ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സത്യവതി. ഒന്നാം സർഗ്ഗം. പനിമതികുലതന്തുപ്പാർപ്പിടം പാൽക്കടൽപ്പെൺ- കടമിഴികൾ കളിക്കും വാരൊളിക്കേളിമുറ്റം പെരുമപെറുമൊരോമൽപ്പത്തനം ഹസ്തിനാഖ്യം വിലസി ഭരതഭൂവിൻചിത്രകംപോലെ മുന്നം.

പടയിൽ മുകളിലേക്കായ്ത്താനെറിഞ്ഞോരു പൌര- ന്ദരനഗരി പതിച്ചാൽ വീണ്ടുമമ്മാനമാടാൻ വലതുകരമുയർത്തിത്തല്പ്പുരം നില്പതെന്നാ- യവിടെയെഴുമണിപ്പൊൻദിഗ്ജയത്തുണുപ്പൂ.

അവിടെയണിപുകഴ്പ്പൂമ്പട്ടുചാർത്തുന്ന കാന്താ- ഉകകൾ വിലസി മേന്മേൽ പുഷ്പകശ്രീസമേതം, ധനദപുരിയെയന്നൽപ്പത്തനം മാന്മിഴിത്തൈ- വടിവിൽ വസതിതോറും ബന്ദിയായ്വച്ചപോലെ.

അവിടെയെഴുമിളമ്മാൻ കണ്ണിമാർ പൂവലംഗം കഴുകിയൊഴുകുമസ്സൽചാരുപാടീരനീരം യമുനയൊടണയുമ്പോൾ വർഷകാലത്തു മിന്നൽ- ക്കൊടി കരിമുകിലിന്മയ് പുൽകിടുമ്പോലെ തോന്നും.

ഈ കാവ്യത്തിൻറെ രണ്ടും നാലും സർഗ്ഗങ്ങൾ പന്തളത്തു് കേരളവർമ്മത്തമ്പുരാൻറെ കൃതിയാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/49&oldid=210883" എന്ന താളിൽനിന്ന് ശേഖരിച്ചത്