ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"പുതുമാതിരികാഴ്ചയെന്നുവച്ചാ- ണിതു ഞാൻ കാണ്മതിനോർത്തതെ"ന്നു ദേവൻ അതുനാൾച്ചെറുപൂച്ച പാൽ കുടിക്കു- ന്നതുപോൽ കൂട്ടരൊടോതി ലജ്ജയെന്യേ.

വിധുരത്വമൊടും ഗൃഹത്തിലേക്കായ് വിധുചൂഡൻ ബത ! വെച്ചടിച്ചിടുമ്പോൾ മധുരാകൃതി വാടിയൊന്നു കണ്ടാൻ മധുവിൻ ദിഗ്ജയവൈജയന്തി പോലെ.

മിഴിയും മനവും പറിച്ചെടുപ്പാൻ കഴിവോരമ്മലർവാടി കാമദേവൻ വഴിമൽ വിഷമാക്ഷനെജജയിപ്പാൻ വഴിപോൽവിട്ട വരാസ്ത്രമെന്നു തോന്നി.

പലമാതിരി തത്ര പുഷ്പവത്ത്വം കലരും ശാഖികൾ തങ്ങളോടു നേരായ് വിലസീടുകയാൽ നിജാംശൂവന്യ- സ്ഥലമെത്തിച്ചു വസിച്ചു സൂര്യ്യചന്ദ്രർ.

തൂലവിട്ടൊരു സദ്വസന്തയോഗം കലരും ചാരുവനസ്ഥലിക്കുവേണ്ടി അലസാതെ ലതാവയസ്യമാർ ന- ന്മലർമഞ്ചത്തെ വിരിച്ചലങ്കരിച്ചു.

പല പൂക്കൾ നിരന്നുവീണു കോലാ- ഹലമായ്കൂടി നിറഞ്ഞു താഴെയെങ്ങും നിലവിട്ടു വിളങ്ങുമപ്രദേശം മലരമ്പന്നെഴുമാവനാഴി തന്നെ.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/18&oldid=210838" എന്ന താളിൽനിന്ന് ശേഖരിച്ചത്