"അവലംഘിച്ചുനിന്നു" - അവലംബിച്ചായിരിക്കില്ലേ?--Vssun 03:00, 10 ഫെബ്രുവരി 2012 (UTC)Reply

അവലംഘനം (മറികടക്കുക) തന്നെയാണ്. തമ്പിയുടെ ശരീരപ്രകൃതി മുന്നോട്ടു വ(മ)ണങ്ങിനിൽക്കാൻ പ്രയാസമുണ്ടാക്കുന്നതാണ്. എന്നാൽ അതിനെ മറികടന്ന് ഓച്ഛാനിച്ചുനിൽക്കുകയാണ് അദ്ദേഹം.--തച്ചന്റെ മകൻ 17:29, 11 ഫെബ്രുവരി 2012 (UTC)Reply
നന്ദി. --Vssun 19:05, 11 ഫെബ്രുവരി 2012 (UTC)Reply

പൂർവവൽ

തിരുത്തുക

പുസ്തകത്തിൽ പലയിടങ്ങളിലും ഇതുണ്ട്. പൂർവ്വൽ ആണെന്ന് വിചാരിക്കുന്നു. എല്ലായിടത്തും അങ്ങനെ മാറ്റാമെന്നും കരുതുന്നു. --Vssun 08:48, 10 ഫെബ്രുവരി 2012 (UTC)Reply

പൂർവവലിനും സാധ്യതയുണ്ട്. --Vssun 02:31, 11 ഫെബ്രുവരി 2012 (UTC)Reply
'പൂർവവത്/ൽ' എന്നാൽ മുമ്പേപ്പോലെ, മുമ്പു പറഞ്ഞപോലെ എന്നൊക്കെയാണ്.പൂർവ്വൽ (യ്യേ!) എന്നതുകൊണ്ട് എന്താ അർഥമാക്കുന്നത്?--തച്ചന്റെ മകൻ 17:29, 11 ഫെബ്രുവരി 2012 (UTC)Reply

പൂർവവൽ എന്താണെന്ന് തപ്പിപ്പോയപ്പോൾ കിട്ടിയതാണിത്. തെറ്റാണെന്ന് കരുതിയതുകൊണ്ടാണ് വെട്ടിയത്. --Vssun 19:05, 11 ഫെബ്രുവരി 2012 (UTC)Reply

പൂർവ്വതഃ (മുമ്പ്/മുമ്പിൽ...) എന്നല്ലാതെ പൂർവ്വത്/പൂർവ്വൽ എന്നൊരു വാക്കുള്ളതായി അറിവില്ല. അക്ഷരത്തെറ്റാകാൻ വഴിയുണ്ട്. ശബ്ദതാരാവലിയോ മറ്റോ നോക്കാമോ ആരെങ്കിലും?--തച്ചന്റെ മകൻ 06:15, 12 ഫെബ്രുവരി 2012 (UTC)Reply

ഇതും വായിക്കാവുന്നതാണ്. --Vssun 23:53, 12 ഫെബ്രുവരി 2012 (UTC)Reply

നന്ദി :)--തച്ചന്റെ മകൻ 16:44, 13 ഫെബ്രുവരി 2012 (UTC)Reply

പൂർവ്വൽ എന്നൊരു വാക്കും പൂർവ്വവത് എന്ന അതേ അർത്ഥത്തോടെ കാണാനുണ്ടു്. [1]

  1. സി. മാധവൻ പിള്ള [മേയ് 1977] (മാർച്ച് 1995). അഭിനവ മലയാള നിഘണ്ടു - വാല്യം രണ്ടു്, അച്ചടി: വിജയ് ഫൈൻ ആർട്ട്സ്, ശിവകാശി (S 4/96/97 DCBT 4 Pondi 16 - 5000-0896), ഒന്നാം ഡി.സി.ബി. ട്രസ്റ്റ് എഡിഷൻ (in മലയാളം), കോട്ടയം: ഡി.സി.ബി. ട്രസ്റ്റ്. ISBN 81-7521-000-1.

Viswaprabha വിശ്വപ്രഭ विश्वप्रभा فيسوابرابها (സംവാദം) 18:39, 10 മേയ് 2012 (UTC)Reply

"https://ml.wikisource.org/w/index.php?title=താളിന്റെ_സംവാദം:Dharmaraja.djvu/52&oldid=51411" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Dharmaraja.djvu/52" താളിലേക്ക് മടങ്ങുക.