. (ജൻ) 1. Woman 2. birth മേജനി
മോചനം കഥം VilvP. how can I be delivered
from farther births? — ജനിമൃതികൾ; ജനിമൃ
തിജലധൌ വീണു കിടക്കും Anj.
(I.) denV. ജനിക്ക to be born; to arise from.
ജനിച്ച പാടു nakedness, inexperience.
അവളിൽ, അതിൽ ജനിക്ക, (also Abl.). ആ

[ 474 ]
നാരിയിൽ ഒരു വൈശ്യനു ഞാൻ ജനിച്ചു, അ
വൾ വയറ്റിൽ ജനിച്ചു നീ KR. —

part. ജനിതൻ — പരനാൽ ജനിതൻ Bhr.
born by adultery. [ചെന്നു ജ. Sipu.
ജനിച്ചായം a future birth ഏതൊരു കുലത്തിൽ
CV. ജനിപ്പിക്ക to bring forth അവളിൽ പുത്ര
രെ ജ. KR.; to cause ദു:ഖവും ജ'ച്ചു Bhg.,
എന്നുള്ള ബോധം ജ. VyM.
ജനിതാവു a father.

II. ജനിക്ക Mpl. & Palg. vu.(T. ചമിക്ക & ചെ —;
see its v. t. ചമെക്ക) v. n. To digest (ഭക്ഷണം ജ.)
ജനിയായ്മ (T. ചമിയാമൈ) indigestion. ജ.
ഏല്ക്ക, തട്ടിപ്പോക Mpl. superst.=കൊതി
ഏല്ക്ക — with vomiting & diarrhœa. — ജ
നിയായ്മനീർ med. to cure it.

ജന്തു ǰ͘ andu S. (ജൻ) 1. Creature, als man ജാ
തനായാൽ മൃതനാം മൃതനായവൻ ജാതനാം ഇ
ങ്ങനേ ജന്തുധൎമ്മം Bhr. 2. chiefly lower animals.
ജന്തുക്കൾ പലവും Bhg. worms, etc.
ജന്തുഘ്നം what kills insects, worms.
ജന്തുപ്രായം beastly.

ജന്മം ǰ͘ anmam S. (ജൻ) 1. Birth മനുഷ്യജന്മം
ജനിച്ചാൽ if born as man. ഹരിണീതനയനാ
യി ജ. ചെയ്തു Brhmd.=ജനിച്ചു. 2. the time
one birth is to last. ഈ ജന്മത്തിൽ in this life.
ഞങ്ങൾ ഒട്ടും ജന്മത്തു പോരുക ഇല്ല TP. never
in our life. അഞ്ചു ജ. മുമ്പേ ചെയ്ത സുകൃതം
VyM. ജന്മകോടികൾ SiPu. 3. kind, nature.
അബലമാർജ. ഇതു തന്നേ കഷ്ടം KR. it is
woman's nature. 4. hereditary proprietorship;
freehold property, viewed as hardly alienable
ആ നിലവും പറമ്പും കണ്ണനു ജ. കൊടുത്തു sold.
ജ. കൊൾക to purchase. വസ്തുവക കഴകത്തു
ജ. തരേണം, പറമ്പുകൾ ജ. എടുപ്പാൻ to ac-
quire TR. (see ചെറുജന്മം). [lifetime.
Hence: ജന്മകാലം birthday, feast; lucky time;
ജന്മക്കടൽ repeated births. ജ'ലിൻ കല്ലോല
ങ്ങൾ KeiN.
ജന്മക്കണ്ടം (4) hereditary riceflelds, ൧൦൦൦ നെ
ല്ലിന്റെ ചെമ്മക്കണ്ടം‍ TP.
ജന്മക്കാരൻ (4) landlord, proprietor; a respect-
able person TR. (=മുതലാളൻ).

ജന്മക്കാവൽ (4) fee to the headman of slaves
for watching riceflelds W. [a freehold.

ജന്മദേശം native country, or like ജന്മഭൂമി
ജന്മനക്ഷത്രം the asterism, under which one is
born. ജന്മനക്ഷത്രമാരഭ്യ കൊള്ളുന്നു ചിലരാ
പദി (Kāladīpam). see അനുജന്മനക്ഷത്രം.
ജന്മനീർ (4) parting with all the rights of a
landlord.
ജന്മപ്പണയം mortgage with possession, on
which an additional advance being made,
the proprietor parts with any rights he
had reserved. — ജന്മപ്പണയം എഴുത്തു a deed
of such mortgage, by which the proprietor
engages never to transfer the land without
consent of the mortgagee.
ജന്മപ്പക=കുടിപ്പക V1.; hereditary enmity
of animals. [tors.
ജന്മപ്പരപ്പു V1. property inherited from ances-
ജന്മഭോഗം (better ജന്മി —?) share of the
landlord നമ്മുടെ ജ. മൎയ്യാദ പോലേ കിട്ടുവാ
റില്ല TR.
ജന്മഭ്രഷ്ടൻ V1. who has lost his caste.
ജന്മവകാശം (fr. Tdbh. of ജന്മു) birth-right;
the price paid for a freehold. ജ. ൫൦ പ
ണം, or ജന്മവില ൫൦ പണം വാങ്ങി MR.
ജന്മവാദം MR. dispute about property.
ജന്മവീടു=ജന്മനീർ.
ജന്മസാഫല്യം എന്നോൎക്ക SiPu. ജ. വരുത്തുക (2)
attaining the objects of life, supreme happi-
ness. ജ. വരുത്തുവാൻ വേശ്യയും മതി GnP.
ജന്മഹാനി (2) being emancipated ജ. അരുളേ
ണം നമുക്കു RS.
ജന്മാ (in comp.)=ജൻ, as ആത്മജന്മാവു son;
so വൈദികകൎമ്മമോ പാദജന്മാവിന്നു CG.
Sūdra; നാളീകജന്മാവു CG. Brahma, as
lotus-born, etc.
ജന്മാന്തരം 1. former or future birth ജ'ങ്ങ
ളിൽ ഞാനും കദരിയായിത്തന്നേ ഭവിച്ചു KR.
ജ'ത്തിൽ സഹസ്രാധികം വൃദ്ധി ചെമ്മേ ഭ
വിക്കും Sah. 2. influence of former births,
luck or destiny എന്റെ ജ. പോലേ വരട്ടേ
come what may! 3. effects of the same, as

[ 475 ]
procuring one good parents, etc. ജ. ഉള്ള
വൻ V1. noble, well mannered — ജന്മാന്ത
രക്കാരൻ B. generous. — ജന്മാന്തരവാസന
destiny; peculiar talent or genius.

ജന്മാരം (=ജന്മാന്തരം, or ജന്മമരണം) suc-
cession of births. മാതാപിതാക്കൾക്കു ജന്മാ
രമോക്ഷം ഉണ്ടായിരിക്ക Anj.
ജന്മാരി (ജന്മകാരി=ജന്മക്കാരൻ) landlord. ഞ
ങ്ങളെ ജ. കൾ, ജ. പാട്ടം TR.
ജന്മി S. 1. creature ജന്മികൾക്കുണ്ടോ സുഖത്തി
ന്നലമ്മതി Nal. 2. landlord. ജ. ഭോഗം the
claim of the landlord on mortgaged land. —
അതിജന്മി V1. a noble man. — [Vym.
ജന്മേശൻ landlord ജ'ന്മാർ തമ്മിൽ പിശകി

ജന്യം ǰ͘ anyam S. (ജനം) Common; war ജന്യാ
വലോകനം ചെയ്തുനിന്നാർ AR., ജ'ത്തിൽ ഒരു
വനും എയ്താൽ KR.

ജപം ǰ͘ abam S. Muttering prayers or names
of Gods കൃഷ്ണരാമാദി ജ. തുടങ്ങിനാൎ Bhg. — ജ
പധ്യാനം SiPu. worship. — ദേവൻ പ്രസാദി
പ്പാൻ ഉത്തമം ജപയജ്ഞം Si Pu. offering up
prayers. — ജപമാല rosary.
den V. ജപിക്ക id. രാമരാമേതി ജ. യില്ല Sah.,
യാമം ഏകം കണ്ണടെച്ചു ജ. VetC. — With
Acc. ഭസ്മംജ. SiPu. to consecrate. വെറ്റില
ജപിച്ചു പഴമാക്കി TP. ദ്രോണർ കവചം
ജ'ച്ചുകൊടുത്തു സുയോധനനു Bhr.
CV. വേദിയരെക്കൊണ്ടു വേദം ജപിപ്പിച്ചു SG.

ജപ്തി Ar. żabṯi Confiscation, sequestration ജ.
യിൽ ഇരിക്കുന്ന നെല്ലു വിട്ടുകൊടുക്ക MR.

ജമ Ar. ǰ͘ ama' 1. Collection; assessment. ജമ
കെട്ടുക to assess. അവരെ പേരിൽ ജ. ആയി,
കണ്ടത്തിന്റെ നികിതി ജന്മ പൊതുവാളുടെ പേ
രിൽ ആകുന്നു MR. 2. assembly, body of people.
ജമക്കാരൻ MR. the tax-payer.
ജമദാർ (2) P. captain or lieutenant, native
officer of a company (above the serjeant.).
ജമാത്തു Ar. ǰ͘ amā'at, congregation; Friday as
the day of assembly — ജ. പള്ളി the great
mosque ജ. പള്ളിയിൽ കാതിയാർ TR. ജ.
കാരോടു പറഞ്ഞു brought it before the con-
gregation. jud.

ജമാഖൎച്ചു receipts & disbursements.

ജമാപന്തി settlement of the assessment; written
demand for taxes ജ. എഴുതുക, ജ. പ്പടിക്കു
ള്ള മുതൽ തന്നു TR. (P. ǰ͘ am'abandī).
ജമാവസൂൽബാക്കി an account stating the
payment due, the amount received & the
arrears. [മുക്കാളം.

ജമക്കാളം P. ǰ͘ ām-khāna. Fine carpet, also ച

ജമീദാർ P. zemīndār "Soil owner," landlord.

ജമ്പതികൾ ǰ͘ ambaδiγaḷ S.=ദമ്പതിമാർ.

ജംബു ǰ͘ amḃu S. (fr. ചെമ്പു?) Eugenia Jam-
bolana, rose-apple tree, നാട്ടു ജ. — jambosa
vulg. or Malaccensis. വിലാത്തി — Sonneratia
rubra. Rh. —
ജംബുകൻ S.=കുറുക്കൻ, a jackal. Bhg. ജ. പക
ലേ കരക Brhmd.
ജംബുദ്വീപു S. the central continent, with India.
ജ. ഏഴു ദ്വീപുകളിൽ ഉത്തമം GnP.

ജംഭൻ ǰ͘ ambhaǹ S. (crushing with the teeth)
N. pr. An Asura — ജംഭാരി Indra, Bhg.

ജയം ǰ͘ ayam S. (ജി) Victory. ജയം കൊൾക to
conquer, തമ്മിൽ ജ. ചൊല്ലി ഭാനുവിന്നു നേരാ
യി പരന്നു KR. betted.
ജയജയ S. (Imper.) hail! പദ്ധതിതോറും ജ. ശ
ബ്ദവും Bhr. — the call is rendered in Mal.:
മാനവവീര ജയിക്ക ജയിക്കതേ AR6. — ജ
യതി ധൎമ്മം Bhr. conquers.
ജയദ്ധ്വനി shout of victory (& prec.) so ജയ
ശബ്ദഘോഷത്തോടും Bhg.
ജയദ്രഥൻ (with conquering chariot) N. pr. a
king of Sindhu, Bhr.
ജയന്തി (part. f.) 1. the night of Cr̥shṇa's
birth, കൃഷ്ണ ജ. 2.=ചെവ്വന്തി.
ജയപത്രം VyM. award, decision=തീൎപ്പു.
ജയശീലൻ victorious, ജയി.
ജയശേഖരൻ N. pr. a Trav. king KU.
ജയശ്രീ victory, ജ. യെ വഹിക്ക VetC.
ജയസ്തംഭം a trophy. ജ. നാട്ടുക.
ജയാജയം gain & loss പൊരുതു ജ. നിശ്ചയി
പ്പാനും പണി KR. ജ'ത്തിന്റെ ഗുണദോഷം
വിചാരിച്ചു MR. calculated his chances of
success.

[ 476 ]
denV. ജയിക്ക to conquer, succeed പിതൃലോ
കത്തെ ജയിക്കും VyM. will gain ജയിക്കായി
വരിക Mud. win!

VN. I. അവിടെ ജയിപ്പെനക്കു TP. — also II. ജ
യിമ mastery ജ. കിട്ടിയില്ല etc.
CV. ജയിപ്പിക്ക, so പോൎക്കളത്തിൽ ജയിപ്പിച്ചു
KumK.

ജര ǰ͘ ara S. (G. geras.) Wearing out; old age;
also personified ജരയാം പിശാചി മണ്ടി Bhr2.
ജരഠം 1. old. 2. hard ഇന്നു ജര൦നായീടി
നേൻ KR3. [Bhr. old age.
ജരാനര grey hairs. ഇന്നു തുടങ്ങി ജ. ഉണ്ടാക
ജരായു (slough of a snake) the chorion. ജരാ
യുജം viviparous.
denV. I. ജരിക്ക 1. to grow old. 2. to be digest-
ed. (ജരണം GP. what helps digestion).
II. ജരെക്ക to grow old.

ജറൂർ Ar. żarūr Necessity; urgent.

ജലം ǰ͘ alam S. Water; urine — ജലം ചൊരി
ച്ചൽ diabetes.
ജലകണം a drop. ജ'ങ്ങളെ ഒഴുക്കി KR. tears.
ജലകൂൎമ്മം (delphin), a disease, Nid14.
ജലക്രിയ libation, അവനെ കൊല്ലാതേ ജ. ചെ
യ്കയില്ല Mud.
ജലക്രീഡ bathing sport. Bhg.
ജലജം waterborn, aquatic.
ജലജപം a ceremony to procure rain. D.
ജലദം cloud, ജലദാളികൾമാല KR.
ജലദോഷം a cold. ജ. പിടിച്ചു.
ജലധാര pouring fresh water on the body, med.
ജലധി, — നിധി the sea; fig. സൽകഥാരത്നജ.
ഭവാൻ, കരുണാജ. Brhmd.
ജലധരം id. (also cloud).
ജലപങ്കം എന്ന പോലേ AR. thorough mixture.
ജലപാനം drinking water ജ. ചെയ്ക.
ജലപിശാചു superstitious anxiety about purity.
ജലപ്രളയം a flood; the deluge.
ജലപ്രാണി, — ജന്തു aquatic creatures. Arb.
ജലപ്രായം swampy (of soil=അനൂപം).
ജലബാധ urinary impulse. പുറത്തു ജ'ധെക്കു
പോയി MR. to make water.
ജലമയം watery.
ജലയന്ത്രം a water-work, syringe, clepsydra.

ജലരേഖ writing on water, ജ. പോലെ prov.,
നിന്നോടു ചൊന്ന ഉപദേശം ജ. യാതിതോ
Bhr.

ജലവാഹം cloud.
ജലശൂല hydrocele (ആന്ത്രശൂല). [യന്ത്രം.)
ജലസൂത്രം a dam or passage for water (=ജല
ജലസ്ഥലം f.i. എങ്ങു ജ. AR. where is water
to be found (for bathing etc.) ചിത്തേ ജല
സ്ഥലഭ്രാന്തി ഉണ്ടായ്വരും Bhg.
ജലാധാരം reservoir, ജലാശയം.
ജലാശനം V1. water-diet.

ജല്ദി P. ǰ͘ aldi Speedily. [prattler.

ജല്പനം ǰ͘ alpanam S. Babbling — ജല്പകൻ a
denV. ജല്പിക്ക to babble, to chat വൃഥാ ജ. KR.,
നന്നല്ല ജ'പ്പതു Sk., നമ്മോടു ജ'ച്ചു നില്പാൻ
വികല്പമില്ലാത്തവൻ SiPu. (not revering
the king).
part. ജല്പിതം babble.

ജവം ǰ͘ avam S. (ജൂ‍) Speed ജവഗതി മുടക്കുവാൻ
AR. — ജവാൽ, ജവേന‍ quickly.
ജവനൻ 1. running. 2. Tdbh., യവനൻ.

ജവാബ് Ar. ǰ͘ avāb, Answer ആയതിന്റെ
ജ. എഴുതി, ആയതിന്നു പ്രതി ജ. കൂടേ എത്തി
ച്ചതും ഇല്ല TR.

ജവാതു ǰ͘ avāδu̥ T. M. (C. Tu. — ജി, Te. ജവ്വാ
ദി, also S.) Civet, Ar. zabād=മെരുകു.
ജവാതുക്കുടുക്കയും KU. an old tax on the civet
bag.

ജളം ǰ͘ aḷam S. (=ജഡം) Cold, sluggish.
ജളൻ stupid, blockhead. ജളപ്രഭോ AR., Mud.
foolish, wicked king! — so ജളമതി, ജളഹൃ
ദയൻ Bhg. — ജളത Mud. blockheadism.
ജളത്വം 1. apathy. 2. meanness പറയാ
തേ നില്ലു SG. no false promises.

ജളൂക ǰ͘ aḷūγa S. (ജലം or ചെള്ളു 3.) Leech=
അട്ട, hence denV. ജളൂവിക്കേണം, ജളൂകിപ്പിച്ചു
ചോര നീക്കേണം Nid. (old ചെളിക്ക).

ജാഗരം ǰ͘ aġaram S. (G. grëgor) Watching,
waking; also ജാഗരണം, ജാഗരിക്ക to be
awake, vigilant.
part. ജാഗ്രത്ത് waking. സ്വപ്നവും ജാ'ത്തും ഒക്കും
എന്നു വന്നു Bhr. trance. ജാഗ്രദവസ്ഥ state

[ 477 ]
of waking, ജാഗ്രത്തിങ്കൽ കണ്ടു Bhg. Hence
a new noun:

ജാഗ്രവും മഹാജാഗ്രം അഥ ജാഗ്രസ്വപ്നവും
(hallucination), ജാഗ്രം വേറിട്ടു KeiN. chiefly
in a phil. sense. ജാഗ്രമാം പ്രപഞ്ചത്തിൽ ബ
ഹുരൂപങ്ങൾ കാണായ്വരും SidD.
ജാഗ്രത carefulness, activity. ജാ. പ്പെട്ടു, ജാ. പ്പെ
ടുത്തി warned. പണിക്കുശേഷിയും ജാ.യും MR.

ജാഗീർ ǰ͘ āgïr Land given by Government
as a fee സുലുത്താൻ ജാ. രാജാവിന്നു കൊടുക്കു
ന്നു, സൎക്കാരിൽനിന്നു കല്പിച്ചു തരുന്ന ജാഗീർ
മുതൽ വാങ്ങി അനുഭവിക്ക TR. (=മാലിഖാന).

ജാംഗലം ǰ͘ āṅġalam S. Dry jungle കുരു ജാ'
ങ്ങൾ നടുവേ പോയി KR.; a climate in which
bilious diseases prevail. med.

ജാടർ ǰ͘ āḍar (C. ജാഡ, Te. ǰēndra=ചാലിയർ)
Weavers, No. jud.

ജാതം ǰ͘ āδam S.(part. of ജൻ) Born, arisen. സ
ങ്കടം ജാ'മാം VilvP.=ഉണ്ടാകും. In many comp.
ജാതദന്തൻ having already teeth, ജാതരോഷം
AR. angrily, ജാതസന്തോഷം PT. & ജാതമോ
ദേന Brhmd. joyfully, ജാതാനുകമ്പം VetC.
kindly.
ജാതകം 1. nativity; the horoscope calculated
after a birth ജന്മപത്രിക; ദുൎജ്ജാതകത്തി
ന്റെ ശക്തി ചൊല്ലാവതോ Nal. ജാ. ഗണി
ക്ക, എഴുതുക 2. destiny, നമ്മുടെ ജാതകവ
ശാൽ unfortunately. എന്റെ ജാതകഫലം
TR. my fate. അവൎക്കു ജാതകത്തിന്നന്തമായി
CG. they obtained, what their destiny de-
creed.
ജാതകൎമ്മം ceremony incident on a birth ജാ.ാദി
കൾ ചെയ്തു Brhrad., ജാതക്രിയ കഴിച്ചു Bhg.
ജാതരൂപം gold.
ജാതവേദസ്സ് (knowing all beings) Agni.

ജാതി ǰ͘ āδi S. (ജൻ) 1. Birth (instr. ജാത്യാ q.v.)
2. position into which one is born, family,
caste, rank. ജാതിക്കും നീതിക്കും ഏറക്കുറവു
കൂടാകണ്ടു KU. ഞങ്ങളെ ജാതികൾ ഒക്കക്കൂടി
TR. (=ജാതിക്കാർ). ജാതി കെട്ടു പോകും TR.
the caste-distinctions will be lost. 3. kind
സേന ഏതൊരു ജാ. കടക്കും AR. how will they

cross the sea. വല്ല ജാതി എന്നാലും SiPu. any-
how. എല്ലാ ജാ. യും Brhmd. 4. good, genuine
kind. ജാതിചൂതങ്ങൾ Nal. excellent mango-
trees. ഈ എഴുത്തു എത്രയും ജാതി superior. —
hence ജാതി teak, nutmeg, etc.

ജാതികൎമ്മം (2) family ceremonies, കാലം തോറും
നടത്തിക്കൊണ്ടു വരുന്ന ജാ. ഞാൻ നടപ്പാൻ
TR. [chata, ജാതിഫലം.
ജാതിക്കാ (യി) GP 76. nutmeg, Myristica mos-
ജാതിക്കാരൻ one of a caste, ഏതു ജാതിക്കാ
രനും Anach. (4) a European; of a superior
tribe.
ജാതിക്കുതിര (4) a high-bred horse, കൂറൊത്തു മ
ണ്ടുന്ന ജാ. കൾ KR.
ജാതിചന്ദനം TP. a valuable timber-tree.
ജാതിഞായം caste-rule, ജാ. പോലേ TR.
ജാതിദോഷം caste offence, പിഴെച്ചു ജാ. ഉണ്ടാ
യി KU.
ജാതിധൎമ്മം duty of each tribe; so:
ജാതിനീതിക്ക് ഇളപ്പം വരും Sah.
ജാതിപത്രി (4) mace. — ജാതിഫലം nutmeg.
ജാതിഭ്രംശം loss of caste; so അവനു ജാതിഭ്ര
ഷ്ടുണ്ടു Anach.; ജാതിഭ്രഷ്ടനായ്വരിക Bhr.
ജാതിമരം (4) teak-tree=തേക്കു; കാട്ടു ജാ. the
wild nutmeg-tree. [ക്ക TR.
ജാതിമൎയ്യാദ (=ജാതിഞായം) ജാ. പോലേ നട
ജാതിമാത്രോപജീവി Bhr. who has nothing
but his birth to live upon.
ജാതിവൈരം RS., Bhg. natural or inherited
enmity (കീരി സൎപ്പം പോലേ ജാ).
ജാതിഹീനൻ of low caste.
ജാതു (po.) once, possibly.
ജാത്യം genuine; natural ഒരു കാൽമേൽ ഉറച്ചു
നിന്ന് ഉറങ്ങുന്നതു ജാ. MC; മഹാജാത്യമാം പു
ല്ലു the finest grass.
ജാത്യാ (1) by birth. ജാ. ഉള്ള ദുൎമ്മണം MC.
innate, inherent; also ജാത്യാൽ vu. naturally.
ജാത്യാന്ധൻ=പിറവിക്കുരുടൻ.
ജാത്യാരി Bhg.(=ജാതിവൈരി); ജാത്യാദി വൈ
രം കളഞ്ഞ ജന്തുക്കൾ Bhr.

ജാത്ര ǰ͘ ātra Tdbh., യാത്ര; also ചാ — Nasr. etc.

ജാനകി ǰ͘ ānaγi S. Sīta, daughter of ജനകൻ KR.

[ 478 ]
ജാനു ǰ͘ ānu S. (L. genu, G. gony) The knee, തൻ
ജാ. വും പുണ്ടു കിടന്നാർ CG. (from cold).

ജാപകൻ ǰ͘ ābaγaǹ S. (ജപ്) Mutterer മന്ത്ര
ജാ'ന്മാർ Bhr.

ജാമം H. Tdbh., യാമം; even ഒരു ജാവരാത്രി ഇ
രിക്കുന്ന സമയം (Mpl.).

ജാമാതാ ǰ͘ āmāδā S. (ജാമി sister) Son-in-law
എന്നുടെ ജാ. വാകേണം മാധവൻ UR.

ജാമീൻ Ar. żāmin, Security, bail ജാ'നായി
നിന്നു പോയി, പണത്തിന്നു ജാമീനാക്കി, വൎത്ത
കരെ മനസ്സുണ്ടാക്കി ജാ. ഏല്പിച്ചു, ജാമീൻനി
ന്നു അവരെ കയ്യേറ്റു തടവിൽനിന്നു കിഴിച്ചു,
അവനെ ജാ. കൊടുത്തു, ഞാൻ അവരെ ജാ. TR.
Kinds: മാൽജാ. monied security, റൊക്കജാ.
bondsman for payment of a debt, ഹാജർജാ.
personal security.
ജാമ്യൻ id. അവനെക്കൊണ്ടു ജാ. വാങ്ങി took
bail for him TR., അവനു വേണ്ടി ജാ. നി
ന്നു MR.
ജാമ്യം (mod.) id. ജാ'ത്തിന്റെ സംഗതി MR. —
ജാമ്യക്കാരൻ, ജാമ്യദ്രവ്യം VyM. — ജാമ്യച്ചീട്ടു
bond of security. ജാ. ഏല്ക്ക, വാങ്ങുക, കൊ
ടുക്ക, നില്ക്ക etc. ഒരുത്തനെ ജാ. ഒക്കുക VyM.
to make one to stand security.

ജാംബവം ǰ͘ āmḃavam S. (ജംബു rose-apple).
ജാംബവാൻ S. king of the bears KR.

ജായ ǰ͘ āya S. (ജൻ) a wife.

ജാരൻ ǰ͘ āraǹ S. A paramour. — ജാരവൃത്തി
adultery, ജാരസമ്പൎക്കം SiPu. — ജാരശങ്ക (hus-
band's) jealousy.

ജാലം ǰ͘ ālam S. 1. Net & what is like it. 2. lattice
ജാലാന്തരം Bhg. behind the window. 3. net-
like conglomeration വീചിജാ. CG. succession
of waves, ഭൂതജാ. Sk. തേന്തുള്ളി ജാ'ങ്ങൾ CG.
honey. 4. ഇന്ദ്രജാലം magic art, ഇന്ദ്രജാ'ത്തെ
കാട്ടി സമ്മാനം വാങ്ങീടുവാൻ Sk.
ജാലകം id. esp. a window, see ചാലവാതിൽ.
ജാലികൻ one, who uses nets or magic.

ജാല്മൻ ǰ͘ ālmaǹ S. A rascal; inconsiderate,
rash, mean.

ജാവാരി Tdbh.=വ്യാപാരി & രാവാരി.

ജാസ്തി Ar. ziyādati, Te. C. ǰ͘ āsti. Addition,

increase f. i. higher pay, etc. ചിലൎക്കു ജാസ്തിയും
ഉണ്ടാവാനും ചിലൎക്കു കമ്മി വരുവാനും MR.

ജാഹ്നവി ǰ͘ ānhavi S. Jahnu's daughter Gangā.

ജാള്യം ǰ͘ āḷyam S. (ജള) Apathy, folly, worth-
lessness. ഇവ്വണ്ണമുള്ള ജാള്യം ഇനി ഉണ്ടാകാ
യ്വാൻ Bhr.

ജിഘാംസ ǰ͘ ighāmsa S. (desider. of ഘസ്)
Wish to slay, revenge.

ജിജ്ഞാസ ǰ͘ iǰ͘ ńāsa S. (desider. of ജ്ഞാ) Wish
to know, inquiry ജി. ാവശാൽ Gan. for example.
— ഉപായം ജിജ്ഞസിച്ചീടുവാൻ Bhr. consulting
about a means. (denV.) [ജി. ക്കൾ.
ജിജ്ഞാസു KeiN. a philosophical inquirer, Bhg.

ജിതം ǰ͘ iδam S. (part, of ജി) 1. Conquered ല
ങ്കയും നിന്നാൽ ജിതയായി AR. — സ്ത്രീജിതൻ
AR. subdued by a woman. 2. having con-
quered, as ഇന്ദ്രിയജിതൻ, നിജശ്വാസത്തെ ജി
തനായി Bhg. 3.=ചിതം, ഉചിതം Tdbh.
ജിതകാമനായി AR. suppressed lust.
ജിതബുദ്ധി subdued mind.
ജിതശ്രമം without trouble ചെന്നുപിടിച്ചു ജി.
Prahl., AR. — ജി'ത്വം കണ്ടു Brhmd. ease.
ജിതേന്ദ്രിയൻ (Bhg. — ന്ദ്യ്ര —) one, who has
brought his organs into subjection. ജി'നാ
യിരിക്കയും വേണം Tantr. esp. chaste.
ജിതേന്ദ്രിയത്വം continence, Bhg.
ജിത്തു conquering അതിസാരജിൽ, പ്രമേഹ
ജിൽ GP. removing diarrhœa, etc.

ജിനിസ്സു Ar jins (G. genos) Sort, article വേ
റേ ജിനിസ്സുകളും MR.; also ദിനിസ്സ്.

ജിന്നു Ar. jinn & ചി —, A genius, demon.

ജില്ല Ar. żila', side; 1. A district, judicial pro-
vince. — മറുജില്ലക്കാരൻ jud. 2. the Zilla
court. [കം SiPu.

ജിഷ്ണു ǰ͘ išṇu S. (ജി) Victorious; Indra, ജി. ലോ

ജിഹ്മം ǰ͘ imham S. Crooked. ജിഹ്മവചനങ്ങൾ
കൊണ്ടു മോഹിപ്പിച്ചു Bhg.; ജി'മാകുന്ന കുഷ്ഠം
a. med. slow leprosy.

ജിഹ്വ ǰ͘ ihva S. (ഹ്വാ) The tongue, esp. as
organ of taste. ജി. യിൽ ഒരു മണ്ടലം സേവി
ക്ക a. med.; ജിഹ്വാഗ്രമാൎഗ്ഗേണ, ജിഹ്വാഞ്ചലേ

[ 479 ]
ചെന്നു CC. on the tip of the tongue. — ജിഹ്വാ
സ്തംഭം Nid. a disease of the tongue. [anchor.

ജീൻ P. zīn 1. A saddle. 2. (=ചീനി 3) a wooden

ജീമൂതം ǰ͘ īmūδam S. Cloud, ജീമൂതകോമളം CC.

ജീരം ǰ͘ īram S. (quick) & ജീരകം GP75. Cumin-
seed (fr. ജീർ Te. C. line) see ചീ —.
ജീരകചാലൻ a kind of rice=ചോരൻ.

ജീൎണ്ണം ǰ͘ īrṇam S. (ജർ) 1. Worn, tattered;
old വയസി ജീൎണ്ണം എന്നാകിലും ദേഹികൾക്ക്
ഏറ്റം പ്രിയം ദേഹം AR. (the body often
compared to a cloth). ജീൎണ്ണങ്ങളായുള്ളവ ഉപ
ജീവിക്കയാലും ഗുന്മം ഉണ്ടാം a. med. old food,
not fresh. 2. digested ആഹാരം ജീ'മാകാതേ
അതിസാരിക്ക jud.
ജീൎണ്ണകുളം a bathing-tank with broken sides.
ജീൎണ്ണവസ്ത്രം rags.
ജീൎണ്ണോദ്യാനം a ruined garden. ചാക്കിന്നു കോ
പ്പിട്ടു ജീ'ത്തിൽ വന്നു Mud. for suicide.
denV. ജീൎണ്ണിക്ക to decay, to fall in ruins അ
മ്പലം ജീ'ച്ചു പോയി.‍

ജീവൻ ǰ͘ īvaǹ S. (G. zaō, L.vivo) 1. A living
being, pl. പല ജീവന്മാർ GnP.; ഇജ്ജീവന്മാർ
we men.; also വനത്തിലേ ജീവങ്ങൾ നന്ദിച്ചു
CG. 2. life, individual soul. ഇപ്പോൾ ജീവ
നോടു കൂടേ ഇരിക്കുന്നവർ MR. the now living.
കണ്ടൊരു വാതിൽ പുറപ്പെട്ടു ജീവനും മണ്ടിന
ടന്നു പുറത്തുമായി CG. — met. ശൃംഗാരത്തിൻ
ജീ. തിങ്കൾ CG.
ജീവകം living; a foreign med. root GP 60. one
of the അഷ്ടവൎഗ്ഗം, named with ഇടവകം
(=തിരുനാമപ്പാല). [MC.
ജീവജാലം (1) host of living creatures, ജീ'ങ്ങൾ
ജീവത്ത് (part.) living; ജീവഛ്ശവം a corpse
whilst alive (അവർ ജീവശവങ്ങളായി vu.)
Bhg.
ജീവധാരണം sustentation of life ജീ. എനി
ക്കിനി വേണ്ട CC. അപ്പുകൾകൊണ്ടു മാത്രം
ജീ. ചെയ്തു Nal., so ജീവനെ ധരിച്ചു Nal.
maintained life.
ജീവനം 1. life എന്നുടെ ജീ. നിന്നുടെ കയ്യിൽ
CG.; സ്വാമികാൎയ്യം തന്നെ ജീ. എന്നു നടക്കു
ന്നു TR. counting it our life. ഗോവിന്ദന്ത

ന്നുടെ ജീ'മായല്ലോ കേവലം മേവുന്ന പാ
ണ്ഡവന്മാർ CG. ജീവനകാംക്ഷ KR.=മൃത്യുഭ
യം in war. 2. means of life (=ജീവനോ
പായം), livelihood ജീ'ത്തിന്നു ഉപായം ഇ
ല്ലാതേ ജീവനവൃത്തി എങ്ങനേ കഴിച്ചു വരു
ന്നു jud. TR.

ജീവനാശം death; ജീ. വരുത്തി കളയും MR. kill.
ജീവന്മുക്തൻ (ജീവത്ത്) emancipated whilst
alive, as a ബ്രഹ്മവിത്തു KeiN. ജീവന്മുക്ത
യായിനാൾ AR. (without first dying). —
ജീവന്മുതൻ AR. dead whilst alive, as an un-
grateful son.
ജീവനില=Marmam; station of life.
ജീവന്തി a. med. root GP 60.=അടപൊതിയൻ.
ജീവരക്ഷചെയ്ക KN. സ്ത്രീയുടെ to preserve alive.
ജീവരാശികൾ=ജീവജാലങ്ങൾ.
ജീവലംഘന death, ജീ. വിധിക്ക CC.
ജീവസ്ഥാനം (=മൎമ്മം) a joint.
ജീവഹിംസ ചെയ്ക to destroy life.
ജീവാക്ഷരം a vowel (gram.).
ജീവാത്മാവു KeiN. the individual soul (പരമാ
ത്മാ the soul of the world). [cattle).
ജീവി a living being; (ഗോജീവി living by
denV. ജീവിക്ക 1. to live ജീവിച്ചാൽ മതി എ
ന്ന് ഓടുക KR.; താതനു ഞാൻ ജീ'ച്ചിരിക്ക
വേ AR.; ജീ'ച്ചേൻ ഇത്രനാളും Bhg.; ജീ'ച്ചു
കൊൾവാൻ എന്തിനി നല്ലതു Bhr. to save
our lives. 2. to come to life ജീ'ച്ചെഴുന്നീ
റ്റു Bhr., പെണ്ണും ആ നേരം തന്നേ ജീ'ച്ച
ങ്ങെഴുനീറ്റു VetC. — രാഘവന്മാരെ ജീ'ച്ചി
രുത്തുവാൻ AR. to resuscitate. 3. to live
upon വൈദ്യൻ വ്യാധിതങ്കൽ. Bhr.
CV. ജീവിപ്പിക്ക to quicken പോരിൽ മരിക്കും
അസുരരെ ജീ'ച്ചീടും Bhr.; മരിച്ച ജനങ്ങളെ
വാമനേത്രംകൊണ്ടു ജീ'ച്ചു SitVij.; ഇന്ദ്രനാൽ
വധിച്ചാശു ശുക്രനാൽ ജീ'ച്ച മഹാബലി
Bhg. കഞ്ഞിയിലും പാലിലും ജീ'ച്ചു TP.
nursed the patient most tenderly.
ജീവിതം (part.) 1. living; quickened. 2. life
ജീവിതകാലം lifetime. ഗമിക്ക നീ ജീവിത
കാമൻ എങ്കിൽ CC. if you wish to live, ജീ
വിതാശയും വിട്ടു Bhg. — ജീവിതേശൻ hus-

[ 480 ]
band; ജീവിതേശ്വരി Nal. wife. 3. wages,
daily allowance, as of ഒന്നേമുക്കാൽ നാരാ
യം; ആണ്ടിന്നു ൩൦ പണം ജീ. ഉള്ളവൻ CS.

ജീവിതവ്യം what one has still to live V1.
ജീവിതാവധി until death ജീ. കേൾക്കിലും AR.

ജൂക്തി Tdbh., യുക്തി as Mpl. ജൂ. വിചാരിച്ചു Ti.

ജൂഗുപ്സ ǰ͘ uġapsa S. (desider. of ഗുപ്) Abhor-
rence, censure.
part. ഞാൻ ചെയ്ത കൎമ്മവും പാരംജൂഗുപ്സിതം;
Nal. ജൂ'മായ കൂൻ Bhg.

ജൂസ് Ar. ǰ͘ uz. Section of a book (=8 leaves).
കുറുവാൻ ൩൦ ജൂസും കാണാതേ പാടുക (Mpl.)

ജൂഷ്ടം ǰ͘ uštam S. (part. of ജൂഷ്) Liked;=ഉ
ച്ചിഷ്ടം.

ജൂഹു ǰ͘ uhu S. (ജിഹ്വ) The tongue; a sacrificing
spoon. സ്രുവവും ജൂഹുവും കയ്യിൽ എടുത്തു Sk.

ജൂതി jūδi S. (=ജവം) Speed.

ജൂൽ H. ǰ͘ hūl, Horse-cover.

ജ്യംഭണം ǰ͘ r̥mbhaṇam S. Yawning, stretching
the limbs.
denV. ജൃംഭിക്ക to expand കാമാതുരനയനം
Bhg., വീൎയ്യം നടിച്ചു വിജൃംഭിക്ക Nal.
part. ജൃംഭിതഭാവത്തോടേ മെല്ല ഉണൎന്നു Bhr.

ജേതാ ǰ͘ ēδā S. (ജി) Conqueror. — രാമദൂതം ജേ
തും ചെന്നു AR.=ജയിപ്പാൻ.
ജേയം vincible.

ജേൽ E. jail. ജേലിൽ പാൎപ്പിച്ചു MR.

ജൈനർ ǰ͘ āinar S. (adherents of ജിനൻ Bud-
dist saint, √ ജി). The Jainas, ജൈന്യജാതിക
ളിലുള്ളവർ TR. considered as ranking below
Nāyar. — Hanumān leaving Sīta ജൈന്യദേശ
ത്തിൽ ചാടി KR.

ജൈമിനി S., N. pr. Jaimini, The teacher of
the Mīmāmsa, ജൈമിനീയന്യായമീമാംസ Nal.

ജോഗി=യോഗി, A caste; also a Yōgi ജ്ഞാ
നസ്വരൂപികളായിരിക്കുന്ന ജോഗീശ്വരന്മാർ
KU.

ജോടു H. ǰ͘ ōṭ 1. A pair, match, couple ജോടാ
യി പാൎക്ക MC. (=ഇണ). 2. a pair of shoes.

ജോനകൻ=ചോനകൻ; യവനൻ‍;
‍ജോനോർ Mpl. Song. കാതിയാർ മുതലായിട്ടുള്ള
ജോ'ന്മാർ KU.; also ജോനകമാപ്പിള്ള.

ജോരാവരി P. zōr-āvari Force. ജോ. യായി
ഏതാനും ദ്രവ്യം പിഴചെയ്യിച്ചു, കാണക്കരണം
ജോ. യായി വാങ്ങി TR. extorted.

ജോലന H. jhōlā, ǰ͘ hōli A wallet.

ജോലാ H. jōlā, Deceit. — ജോലാമാലി difficult
to accomplish, full of intricacy.

ജോലി C. Te. interference, meddling; trouble
അവയോടു യാതൊരു ജോലിക്കും പോകാതേ
സ്വസ്ഥമായിരുന്നു Arb. gave no annoyance;
(No. also ജോലിയം).

ജോഷം ǰ͘ ōšam S. (ജൂഷ്) Contentment.

ജ്ഞൻ ǰ͘ ǹaǹ S. (ജ്ഞാ, G. gno) Knowing, as
ദോഷജ്ഞൻ, അജ്ഞൻ.
ജ്ഞപ്തി knowledge, ജ്ഞപ്തിരൂപനായിരിക്കുന്ന
ദേവൻ Adw S.
part. ജ്ഞാതം known; ജ്ഞാതവ്യം to be known.
ജ്ഞാതാവു knower. ജ്ഞാതൃജ്ഞാനജ്ഞേയവിഹീ
നൻ AdwS.
ജ്ഞാതി (ജൻ ?) kinsman ജ്ഞാതിജനങ്ങൾ VyM.;
Tdbh. ഞാതി T. & V1.
ജ്ഞാനം 1. knowledge. 2. science. 3. di-
vine knowledge, spiritual philosophy ഭക്തി
യല്ലോ മഹൽജ്ഞാനമാതാവു AR.
ജ്ഞാനദൃഷ്ടി inward eye; foreknowledge ജ്ഞാ.
കൊണ്ടറിഞ്ഞു VetC.
ജ്ഞാനമൂൎത്തി God=ചിൽസ്വരൂപൻ f. i. ജ്ഞാ'
യോടു പ്രാൎത്ഥിച്ചു KumK.=Cr̥shṇa.
ജ്ഞാനപൂൎവ്വം knowiugly ജ്ഞാ'മായിട്ടു അപായം
വരുത്തിയാൽ VyM. intentionally.
ജ്ഞാനവാൻ, learned, wise; also ജ്ഞാനി, which
(as well as ജ്ഞാനികൻ V1.) signifies also
an astrologer. [ൎമ്മേന്ദ്രിയം).
ജ്ഞാനേന്ദ്രിയം the organs of sense (opp. ക
ജ്ഞാനോപദേശം spiritual instruction ജ്ഞാ.
നിനക്ക് എത്ര തരം ചെയ്തു Bhr.
ജ്ഞാപകം 1. making known. 2. So. C. T.
memory.
ജ്ഞാപിതൻ (& ജ്ഞപ്തൻ) instructed, informed;
ജ്ഞാപിതം made known.
ജ്ഞേയം to be known ജ്ഞാതൃജ്ഞാനജ്ഞേയ
ഭേദം തോന്നുന്നത് എത്രനാൾ KeiN.; ജ്ഞേയ
ശാസ്ത്രം Bhg.

[ 481 ]
ജ്യാ ǰ͘ yā S.(ജ്യാ to oppress) 1. Bowstring, ഞാൺ in
ജ്യാനാദം Bhr., ജ്യാനാദഘോഷം കേട്ടുതില്ലേ AR.
2. a sine അൎദ്ധജ്യാക്കളായിട്ടുളവാകും, ചാപത്തി
ന്റെ അൎദ്ധജ്യാവുകൊണ്ടു ഉപയോഗം ഉണ്ടു Gan.
ജ്യാപ്രകരണം treatise on arcs & sines.

ജ്യേഷ്ഠൻ ǰ͘ yēšṭhaǹ S.(Superl. of ജ്യാ strongest,
Comp. ജ്യായാൻ) 1. Superior. 2. elder brother
(vu. ചേട്ടൻ, ഏട്ടൻ). ഗുണജ്യോ'നായ സുതജ്യേ.
KR. ജ്യേഷ്ഠാംശമേനിണക്കുള്ളു Bhr. the share of
the first-born VyM. (നേരേ, വാം etc., മൂത്തജ്യേ.
the next elder, etc.) — also elder sister's husband.
ജ്യേഷ്ഠ 1. elder sister, commonly ജ്യേഷ്ഠത്തി, as
ജ്യേഷ്ഠാനുജത്തിമക്കൾ MR. the children of
the sisters. 2. Laxmi's elder sister, Pandora
ചേട്ട. 3. the 18th asterism തൃക്കേട്ട.
ജ്യേഷ്ഠത്തി elder sister ഞാനും എൻ ജ്യേ.യും
Nal.; also au elder brother's wife.
ജ്യേഷ്ഠത the right of the first-born, also:
ജ്യൈഷ്ഠ്യം. [ചോതി.

ജ്യോതിസ്സ് ǰ͘ yōtis S. (ജ്യുൽ) Light, a star, vu.
ജ്യോതിൎജ്ഞൻ an astrologer.
ജ്യോതിഷം (also ജ്യോതിശ്ശാസ്ത്രം) astrology &
astronomy. ജ്യോ. പറക to foretell V1. —
സന്തതി നമുക്കുണ്ടായിവരുവാൻ ചിന്തിക്കേ
ണം ഇജ്യോ. ഇപ്പോൾ SG. [ger.
ജ്യോതിഷക്കാരൻ, — കാരി (— ഷാരി) an astrolo
ജ്യോതിഷ്ടോമം KR. a Sōma sacrifice,(സ്തോമം).
ജ്യോത്സന moon-night, moon-light CG.
ജ്യോത്സ്യം astronomy, — ത്സ്യർ (hon.) an astro-
loger.

ജ്വരം ǰ͘ varam S. Fever (പനി). ജ്വരക്ലേശം CC.;
ഉഗ്രമായുള്ള ശിവജ്വ. യദുക്കളെ ബാധിച്ചു Bhg.;
personified ശൈവജ്വ., വിഷ്ണുജ്വ. CC.; സ
ജ്വരന്മാരായിപോയി Bhr. from fright. Kinds:
പിത്ത — bilious fever, ശീത — or വാത — fever
with ague, കഫ — phlegmatic fever. — fig.
ചിന്തയാകുന്ന ജ്വ.. Brhmd., ചിത്തജ്വ. വളൎന്നു
Bhg. rage.

ജ്വരക്ഷയം, ജ്വരഘ്നം GP. febrifuge.
denV. ജ്വരിക്ക to have fever, Tantr.
part. ജ്വരിതം feverish.

ജ്വലനം ǰ͘ valanam S. Blazing. — ജ്വലനൻ fire.
denV. ജ്വലിക്ക to blaze. സൂൎയ്യൻ ജ്വ. Bhg. in
the hot season. ജ്വാലാസമൂഹങ്ങൾ ഏറ്റം
ജ്വ.യാൽ Nal. in a jungle-fire. — fig. ജ്വ'
ച്ചിതു ചിത്തം Bhr. dismay.
CV. ജ്വലിപ്പിക്ക 1. to kindle, inflame. ചിത
യിൽ വെച്ചു തീ ജ്വ'ച്ചു PrC., വഹ്നി എരി
ഞ്ഞു കത്തി ജ്വ'ച്ചു Bhg., അഗ്നിയെ ജ്വ'ച്ചു
Mud., പേൎത്തും ജ്വ'ച്ചുഹോമം ചെയ്തു Brhmd.
2. met. ചിത്തം ജ്വ'ച്ചു മൽഭാഷിതം Nal.
kindled love.
ജ്വാല 1. flame ജ്വാലാമാലകൾ കത്തി പൊ
ങ്ങി, ഒന്നിന്നും അഗ്നി ജ്വാ. തട്ടിയാൽ അശു
ദ്ധിയില്ല Bhr., ഇളക്കം ചേരും ജ്വാലാ കണ
ക്കേ രജോഗുണം KeiN. 2. slight influ-
ence ഉവർവെള്ളത്തിന്റെ ജ്വാ. തട്ടാത്ത ദി‍
ക്കിൽ MR. ground not reached by any salt
water.

J̌HA
(in S. Words.)
ഝംകാരം ǰ͘haṇgāram S. (Onomat.) The sound
ǰ͘ ham, buzz, hum വണ്ടിന്റെ — Nal., ഭൃംഗ —
Bhg.; of Yōgis muttering ഝങ്കാരനാദം HNK.

ഝംഝ ǰ͘haǹǰha S. (Onomat.) Noise of wind &
rain; storm. — ഝംഝനം also tinkle of orna-
ments.

ഝടഝട ǰhaḍajhaḍa (Onomat.) — നിനാദം
CrArj. Warlike sound — a crush; hence

ഝടിതി=പെട്ടെന്നു suddenly (ഇതി).

ഝരം ǰharam S. A cascade, അരുവഴിയാറു.

ഝൎഝരി ǰharǰhari S. Cymbals KR.=കഴി
ത്താളം.

ഝലജ്ഝല Onomat. Sound as of clattering
arms, chains ഝ'ലോൽപ്രഘോഷിതം RS.; also
ഝംഝലം RS.

ഝഷം ǰhašam S. A fish തിമിഝഷാദ്യങ്ങൾ AR.