ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം സർഗ്ഗം ആണത്തമററ നില വന്നതുകൊണ്ടു മുററും കേണപ്പുമാൻ, കഴുത ഹന്ത! വിഴുപ്പുപോലെ നാണം ചുമന്നു തലതാഴ്ത്തി നടന്നു; മന്നിൽ- പ്രാണങ്ങൾ പുല്ലു; വലുതൊന്നു നരർക്കു മാനം.

നേരം വെളുത്തളവു ദർപ്പണമൊന്നു നോക്കാൻ പാരം കൊതിച്ച പതിതൻ വദനത്തെ നോക്കി, ദാരങ്ങൾ തൂകിയൊരു പുഞ്ചിരിവെണ്ണിലാവാ- ക്രൂരന്റെ ഹൃത്തിലെരിതീക്കനൽ കോരിയിട്ടു.

"ശ്രീയാണു ഗൃധ്രമൊടു നല്പ്പുതുമാരിപെറെറാ- രീയാനണഞ്ഞു ചിറകൊക്കെയറുത്തപോലെ, ജായാഭൂജിഷ്യമുഖർകൂടി ഹസിച്ചിടും മ- ട്ടീയാൾ കടന്നിവനെയിങ്ങനെയാക്കിയല്ലോ !

ആ മഞ്ജുവാണിയുടെ കോമളമായ കൊന്ന- പ്പൂ മങ്ങിടുന്ന പുതുമേനി പുണർന്നുകൊൾവാൻ ഈ മന്നനിങ്ങനെയിരിപ്പളവേതു കള്ള- ക്കോമട്ടിയോർക്കും? അവനെങ്ങനെ നാളു നീളം?

പോരായ്മയെന്തിതിനു മേ,ലവനെൻറെ വീടാം കാരാഗൃഹത്തിനകമെന്നെയടച്ചുപൂട്ടി ! പാരാതവൻറെ കുളുർമെയ്ച്ചുടുചോരയാററിൽ നീരാടിയെന്നസി കൃതാർത്ഥത നേടിടട്ടേ !!

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/12&oldid=210774" എന്ന താളിൽനിന്ന് ശേഖരിച്ചത്