താമസമാമോ നാഥാ

രചന:എം.ഇ. ചെറിയാൻ
      പല്ലവി

      
താമസമാമോ നാഥാ വരാനായ് താമസമാ മോ?
താമസമാമോ നാഥാ വരാനായ് ആ ആ
ഭൂവാസമോർത്താൽ അയ്യോ പ്രയാസം താമസമാ മോ?

വേഗം വരാം ഞാൻ വീടങ്ങൊരുക്കി വേഗംവരാം ഞാൻ
വേഗം വരാം ഞാൻ വീടൊങ്ങൊരുക്കി ഓ ഓ ഓ
എന്നു നീ അരുളിച്ചെയ്തപോൽ വരുവാൻ താമസമാമോ?

പീഡകളാലെ വലയും നിൻമക്കൾ പീഡകളാലെ
പീഡകളാലെ വലയും നിൻമക്കൾ ഓ ഓ ഓ
വീടൊന്നു കണ്ടു വിശ്രാമം വരുവാൻ താമസമാമോ?

പാടുകളേറ്റ പാണികളാലെ പാടുകളേറ്റ
പാടുകളേറ്റ പാണികളാലെ ഓ ഓ ഓ
ഭക്തരിൻ കണ്ണീരൻപിൽ തുടപ്പാൻ താമസമാമോ?

തീരാ വിഷാദം നീ വന്നിടാതെ തീരാ വിഷാദം
തീരാ വിഷാദം നീ വന്നിടാതെ ഓ ഓ ഓ
നീ രാജ്യഭാരം ഏൽക്ക വൈകാതെ താമസമാമോ?

"https://ml.wikisource.org/w/index.php?title=താമസമാമോ_നാഥാ&oldid=216935" എന്ന താളിൽനിന്ന് ശേഖരിച്ചത്