ചില പദ്യശകലങ്ങൾ

നാളെയാമെന്നങ്ങൊരു
  നേരവും നിനയാതെ
നാഴിക പോകുന്തോറും
  കാലങ്ങൾ കഴിഞ്ഞുപോം
കാലങ്ങൾ കഴിയുമ്പോൾ
  കാലനുമടുത്തീടും.

ചീത്തസ്വഭാവങ്ങൾ

തിരുത്തുക

ദുഃശ്ശാഠ്യം ദുര ദുഷ്ട് കുശുമ്പ് അസൂയ
ദുശ്ചിന്ത തുറിച്ച് മിഴിച്ച നോട്ടം
ഇച്ചൊന്ന ദുഷിച്ച വികൃതി
പ്രഭവങ്ങളാലേ നിശ്ശേഷമാശു
മുഖശോഭ കുറഞ്ഞു പോമേ.

സൽസ്വഭാവം

തിരുത്തുക

ഉന്മേഷം ഓർമ്മ വിനയം ശുചി സൽസ്വഭാവം
നിർമ്മായ ഭൂതദയ ഈശ്വരഭക്തി ധൈര്യം
ചുണ സത്യം ഇതൊക്കെയുള്ളോന്റെ മുഖശോഭ കൂടും

കാളിദാസൻ ആദ്യം എഴുതിയതെന്നു വിശ്വസിക്കുന്ന പദ്യശകലത്തിന്റെ മലയാളം.

ഉദയഗിരി ചുവന്നൂ
   ഭാനുബിംബം വിളങ്ങീ
നളിനമുകുള ജാലേ
   മന്ദഹാസം വിടർന്നൂ
പനിമതി മറവായീ
   ശംഖനാദം മുഴങ്ങീ
ഉണരുക കണികാണ്മാൻ
   അംബരേശംബരേശാ.

ആ മന്ദാരമരങ്ങളാണു തനയന്മാരായ നാലഞ്ചു പേർ,
പൂമാതാ മക,ളെന്നുമല്ല ഭുവനത്രാതാവു നാരായണൻ
ജാമാതാവുമെടോ നിനക്കു കടലേ, നീ തന്നെ രത്നാകരം,
ശ്രീമത്വം കുറവില്ലലച്ചിലിനിയും തീർന്നില്ലതാണദ്ഭുതം!

"https://ml.wikisource.org/w/index.php?title=ചില_പദ്യശകലങ്ങൾ&oldid=141502" എന്ന താളിൽനിന്ന് ശേഖരിച്ചത്