ജനകൻ വാത്സല്യ വാരാന്നിധി

രചന:അജ്ഞാതനാമാവ്

പെട്ടെന്നാണതു സംഭവിച്ചത് കൊറ്റുങ്കാറ്റത്തുപോലും കെടാൻ

കൂട്ടാക്കാത്തൊരു നൈവിളക്കു തനിയേ കെട്ടെന്നതാണത്ഭുതം

മുട്ടിപ്രാണനുഴന്നതില്ല വദനം കോടീല ഗംഗാജലം

കിട്ടാനൊന്നു തുറന്നു വായ ജനകൻ വാത്സല്യവാരാന്നിധി


കവി: അജ്ഞാതനാമാവ്

വൃത്തം: വൃത്തം: ശാർദ്ദൂലവിക്രീഡിതം


കവി വിവരണം തിരുത്തുക

ശ്ലോകവിവരണം തിരുത്തുക

ഒരു മരണം. ശാന്തമായി നടന്ന അച്ഛന്റെ മരണത്തെ വർണ്ണിക്കുന്നു. പക്ഷേ അദ്ദേഹത്തിന്റെ സംഭവബഹുലമായ ജീവിതത്തെ കൊടും കാറ്റത്തുപോലും കെടാൻ കൂട്ടാക്കാത്തൊരു നൈവിളക്ക് എന്ന പ്രയോഗത്തിലൂടെ ധ്വനിപ്പിക്കുന്നു. ട്ട എന്ന ദ്വിതീയാക്ഷരപ്രാസമല്ലാതെ ഈ ഒരു രൂപകമാണ് അലങ്കാരമായി പറയാവുന്നത്. പക്ഷേ ഒരു വല്ലാത്ത ചിത്രം സൃഷ്ടിക്കാൻ കവിക്ക് സാധിച്ചിരിക്കുന്നു

അർത്ഥം തിരുത്തുക

അലങ്കാരങ്ങൾ തിരുത്തുക

  • നാലുവരിയിലും ട്ട എന്ന ദ്വിതീയാക്ഷരപ്രാസം
  • കൊടും കാറ്റത്തുപോലും കെടാൻ കൂട്ടാക്കാത്തൊരു നൈവിളക്ക്- രൂപകം