ഇടിവു തേടിന ദേവഗൃഹങ്ങൾമേൽ—
ക്കൊടികളാടി കളാഭയൊടെങ്ങുമേ. 40
തെരുവുതോറുമണഞ്ഞു നിരന്തരം
പുരുമദം പുലരും മുകിലപ്രഭു
അരുളിനാൻ പല പുണ്യജനങ്ങൾതൻ
കുരുതി മാരുതി മാറിടുമുക്കൊടും. 41
തെരുതെരെച്ചൂടുചോര കഴുത്തിൽ നി—
ന്നരുവിപോൽ മുറിവേറ്റൊഴുകീടവേ
വിരുതുവിട്ടു പുലർത്തി പശുക്കളും
പുരുതമം രൂതമെന്നു ധരിത്രിയിൽ. 42
പറവയിൽശ്ശബരർക്കു സമം ദയ—
ക്കുറവു മർത്ത്യരിലേറിന ഭാവവും
തിറവുമാജിയിലാശയുമില്ലകം—
നിറയുമീറയുമീവിധമാർക്കുമേ. 43
അധിരണാവനി ദുസ്സഹദുഷ്ടതാ—
നിധികളഷ്ടഗൃഹേശ്വരർ നേർക്കിലും
അധികമാം മദമോടരുളീടിനാർ
യുധി പരാധി പാരാർദ്ധ്യബലാന്വിതർ. 44
അവിരതം മലയാളമഹിക്കു ഹൃ—
ത്തവിയുമാറു മഹമ്മദവാഹിനി
ഛവി നിതാന്തമെഴും സികതാടവീ—
സവിധമാവിധമാശു ഗമിച്ചുതേ. 45
അതിലണഞ്ഞൊരു കൈനില തീർത്തഹ—
മ്മതിയൊടാബ്ഭടപാളി വസിക്കവേ
ഇതി വചസ്സു തദീശനിനാത്മജ—
പ്രതിമനോതി മനോരസമേറുവാൻ. 46
'കരകവിഞ്ഞൊരുഴുകും കനിവാറുത—
ന്നുരപെറും മല, യള്ള തുണയ്ക്കുകിൽ
വിരവിൽ നമ്മളെ വെന്നൊരു മർത്യനും
സരസമീ രസമീണ്ടിടുവാൻ പണി. 47
ശ്രമമകന്നു കുലദ്രുവിൽ നൽപ്പുകൾ—
സ്സുരമിണക്കിയിതിൻപടി മേലിലും
അമലനാം നബിതൻ കൃപകൊണ്ടു നാ—
മമരണം മരണംവരെ മാന്യരായ്. 48
പരർ കഥിപ്പൊരു കാഞ്ചനകാശ്യപീ—
ധരസമം പൊരുൾ കിട്ടി; മുറയ്ക്കിനി
വിവവിലിന്നു പിടിപ്പിനൊരോമലിൻ
കരതലം രതലഭടരാം മടർ. 49
താൾ:ഉമാകേരളം.djvu/100
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല