ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു
മുഖവുര
constructed table of contents

[ 21 ] മുഖവുര

ഹെർമൻ ഗുണ്ടർട്ടിന്റെ പ്രധാനപ്പെട്ട കൃതികളും ജീവചരിത്രവും ഒരു
പരമ്പരയായി അവതരിപ്പിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട്. ഇപ്പോൾ
പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയിൽ കാണാത്ത ചില കൃതികൾ കൂടി
പരമ്പരയുടെ ഭാഗമായി യൂറോപ്പിലോ ഇന്ത്യയിലോ പ്രസിദ്ധീകരിച്ചേക്കാം.

ശതാബ്ദദിവത്സരമായ 1993 — നു മുമ്പ് ഇങ്ങനെ ഒരു പരമ്പര
പ്രസിദ്ധീകരിക്കാൻ സാധിച്ചതു ജർമനിയിലും കേരളത്തിലുമുള്ള
സാംസ്കാരിക സ്ഥാപനങ്ങളുടെയും സാംസ്കാരിക പ്രവർത്തകരുടെയും
സമ്പൂർണ സഹകരണം കൊണ്ടാണ്. ഗുണ്ടർട്ടിന്റെ ഗ്രന്ഥശേഖരം
ഭംഗിയായി സൂക്ഷിക്കുന്ന ട്യൂബിങ്ങൻ സർവകലാശാല, മാർബഹനുയിലെ
ഷില്ലർ സ്മാരക ജർമൻ സാഹിത്യ മ്യൂസിയം, സ്വിറ്റ്സർലണ്ടിലെ
ബാസൽമിഷൻ കേന്ദ്രം പ്രൊഫ. സ്കറിയാ സക്കറിയായെ ഗവേഷണ
പഠനത്തിനായി ജർമനിയിലേക്കു ക്ഷണിച്ച അലക്സ്സാണ്ടർ ഫോൺ
ഹുമ്പോൾട്ട് ഫൗണ്ടേഷൻ, ഇൻഡോ ജർമൻ സൊസൈറ്റി, ജർമനിയിലെ
ശതാബ്ദിയാഘോഷങ്ങൾക്കു പ്രോത്സാഹനം നൽകുന്ന ബാദൽ
വ്യൂർട്ടൻബർഗ് സംസ്ഥാന ഗവൺമെൻറ് എന്നിങ്ങനെ അനേകം
സ്ഥാപനങ്ങളോടു ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.

ഇത്തരമൊരു പരമ്പരയുടെ പ്രസാധനം ലാഭകരമല്ല എന്ന്
അറിഞ്ഞുകൊണ്ടുതന്നെ ഈ ചുമതല ഏറെറടുത്ത ഡി. സി.
കിഴക്കെമുറിയെ നന്ദിപൂർവം ഓർമിക്കുന്നു. ജർമനിയിലും ഒരു പ്രസാധക
സംഘം സൗമനസ്യം പ്രകടിപ്പിച്ചു‌ — സ്യുഡ് ഡോയിച്ചെ ഫെർലാഗ്സ്
ഗെസൽഷാഫ്റ്.

ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥപരമ്പരയിലെ ഒന്നാം വാല്യമാണ്
മലയാളം-ഇംഗ്ലീഷ് നിഘണ്ടു. നിഘണ്ടു നിർമാണത്തിനു ഗുണ്ടർട്ട്
ഉപയോഗിച്ചമൗലിക രേഖകൾ പരിശോധിച്ചു പ്രൊഫ. സ്കറിയാസക്കറിയ
എഴുതിയ ആമുഖ പഠനമാണ് ശതാബ്ദിപ്പതിപ്പിന്റെ സവിശേഷത. ഈ
ഗ്രന്ഥം വായനക്കാർക്കു സമർപ്പിക്കുന്നു.

എല്ലാവർക്കും നന്ദി നിറഞ്ഞ കൂപ്പുകൈ.

ആൽബ്രഷ്ട് ഫ്രൻസ്

53 Rottenberg Str
7000 Stuttgart 1
Germany
ജൂൺ 19, 1991