ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

അകലെയ്ക്കു നോക്കുകാ നീലവിണ്ണി-
ലൊരു വെള്ളിനക്ഷത്രം കാണ്മതില്ലേ?
അവളാണതെൻ പ്രിയ ഗംഗേ, ഞാനൊ-
ന്നവളെനോക്കിത്തെല്ലു കേണിടട്ടെ!
അനുദിനമന്തിയിലുജ്ജ്വലമ-
ക്കനകനക്ഷത്രമുദിച്ചുയർന്നാൽ
അവളെയോർത്തെന്മനം ദീനദീന-
മറിയാതെ തേങ്ങിക്കരഞ്ഞുപോകും!
അതു നോക്കു ഗംഗേ,യത്താരമെന്നെ-
യവിടേക്കു ചെല്ലാൻ വിളിക്കയല്ലേ?"

"https://ml.wikisource.org/w/index.php?title=താൾ:അമൃതവീചി.djvu/34&oldid=216636" എന്ന താളിൽനിന്ന് ശേഖരിച്ചത്