ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഈ മട്ടോർത്തു വയസ്സുചെന്നവർ സമാ- ധാനപ്പെടും, മററുപേർ കാമം മുത്തിയിലുണ്ടു പേടി യമനും നിസ്തർക്കമെന്നോതിടും; വാമയ്ക്കുള്ളഴൽ നാൾക്കുനാളധികമാ- യക്കാര്യ്യമൊന്നും ഗുണ- ഗ്രാമത്തിന്നധിവാസമാം ദ്വിജവരൻ ബോധിച്ചതില്ലേതുമേ.

വാണിജ്യവൃത്തി വഴിപോലെ നടത്തി വിപ്ര- മാണിക്യമപ്പുരിയിലങ്ങനെ വാണിടുമ്പോൾ ഏണിക്കുനേർമിഴിയെവിട്ടൊരുനാൾ കലിംഗ- ക്ഷോണിക്കടുത്തൊരിടപാടിനു പോകുമാറായ്.

മാസം നാലഞ്ചു പാർപ്പുണ്ടവിടെയനുകനെ- ന്നുള്ളതും സൊല്ലയാം തൻ വാസം മുത്തശ്ശിയൊത്തെന്നതുമകതളിരിൽ- ക്കണ്ടു കൽക്കണ്ടവാണി വാസന്തീവല്ലി നട്ടുച്ചയിൽ വരളു വതി- ന്മട്ടു വല്ലാതെ ദീർഘ- ശ്വാസം വിട്ടും കരഞ്ഞും പെരുകിടുമഴലിൽ- പ്പെട്ടു നട്ടംതിരിഞ്ഞാൾ.

പാലാഴിക്കകമൊന്നിനൊന്നു വലുതായ് പൊങ്ങും തിരയ്ക്കൊത്ത വ- ന്മാലാലുള്ള തകർന്നു പോംവഴിയറി- ഞ്ഞീടാത്ത മാടസ്തനി

"https://ml.wikisource.org/w/index.php?title=താൾ:അരുണോദയം.pdf/65&oldid=210775" എന്ന താളിൽനിന്ന് ശേഖരിച്ചത്