ഗുണപാഠ കഥകൾ

(ചെറുകഥകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരിടത്ത് ഒരു കാട്ടിൽ ഒരു സിംഹമുണ്ടായിരുന്നു. അവന്റെ പേര് ഭീമൻ എന്നായിരുന്നു. ഭീമൻ കാട്ടിലെ രാജാവായിരുന്നു.ദിവസം ചെല്ലുന്തോറും അവന് വയസ്സായിക്കൊണ്ടിരുന്നു. അങ്ങനെ അവന് ഇര പിടിക്കാൻ പറ്റാതെയായി. ഭക്ഷമം കഴിച്ചില്ലെങ്കിൽ താനെങ്ങനെ ജീവിക്കും എന്നവന് തോന്നി. അവൻ കാട്ടിലുള്ള എല്ലാ മൃഗങ്ങളോടും തനിക്ക് അസുഖം ബാധിച്ച് കിടപ്പാണ് എന്ന് പ്രചരിപ്പിച്ചു. എല്ലാ മൃഗങ്ങളും ഭീമനെ കാണാൻ അവന്റെ ഗുഹയിൽ ചെന്നു. അത് അവന്റെ തന്ത്രമാണെന്ന് ആർക്കും അറിയില്ലായിരുന്നു. അങ്ങനെ ദിവസവും ഓരോ മൃഗങ്ങൾ അന്റെ ഗുഹയിലേക്കു ചെന്നുകൊണ്ടിരുന്നു. അവൻ ഓരോരുത്തരെയും തന്റെ ഭക്ഷണമാക്കി. ഭീമൻ ചിന്തിച്ചു "ഹ.....ഹ....ഹ..... ഇനി എനിക്ക് എന്റെ ഭക്ഷണത്തെപ്പറ്റി പേടിക്കേണ്ട. ദിവസവും ഓരോരുത്തറ്‍ എന്റെ ഭക്ഷണമാകുന്നുണ്ടല്ലോ"

                                          അങ്ങനെയിരിക്കെ ഒരു കുുറുക്കൻ ഭീമ്റെ ഗുഹയിലേക്കു വന്നു. അവൻ ഒരു കാര്യം ശ്രദ്ധിച്ചു. ഓരോ മൃഗങ്ങളും ഗുഹയുടെ ഉള്ളിൽ കയറുന്ന കാൽപ്പാടുകൾ കാണുന്നുണ്ട്. എന്നാൽ ഒന്നും പുറത്തേക്കു പോകുന്നില്ല. മാത്രവുമല്ല ആ പ്രദേശത്തു മുഴുവൻ മൃഗങ്ങളുടെ എല്ലുകളും കാണാം. അപ്പോൾ അവന് കാര്യം പിടികിട്ടി. എന്നിട്ട് അവൻ ഗുഹയുടെ അകത്ത് കയറി രാജാവിനോടു പറഞ്ഞു "രാജൻ അങ്ങ് വയസ്സായി പാടില്ലാതെ കിടക്കുന്നു എന്ന കാര്യം എല്ലാവരും അറിഞ്ഞു. എന്നാൽ ഇത് അങ്ങയുടെ സൂത്രമാണെന്ന് ആർക്കും അറിയില്ല". ഇത് പറഞ്ഞുകൊണ്ട് അവൻ പുറത്തേക്ക് ഒറ്റയോട്ടം. അവൻ രാജാവിന്റെ സൂത്രം എല്ലാവരോടും പറഞ്ഞറിയിച്ചു. പിഞ്ഞീടാരും രാജാവിനെ കാണാൻ പോയിട്ടേയില്ല

ഗുണപാഠം

"കണ്ണുണ്ടായാൽ മാത്രം പോര, കണ്ണ് ഉപയോഗിക്കുകയും വേണം."
"https://ml.wikisource.org/w/index.php?title=ഗുണപാഠ_കഥകൾ&oldid=153061" എന്ന താളിൽനിന്ന് ശേഖരിച്ചത്